വെറും ₹5.65 ലക്ഷത്തിന് 7-സീറ്റര്‍ വിറ്റതോടെ ഏവരും എഴുതിത്തള്ളിയ കമ്പനിയുടെ ഉയിര്‍പ്പ്! 3-ാം മാസവും വളര്‍ച്ച

ജപ്പാനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ (Nissan), ഇന്ത്യന്‍ വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും വന്‍ വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. നിലവില്‍ മൂന്ന് കാറുകളാണ് നിസാന്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. സബ് കോംപാക്റ്റ് എസ്‌യുവിയായ നിസാന്‍ മാഗ്‌നൈറ്റ്, പ്രീമിയം എസ്‌യുവിയായ X-ട്രെയില്‍ എന്നിവയ്ക്കൊപ്പം ഈ വര്‍ഷം വിപണിയിലെത്തിയ പുത്തന്‍ എംപിവി മോഡലായ നിസാന്‍ ഗ്രവൈറ്റും (Nissan Gravite) ഇതില്‍ ഉള്‍പ്പെടുന്നു. കമ്പനി പുതുതായി അവതരിപ്പിച്ച ഗ്രാവൈറ്റ് ഫാമിലി എംപിവിക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറിയതാണ് ഈ വലിയ വില്‍പ്പന മുന്നേറ്റത്തിന്റെ പ്രധാന കാരണം.

കമ്പനി പുറത്തുവിട്ട 2026 മെയ് മാസത്തിലെ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം ആഭ്യന്തര വിപണിയില്‍ മാത്രം ആകെ 2,948 കാറുകള്‍ വിറ്റഴിക്കാന്‍ നിസാന് സാധിച്ചിട്ടുണ്ട്. 2025 മെയ് മാസത്തിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ ആകെ വില്‍പ്പന വോളിയത്തില്‍ 118 ശതമാനത്തിന്റെ വമ്പന്‍ വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

nissan gravite front

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ മാഗ്‌നൈറ്റ്, X-ട്രെയില്‍ എന്നീ രണ്ട് മോഡലുകള്‍ മാത്രമാണ് നിസാനിന്റെ പോര്‍ട്ട്ഫോളിയോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി 17-ന് പുതിയ 7 സീറ്റര്‍ മോഡലായ ഗ്രവൈറ്റ് കൂടി വിപണിയില്‍ എത്തിയതോടെ നിസാനിന്റെ വില്‍പ്പന ഗ്രാഫ് കുത്തനെ മുകളിലേക്ക് കുതിച്ചു. കുറഞ്ഞ വിലയില്‍ പുറത്തിറങ്ങിയ 7 സീറ്റര്‍ എംപിവിക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യതയാണ് കമ്പനിക്ക് വിപണി വളര്‍ച്ച സമ്മാനിക്കുന്നത്.

ഗ്രാവൈറ്റ് എംപിവി മോഡലിന്റെ വരവോടെ ആഭ്യന്തര വിപണിയിലെ തുടര്‍ച്ചയായ മൂന്നാം മാസമാണ് നിസാന്‍ മികച്ച വളര്‍ച്ച നിലനിര്‍ത്തുന്നത്. 2025 സാമ്പത്തിക വര്‍ഷത്തിലെ മെയ്, ഏപ്രില്‍, മാര്‍ച്ച് മാസങ്ങളിലെ വില്‍പ്പനയേക്കാള്‍ വളരെ ഉയര്‍ന്ന കണക്കുകളാണ് 2026-ലെ ഇതേ മാസങ്ങളില്‍ കമ്പനി തുടര്‍ച്ചയായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വിപണിയില്‍ നിസാന്‍ ഗ്രവൈറ്റ് മോഡലിന് ലഭിച്ച ഈ വമ്പന്‍ സ്വീകാര്യതയ്ക്ക് പിന്നിലെ പ്രധാന ഘടകം അതിന്റെ ആകര്‍ഷകമായ വില തന്നെയാണ്.

നിലവില്‍ വെറും 5.65 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയിലാണ് ഈ വാഹനം വിപണിയില്‍ ലഭ്യമാകുന്നത്. ഇതോടെ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വാങ്ങാന്‍ സാധിക്കുന്ന ഏറ്റവും വിലകുറഞ്ഞ 7 സീറ്റര്‍ കാര്‍ എന്ന ബഹുമതിയും നിസാന്‍ ഗ്രവൈറ്റ് സ്വന്തമാക്കി. ഗ്രൗണ്ട് ക്ലിയറന്‍സും പ്രായോഗികതയും മുന്‍നിര്‍ത്തി നിര്‍മ്മിച്ച നിസാന്‍ ഗ്രവൈറ്റിന്റെ പ്രധാന എതിരാളി കസിന്‍ മോഡല്‍ കൂടിയായ റെനോ ട്രൈബര്‍ (Renault Triber) ആണ്.

നിലവില്‍ റെനോ ട്രൈബറിന്റെ ബേസ് വേരിയന്റിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത് 5.81 ലക്ഷം രൂപ മുതലാണ്. അതായത് ട്രൈബറിനേക്കാള്‍ ഏകദേശം 16,000 രൂപയോളം കുറഞ്ഞ വിലയിലാണ് നിസാന്‍ തങ്ങളുടെ പുതിയ 7 സീറ്റര്‍ വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കാര്യക്ഷമമായ 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്.

nissan gravite interior

ഈ കരുത്തുറ്റ എഞ്ചിനോടൊപ്പം സുഗമമായ ഡ്രൈവിംഗിനായി 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഓട്ടോമാറ്റിക് ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കായി എഎംടി (AMT) ഓപ്ഷനും കമ്പനി നല്‍കിയിട്ടുണ്ട്. പെട്രോള്‍ മോഡലുകള്‍ക്ക് പുറമെ ഇന്ധന ചെലവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ അംഗീകൃത ഡീലര്‍ ലെവല്‍ സിഎന്‍ജി (CNG) റെട്രോഫിറ്റ് കിറ്റും നിസാന്‍ ഗ്രാവൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

20.32 സെന്റിമീറ്റര്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, 17.78 സെന്റിമീറ്റര്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സിസ്റ്റം, സ്മാര്‍ട്ട്‌ഫോണുകള്‍ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യുന്നതിനായി വയര്‍ലെസ് ചാര്‍ജര്‍ സംവിധാനവും യാത്രക്കാര്‍ക്ക് മികച്ച ശ്രവ്യാനുഭവം സമ്മാനിക്കാന്‍ ജെബിഎല്‍ (JBL) സ്പീക്കറുകളും ഇതിലുണ്ട്.കൂടാതെ ക്യാബിന്‍ ശുദ്ധീകരിക്കാന്‍ എയര്‍ പ്യൂരിഫയര്‍ സംവിധാനവും മഴ പെയ്യുമ്പോള്‍ തനിയെ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് റെയിന്‍ സെന്‍സിംഗ് വൈപ്പറുകളും ഇതിന്റെ സവിശേഷതകളാണ്.

nissan gravite seats side

ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്ന ഈ വാഹനത്തിന്റെ ഉത്പാദനം നടക്കുന്നത് തമിഴ്നാട്ടിലെ ചെന്നൈയിലുള്ള അത്യാധുനിക അലയന്‍സ് പ്ലാന്റിലാണ്. നിലവിലുള്ള മികച്ച മുന്നേറ്റത്തിന് പുറമെ വരും മാസങ്ങളില്‍ പുതിയ 'ടെക്‌റ്റേണ്‍' (Nissan Tekton) മിഡ്‌സൈസ് എസ്‌യുവി കൂടി വിപണിയില്‍ എത്തിക്കാന്‍ കമ്പനിക്ക് പദ്ധതികളുണ്ട്.

കിടിലന്‍ ഡിസൈനും അത്യാധുനിക സവിശേഷതകളുമായി എത്തുന്ന ഈ എസ്‌യുവി വിപണിയിലെ പ്രമുഖരായ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, റെനോ ഡസ്റ്റര്‍ എന്നീ മോഡലുകള്‍ക്ക് കടുത്ത വെല്ലുവിളിയാകും ഉയര്‍ത്തുക. പുതിയ എസ്‌യുവി മോഡലുകള്‍ കൂടി എത്തുന്നതോടെ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ബാക്കി മാസങ്ങളിലും വില്‍പ്പന വോളിയം വലിയ രീതിയില്‍ ഉയര്‍ത്താന്‍ നിസാനിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Article Published On: Tuesday, June 2, 2026, 18:00 [IST]
English summary
Nissan india sales may 2026 gravite mpv fuels growth details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X