പൈസ മുടക്കി വാങ്ങേണ്ട! മാസം ₹9,399 നൽകിയാൽ മാഗ്നൈറ്റും ഗ്രാവിറ്റും ഉപയോഗിക്കാൻ തരാമെന്ന് നിസാൻ

നിസാന്‍ മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലുകളായ മാഗ്‌നൈറ്റ് എസ്‌യുവിക്കും ഗ്രാവൈറ്റ് എംപിവിക്കുമായി പുതിയ ലീസിംഗ്, സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ആവിസ് ഇന്ത്യയുമായി (Avis India) സഹകരിച്ചാണ് ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് കൂടുതല്‍ വഴക്കമുള്ളതും ലാഭകരവുമായ യാത്രാമാര്‍ഗങ്ങള്‍ ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. മുന്‍കൂട്ടി വലിയ തുക മുടക്കി വാഹനം വാങ്ങുന്നതിന് പകരം, പ്രതിമാസ വാടകയില്‍ വാഹനം ഉപയോഗിക്കാന്‍ ഈ പദ്ധതി സഹായിക്കുന്നു. കോര്‍പ്പറേറ്റ് മേഖലയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിനായാണ നിസാന്‍ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

കോര്‍പ്പറേറ്റ് മേഖലയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് നിസാന്‍ ഈ ലീസിംഗ് സേവനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ ആവശ്യമുള്ള കമ്പനികള്‍ക്ക് ദീര്‍ഘകാല നിക്ഷേപത്തിന്റെ ബാധ്യതയില്ലാതെ നിസാന്‍ മാഗ്‌നൈറ്റ്, ഗ്രാവൈറ്റ് എന്നിവ സ്വന്തമാക്കാം. 60 മാസം വരെ കാലാവധിയും 50,000 കിലോമീറ്റര്‍ വരെ യാത്രാ പരിധിയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോര്‍പ്പറേറ്റ് മൊബിലിറ്റിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിസാന്‍ ഈ പ്രോഗ്രാം വഴി ലക്ഷ്യമിടുന്നു.

nissan cars leasing subscription program

ആവിസ് ഇന്ത്യയാണ് ഈ പദ്ധതിയുടെ മാനേജ്മെന്റ് വശം മുഴുവന്‍ കൈകാര്യം ചെയ്യുന്നത്. വാഹനം വാങ്ങുന്നത് മുതല്‍ റജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണികള്‍ എന്നിവയെല്ലാം ആവിസ് നിര്‍വഹിക്കും. ഉപഭോക്താക്കള്‍ക്ക് പ്രതിമാസ ചെലവുകള്‍ മുന്‍കൂട്ടി കണക്കുകൂട്ടാനും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു. വാഹനത്തിന്റെ ലൈഫ് സൈക്കിള്‍ പൂര്‍ണമായും മാനേജ് ചെയ്യുന്നതിലൂടെ കമ്പനികളുടെ സാമ്പത്തിക ഭാരം വലിയ രീതിയില്‍ കുറയുന്നു. ഒരു എന്‍ഡ്-ടു-എന്‍ഡ് മാനേജ്മെന്റ് സംവിധാനമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.

പ്രതിമാസം 9,399 രൂപ മുതലാണ് ഈ ലീസിംഗ് പദ്ധതിയുടെ വാടക ആരംഭിക്കുന്നത് (ജിഎസ്ടി ഇതില്‍ ഉള്‍പ്പെടുന്നില്ല). പ്രാരംഭഘട്ടത്തില്‍ വലിയ തുക മുടക്കേണ്ടതില്ലാത്തതിനാല്‍ ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് ഇത് വലിയ രീതിയില്‍ സഹായകമായിരിക്കും. നിസാന്‍ മാഗ്‌നൈറ്റിനൊപ്പം പുത്തന്‍ ഫീച്ചറുകളും സൗകര്യങ്ങളുമായി എത്തിയ 7 സീറ്റര്‍ എംപിവിയായ ഗ്രാവൈറ്റിന് ലഭിച്ച് കൊണ്ടിരിക്കുന്ന സ്വീകാര്യതയും പദ്ധതിക്ക് ഗുണകരമാകും.

കോര്‍പ്പറേറ്റ് ക്ലയന്റുകളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഫ്‌ലീറ്റുകള്‍ വിപുലീകരിക്കാനും ഈ പദ്ധതിയിലൂടെ നിസാന്‍ അവസരം ഒരുക്കുന്നു. ആസ്തികള്‍ സ്വന്തമാക്കുന്നതിനായി വലിയ തുക നിക്ഷേപിക്കുന്നതിന് പകരം അവ ഉപയോഗിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന ബിസിനസ് ശൈലിയാണ് ഇപ്പോള്‍ പല കമ്പനികളും പിന്തുടരുന്നത്. ഈ ട്രെന്‍ഡ് തിരിച്ചറിഞ്ഞുകൊണ്ടാണ് നിസാന്‍ ഇത്തരമൊരു ഫ്‌ലെക്‌സിബിള്‍ പാക്കേജുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫ്‌ലീറ്റ് മാനേജ്മെന്റ് രംഗത്തെ കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ ഇതിനകം തന്നെ കരുത്ത് തെളിയിച്ച വാഹനമാണ് നിസാന്‍ മാഗ്‌നൈറ്റ്. പുതിയ ഗ്രാവൈറ്റ് കൂടെ എത്തിയതോടെ നിസാന്‍ ഇപ്പോള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിസിബിലിറ്റി ലഭിക്കാനും പുതിയ സര്‍വീസ് പ്ലാനുകള്‍ സഹായിക്കും. ലളിതമായ ഓണര്‍ഷിപ്പ് അനുഭവം വാഗ്ദാനം ചെയ്യുന്നതിലൂടെ നിസാന്‍ തങ്ങളുടെ ബ്രാന്‍ഡ് മൂല്യം വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്.

മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള സേവനങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സൗരഭ് വത്സ റഞ്ഞു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യമേറിയ സേവനങ്ങള്‍ എത്തിക്കാനാണ് കമ്പനി ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആവിസ് ഇന്ത്യയുമായുള്ള സഹകരണം ഒരു സുപ്രധാന ചുവടുവെപ്പാണെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള നിലവാരത്തിലുള്ള സേവനങ്ങള്‍ ഇന്ത്യയിലും എത്തിക്കാന്‍ നിസാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ആവിസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ അമന്‍ നാഗറും ഈ സഹകരണത്തെ സ്വാഗതം ചെയ്തു. കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കെയിലബിള്‍ ആയ പ്ലാറ്റ്ഫോമുകള്‍ വഴി ബിസിനസ് ആവശ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റാന്‍ ഈ ലീസിംഗ് പദ്ധതി ഉപകരിക്കും. വാഹന നിര്‍മാതാക്കളുമായുള്ള ബന്ധം ദൃഢമാക്കാനും ഇത് വഴിയൊരുക്കുന്നു. മികച്ച സാങ്കേതികവിദ്യയും മാനേജ്മെന്റ് കഴിവുകളും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ആവിസ് സജ്ജമാണ്.

ഇന്ത്യന്‍ വാഹന വിപണിയില്‍ പുതിയൊരു മാതൃകയാണ് നിസാന്‍ ഇവിടെ അവതരിപ്പിക്കുന്നത്. കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, ഭാവിയില്‍ വ്യക്തിഗത ഉപഭോക്താക്കള്‍ക്കും ഇത്തരം പദ്ധതികള്‍ ഗുണകരമാകും. വാഹനത്തിന്റെ മെക്കാനിക്കല്‍ വശങ്ങളിലും പ്രകടനത്തിലും മാറ്റമില്ലാതെ തന്നെ ഒരു സര്‍വീസ് മോഡലായി മാറാന്‍ നിസാന്‍ തയാറെടുക്കുന്നു. ഈ മാറ്റം ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ മാറ്റങ്ങള്‍ക്ക് വഴിവെക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും അറിയാം.

Article Published On: Saturday, April 25, 2026, 13:21 [IST]
English summary
Nissan magnite gravite leasing subscription plans explained malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X