ഇന്ത്യയിൽ നിർമ്മിച്ച്, ലോകം കീഴടക്കി! മാഗ്നൈറ്റിന്റെ അട്ടിമറി നേട്ടം അറിഞ്ഞോ? മാരുതി കോട്ട തകർന്നടിഞ്ഞു

ഇന്ത്യന്‍ വിപണിയില്‍ ഒന്നാമനായി വിലസുന്ന മാരുതി സുസുക്കിയെയും ഹ്യുണ്ടായിയെയും അമ്പരപ്പിച്ചു കൊണ്ട് വിദേശ വിപണികളില്‍ തരംഗമായി നിസാന്‍ മാഗ്‌നൈറ്റ്. 2025 ഡിസംബര്‍ മാസത്തെ കാര്‍ കയറ്റുമതി കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെട്ട വാഹനം എന്ന നേട്ടം നിസാന്‍ മാഗ്‌നൈറ്റ് എസ്‌യുവി സ്വന്തമാക്കി. വെറും 5.62 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയുള്ള ഈ കോംപാക്ട് എസ്‌യുവിയുടെ മെയിഡ് ഇന്‍ ഇന്ത്യ യൂണിറ്റുകള്‍ക്ക് ആഗോള വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2025 ഡിസംബര്‍ മാസത്തെ കാര്‍ കയറ്റുമതി കണക്കുകള്‍ ഈ ലേഖനത്തില്‍ നമുക്ക് വിശദമായി നോക്കാം.

റഷ്‌ലെയ്ന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2025 ഡിസംബറില്‍ മാത്രം 9,268 യൂണിറ്റ് മാഗ്‌നൈറ്റ് എസ്‌യുവികളാണ് നിസാന്‍ വിദേശ രാജ്യങ്ങളിലേക്ക് കപ്പല്‍ കയറ്റി അയച്ചത്. 2024 ഡിസംബറില്‍ ഇത് വെറും 2,570 യൂണിറ്റുകള്‍ മാത്രമായിരുന്നു. 6698 യൂണിറ്റ് അധികം വിറ്റതോടെ 260.62 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാനുമായി. 12 മാസം കൊണ്ട് കയറ്റുമതിയില്‍ ഉണ്ടായ ഈ വമ്പന്‍ വര്‍ദ്ധനവ് നിസാന്‍ എന്ന കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.

top car exports india dec 2025

ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി ഡിസയര്‍ തുടങ്ങിയ പ്രമുഖ മോഡലുകളെയടക്കം പിന്നിലാക്കി എന്നത് മാഗ്‌നൈറ്റിന്റെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. കയറ്റുമതി പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഹ്യുണ്ടായി വെര്‍ണയാണ്. 2025 ഡിസംബറില്‍ 6,125 യൂണിറ്റ് വെര്‍ണ സെഡാനുകള്‍ കൊറിയന്‍ കമ്പനി ഇന്ത്യയില്‍ നിന്നും കയറ്റി അയച്ചു. മുന്‍ വര്‍ഷത്തെ 4,054 യൂണിറ്റുകളെ അപേക്ഷിച്ച് 2071 യൂണിറ്റുകള്‍ അധികം കയറ്റി അയക്കാന്‍ സാധിച്ചതോടെ വെര്‍ണ 51.09 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി.

മൂന്നാം സ്ഥാനത്ത് ടൊയോട്ട ഹൈറൈഡറാണ്. കോംപാക്ട് എസ്‌യുവിയുടെ 5,164 യൂണിറ്റുകളാണ് ടൊയോട്ട കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷത്തെ 4054 യൂണിറ്റിനെ അപേക്ഷിച്ച് 522 യൂണിറ്റുകളുടെ വ്യത്യാസമുള്ളതിനാല്‍ ഹൈറൈഡര്‍ 11.25 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. 4,592 യൂണിറ്റുകള്‍ വിദേശ വിപണികളില്‍ വിറ്റഴിച്ച് മാരുതി സുസുക്കി ജിംനിയാണ് നാലാം സ്ഥാനത്ത്. 2024 ഡിസംബറിനെ അപേക്ഷിച്ച് വിദേശ വിപണിയിലെ വില്‍പ്പന 107 യൂണിറ്റ് കുറവായതിനാല്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി 2.28 ശതമാനത്തിന്റെ ഇടിവ് നേരിട്ടു.

maruti suzuki fronx export japan

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് (4,234 യൂണിറ്റ്) ആണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. യഥാക്രമം ആറ് മുതല്‍ എട്ട് വരെ സ്ഥാനങ്ങളിലുള്ള നിസാന്‍ സണ്ണി (4,202 യൂണിറ്റ്), മാരുതി ഡിസയര്‍ (3489 യൂണിറ്റ്), ഹ്യുണ്ടായി ഓറ (3,261 യൂണിറ്റ്) എന്നിവയും കയറ്റുമതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. മാരുതിയുടെ കന്നി ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാര 2,724 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തി.

ഇന്ത്യയില്‍ വമ്പന്‍ വില്‍പ്പനയുള്ള മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്, ഫ്രോങ്ക്‌സ്, ബലേനോ തുടങ്ങിയ മോഡലുകള്‍ക്ക് വിദേശ വിപണിയില്‍ തിരിച്ചടി നേരിട്ടു. സ്വിഫ്റ്റിന്റെ കയറ്റുമതി 7,243 യൂണിറ്റുകളില്‍ നിന്ന് 2,395 ആയി കുറഞ്ഞു. ഫ്രോങ്ക്‌സ് കഴിഞ്ഞ വര്‍ഷം 8,373 യൂണിറ്റുകള്‍ കയറ്റി അയച്ച സ്ഥാനത്ത് ഇത്തവണ 2,390 യൂണിറ്റുകളിലേക്ക് ഒതുങ്ങി. ഇത് മാരുതിക്ക് വിദേശ വിപണിയില്‍ കടുത്ത മത്സരം നേരിടേണ്ടി വരുന്നതിന്റെ സൂചനയാണ്.

കാർ മോഡൽ ഡിസംബർ 2025 (യൂണിറ്റുകൾ) ഡിസംബർ 2024 (യൂണിറ്റുകൾ) വളർച്ച (YoY)
നിസാൻ മാഗ്നൈറ്റ് 9,268 2,570 260.62%
ഹ്യുണ്ടായി വെർണ 6,125 4,054 51.09%
ടൊയോട്ട ഹൈറൈഡർ 5,164 4,642 11.24%
മാരുതി ജിംനി 4,592 4,699 -2.28%
ഹ്യുണ്ടായി ഗ്രാൻഡ് i10 4,234 4,072 3.98%
നിസാൻ സണ്ണി 4,202 6,988 -39.87%
മാരുതി ഡിസയർ 3,489 564 518.62%
ഹ്യുണ്ടായി ഓറ 3,261 2,423 34.59%
മാരുതി ഇ-വിറ്റാര 2,724 - പുതിയ മോഡൽ
മാരുതി സ്വിഫ്റ്റ് 2,395 7,243 -66.93%
മാരുതി ഫ്രോങ്ക്സ് 2,390 8,373 -71.46%
മാരുതി എസ്-പ്രെസ്സോ 2,229 3,022 -26.24%
മാരുതി ബലേനോ 2,199 4,089 -46.22%
മാരുതി സെലേറിയോ 2,029 2,294 -11.55%
മാരുതി എർട്ടിഗ 1,705 1,705 0%
ഹോണ്ട സിറ്റി (1,677 യൂണിറ്റ്), കിയ കാരെന്‍സ് (1,001 യൂണിറ്റ്), മഹീന്ദ്ര XUV 3XO (999 യൂണിറ്റ്) എന്നിവയാണ് പട്ടികയിലെ മറ്റ് പ്രധാന വാഹനങ്ങള്‍. ഇന്ത്യയില്‍ എസ്‌യുവികള്‍ക്ക് ലഭിക്കുന്ന ജനപ്രീതി വിദേശ വിപണികളിലും ദൃശ്യമാണ്. ടാറ്റയും മഹീന്ദ്രയും ആഭ്യന്തര വിപണിയില്‍ കരുത്തരാണെങ്കിലും കയറ്റുമതിയില്‍ നിസാനും ഹ്യുണ്ടായിയുമാണ് നിലവില്‍ ആധിപത്യം പുലര്‍ത്തുന്നത്.

നിസാന്‍ മാഗ്‌നൈറ്റിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍ അതിന്റെ നിര്‍മ്മാണ നിലവാരവും ആകര്‍ഷകമായ വിലയുമാണ്. ഇന്ത്യയില്‍ 1.0 ലിറ്റര്‍ പെട്രോള്‍, ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ എസ്‌യുവി ലഭ്യമാണ്. 5-സ്പീഡ് മാനുവല്‍, എഎംടി, സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ മാഗ്‌നൈറ്റ് വാഗ്ദാനം ചെയ്യുന്നു. കുഞ്ഞന്‍ കാര്‍ ആണെങ്കിലും മികച്ച സേഫ്റ്റി റേറ്റിംഗും ആധുനിക ഫീച്ചറുകളും വിദേശികള്‍ ഈ എസ്‌യുവിയില്‍ ആകൃഷ്ടരാക്കുന്നു.

നിസാന്‍ മാഗ്‌നൈറ്റിന്റെ വിജയം വരും മാസങ്ങളില്‍ ജാപ്പനീസ് കമ്പനിക്ക് വലിയ ഊര്‍ജ്ജം നല്‍കും. ഇന്ത്യയെ ഒരു ആഗോള കയറ്റുമതി ഹബ് ആക്കി മാറ്റാനുള്ള കമ്പനിയുടെ നീക്കം ശരിയായ ദിശയിലാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ വിദേശ വിപണികളിലേക്ക് മാഗ്‌നൈറ്റ് എത്തുന്നതോടെ കയറ്റുമതി ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

More from DriveSpark

Article Published On: Saturday, January 31, 2026, 6:00 [IST]
English summary
Nissan magnite tops car exports december 2025 here is top 10 list malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X