ഏറ്റവും വില കുറഞ്ഞ 7-സീറ്റര്‍ പുറത്തിറക്കിയതോടെ ശുക്രന്‍! 75% വളര്‍ച്ചയുമായി നിസാനിന്റെ മിന്നും കുതിപ്പ്

ഇന്ത്യന്‍ വാഹന വിപണിയില്‍ നിന്ന് പോകാനല്ല, നില്‍ക്കാന്‍ തന്നെയാണ് വന്നതെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് ജാപ്പനീസ് ബ്രാന്‍ഡ് ആയ നിസാന്‍ (Nissan) 2026 ഏപ്രിലില്‍ മിന്നും പ്രകടനം കാഴ്ചവെച്ചു. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ആഭ്യന്തര വില്‍പ്പനയില്‍ 75 ശതമാനത്തിന്റെ വന്‍ വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. നിസാനിന്റെ പുതിയ മോഡലായ ഗ്രാവൈറ്റ് എംപിവിക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന വമ്പന്‍ ഡിമാന്‍ഡ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുന്നു എന്നതിന്റെ തെളിവാണ് ഈ മുന്നേറ്റം. ഏപ്രില്‍ മാസത്തില്‍ മാത്രം കയറ്റുമതിയും ആഭ്യന്തര വിപണിയിലുമായി ആകെ 5,388 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ നിസാന് സാധിച്ചു.

ഇതില്‍ 3,203 യൂണിറ്റുകള്‍ ഇന്ത്യയിലെ ഷോറൂമുകള്‍ വഴിയാണ് വിറ്റഴിച്ചത്. രാജ്യത്തെ വാഹന വിപണിയില്‍ നിസാന്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ വില്‍പ്പന കണക്കുകള്‍. നിസാനിന്റെ ഏറ്റവും പുതിയ 7-സീറ്റര്‍ എംപിവി മോഡലായ 'ഗ്രാവൈറ്റ്' (Nissan Gravite) വിപണിയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വെറും 5.65 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാകുന്ന ഗ്രാവൈറ്റ് നിലവില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാവുന്ന 7 സീറ്റര്‍ കാര്‍ കൂടിയാണ്.

nissan india sales april 2026

ഗ്രാവൈറ്റിന്റെ റെനോ കസിന്‍ മോഡല്‍ ആയ ട്രൈബറിന്റെ ബേസ് വേരിയന്റിന് പോലും 5.80 ലക്ഷം രൂപ മുടക്കണം. സാമ്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ കമ്പനിക്ക് മികച്ച വില്‍പ്പന നേടാന്‍ സാധിച്ചത് ഗ്രാവൈറ്റിന് ലഭിച്ച് കൊണ്ടിരിക്കുന്ന മികച്ച സ്വീകാര്യത കൊണ്ട് കൂടിയാണെന്ന് ഉറപ്പിച്ച് പറയാം. ഫാമിലി ട്രിപ്പുകള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ഇതിന്റെ 7-സീറ്റ് മോഡുലാരിറ്റിയും സൗകര്യങ്ങളും ഉപഭോക്താക്കളെ വലിയ രീതിയില്‍ ആകര്‍ഷിക്കുന്നു.

ഗ്രാവൈറ്റിനൊപ്പം നിസാനിന്റെ ജനപ്രിയ സബ് കോംപാക്ട് എസ്‌യുവിയായ മാഗ്‌നൈറ്റും (Nissan Magnite) മികച്ച പ്രകടനം തുടര്‍ന്നു. കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ നിസാനിന്റെ പ്രധാന അത്താണിയായി മാഗ്‌നൈറ്റ് ഇന്നും ഉറച്ചുനില്‍ക്കുന്നു. കിടമത്സരം നിറഞ്ഞ ഇന്ത്യയിലെ എസ്‌യുവി വിപണിയില്‍ കമ്പനിയുടെ സ്ഥാനം ഭദ്രമാക്കാന്‍ മാഗ്‌നൈറ്റ് സഹായിക്കുന്നു.

nissan gravite

ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികള്‍ക്ക് അനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതാണ് ഈ വിജയത്തിന് പിന്നിലെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സൗരഭ് വത്സ പറഞ്ഞു. നൂതനവും വിശ്വസനീയവുമായ വാഹനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും പെര്‍ഫോമന്‍സ്, ടെക്‌നോളജി, സുരക്ഷ എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കമ്പനി സ്വീകരിക്കുന്നതെന്നും നിസാന്‍ മോട്ടോര്‍ ഇന്ത്യ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട വാര്‍ത്ത കുറിപ്പിലൂടെ വ്യക്തമാക്കി.

ഗ്രാവൈറ്റിന്റെയും മാഗ്‌നൈറ്റിന്റെയും വിജയം കമ്പനിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. ഈ വര്‍ഷം തന്നെ രാജ്യത്തുടനീളമുള്ള തങ്ങളുടെ ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിക്കാനും നിസാന്‍ ലക്ഷ്യമിടുന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സര്‍വീസും ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സും നല്‍കുന്നതിനാണ് കമ്പനി മുന്‍ഗണന നല്‍കുന്നത്. ഇതിനായുള്ള പുതിയ മാറ്റങ്ങള്‍ വരും മാസങ്ങളില്‍ നടപ്പാക്കി തുടങ്ങും.

nissan magnite

ഇന്ത്യന്‍ നിര്‍മിത നിസാന്‍ വാഹനങ്ങള്‍ക്ക് വിദേശ വിപണികളില്‍ മികച്ച സ്വീകാര്യതയുണ്ടെന്നാണ് പോയ മാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ 65 രാജ്യങ്ങളിലേക്ക് നിസാന്‍ ഇന്ത്യയില്‍ നിന്ന് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 1.2 ദശലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്ത് നിസാന്‍ ഇന്ത്യയിലെ മുന്‍നിര കയറ്റുമതിക്കാരില്‍ ഒരാളായി മാറിയിരുന്നു. കഴിഞ്ഞ മാസം വിപണിയില്‍ നടത്താനായ ഈ മുന്നേറ്റം വരും മാസങ്ങളിലും നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നിസാന്‍.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Sunday, May 3, 2026, 15:47 [IST]
English summary
Nissan motor india sales growth april 2026 gravite magnite
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X