ഉറപ്പിച്ചു, 'മരുഭൂമിയുടെ രാജാവ്' ഇന്ത്യയിലേക്ക്! നിസ്സാൻ പട്രോൾ ആദ്യം വാങ്ങാൻ DQ വരിയിലുണ്ടാകും

വാഹനപ്രേമികള്‍ ഏറെ കാലമായി കാത്തിരുന്ന ആവേശകരമായ വാര്‍ത്ത എത്തിക്കഴിഞ്ഞു. ഓഫ്റോഡിംഗിലെ അജയ്യനായ പോരാളിയും ഗള്‍ഫുകാര്‍ക്ക് സുപരിചിതമായ ഒരു കാറുമായ 'നിസാന്‍ പട്രോള്‍' (Nissan Patrol) ഒടുവില്‍ ഇന്ത്യന്‍ മണ്ണിലേക്ക് ചുവടുവെക്കുന്നു. മരുഭൂമിയിലെ മികച്ച പ്രകടനവും വിശ്വാസ്യതയും കാരണം ഡെസേര്‍ട്ട് കിംഗ് അഥവാ മരുഭൂമിയുടെ രാജാവ് എന്ന് വിളിപ്പേരുള്ള ഈ ലോകോത്തര എസ്‌യുവി ടൊയോട്ട ലാന്‍ഡ് ക്രൂയിസറിന്റെ സിംഹാസനത്തിന് വെല്ലുവിളിയുയര്‍ത്താനാണ് എത്തുന്നത്. അത്യാധുനിക ഫീച്ചറുകളും കരുത്തുറ്റ എഞ്ചിനും ഒത്തുചേരുന്ന ഈ 'ബിഗ് ബോയ്' എസ്‌യുവി ഇന്ത്യന്‍ പ്രീമിയം വാഹന വിപണിയില്‍ പുതിയൊരു വിപ്ലവത്തിന് തന്നെയാകും തുടക്കമിടുക.

പട്രോള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതികള്‍ സജീവമാണെന്ന് നിസാന്‍ ഇന്ത്യ പ്രസിഡന്റ് തിയറി സബാഗ് സ്ഥിരീകരിച്ചു. കമ്പനിയുടെ 2026 വിഷന്‍ ഗ്ലോബല്‍ ബിസിനസ് ഔട്ട്ലുക്ക് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ പ്രീമിയം വാഹന വിപണി ലക്ഷ്യം വെച്ചുള്ള നിസാനിന്റെ സുപ്രധാന ചുവടുവെപ്പായിരിക്കും പാട്രോള്‍.

nissan patrol india launch confirmed

നിലവിലെ നിയമങ്ങള്‍ അനുസരിച്ച് പ്രതിവര്‍ഷം 2,500 വാഹനങ്ങള്‍ വരെ ഹോമോലോഗേഷന്‍ ഇല്ലാതെ തന്നെ വിദേശത്ത് നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് നേരിട്ട് ഇറക്കുമതി ചെയ്യാം. ഈ സാധ്യത പ്രയോജനപ്പെടുത്തി കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് (സിബിയു) റൂട്ടിലൂടെയാകും നിസാന്‍ പട്രോള്‍ ഇന്ത്യയിലെത്തുക. ഇത് കൂടുതല്‍ മികച്ച ഗ്ലോബല്‍ മോഡലുകളെ വേഗത്തില്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിക്കാന്‍ കമ്പനിയെ സഹായിക്കും.

ഏഴാം തലമുറയില്‍പ്പെട്ട പുതിയ നിസാന്‍ പട്രോള്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ആഗോള വിപണിയില്‍ ലഭ്യമാകുന്നത്. ഇതില്‍ കൂടുതല്‍ കരുത്തുറ്റ 3.5 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V6 എഞ്ചിന്‍ 425 hp പവറും 700 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇതോടൊപ്പം 316 hp പവറുള്ള 3.8 ലിറ്റര്‍ V6 എഞ്ചിനും ലഭ്യമാണ്.

nissan patrol india launch confirmed

രണ്ട് എഞ്ചിന്‍ പതിപ്പുകളിലും 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നിസാന്‍ നല്‍കിയിരിക്കുന്നത്. റോക്ക്, സാന്‍ഡ്, മഡ്, സ്റ്റാന്‍ഡേര്‍ഡ്, ഇക്കോ, സ്‌പോര്‍ട്ട് എന്നിങ്ങനെ ആറ് വ്യത്യസ്ത ഡ്രൈവ് മോഡുകള്‍ ഇതിലുണ്ട്. ഏത് ഭൂപ്രകൃതിയിലും വാഹനത്തിന്റെ പ്രകടനം ഒരേപോലെ നിലനിര്‍ത്താന്‍ ഡ്രൈവര്‍മാര്‍ക്ക് ഏറെ സഹായകമാണ് ഈ അത്യാധുനിക സംവിധാനം.

ബോഡി-ഓണ്‍-ഫ്രെയിം എസ്‌യുവി മികച്ച യാത്രാസുഖം നല്‍കുന്നതിനാവശ്യമായ ആഡംബര സൗകര്യങ്ങളും ഉറപ്പുനല്‍കുന്നുണ്ട്.. 28.6 ഇഞ്ച് വലിപ്പമുള്ള കൂറ്റന്‍ ഡിസ്പ്ലേ, ഹെഡ്-അപ്പ് ഡിസ്പ്ലേ, സീറോ ഗ്രാവിറ്റി സീറ്റുകള്‍ എന്നിവ ഇതിലുണ്ട്. ബയോമെട്രിക് കൂളിംഗ് സൗകര്യമുള്ള ഇന്‍ഡിവിജ്വല്‍ കൂളിംഗ് സോണുകളും മികച്ച ഓഡിയോ അനുഭവം നല്‍കുന്ന ക്ലിപ്ഷ് പ്രീമിയം മ്യൂസിക് സിസ്റ്റവും യാത്രക്കാര്‍ക്ക് വേറിട്ട അനുഭവം നല്‍കുന്നു.

nissan patrol india launch confirmed

ഇന്ത്യയില്‍ പട്രോളിന്റെ ഏറ്റവും ഉയര്‍ന്ന ഫുള്ളി ലോഡഡ് വേരിയന്റുകള്‍ അവതരിപ്പിക്കാനാണ് നിസാന്‍ ലക്ഷ്യമിടുന്നത്. പാട്രോളിന്റെ XE, SE ട്രിമ്മുകള്‍ ഇന്ത്യയിലേക്ക് വന്നാല്‍ പ്രാരംഭ വില ഏകദേശം 2 കോടി രൂപയോളമായിരിക്കും (എക്‌സ്-ഷോറൂം). എന്നാല്‍ നിസ്‌മോ (Nismo) അല്ലെങ്കില്‍ പ്രോ-4X (PRO-4X) പോലുള്ള ഹൈ-എന്‍ഡ് മോഡലുകള്‍ എത്തിയാല്‍ വില 2.5 കോടി മുതല്‍ 3 കോടി രൂപയ്ക്ക് മുകളില്‍ പോകാന്‍ സാധ്യതയുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ ലാന്‍ഡ് ക്രൂയിസര്‍, ലെക്‌സസ് LX, മെര്‍സിഡീസ് GLS, ബിഎംഡബ്ല്യു X7 തുടങ്ങിയ വമ്പന്‍മാരോടാകും പട്രോള്‍ മത്സരിക്കുക. നിലവില്‍ മാഗ്നൈറ്റ്, ഗ്രാവൈറ്റ് പോലുള്ള മാസ്-മാര്‍ക്കറ്റ് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിസാനിന്റെ ഇന്ത്യയിലെ ബ്രാൻഡ് വാല്യൂ ഉയർത്താൻ
പട്രോളിന്റെ വരവ് സഹായിക്കും.

മരുഭൂമിയിലെ രാജാവ് ഇന്ത്യയില്‍ അരങ്ങേറുന്ന കൃത്യമായ തീയതിയും മറ്റ് സുപ്രധാന വിവരങ്ങളും വരും മാസങ്ങളില്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിടും. പഴയ മോഡൽ പട്രോൾ വാങ്ങി പുലിവാല് പിടിച്ച നടൻ ദുൽഖർ സൽമാൻ ആയിരിക്കും പുത്തൻ മോഡൽ സ്വന്തമാക്കുന്ന ആദ്യ സെലിബ്രിറ്റികളിൽ ഒരാളെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, April 17, 2026, 10:00 [IST]
English summary
Nissan patrol suv india launch confirmed expected price specs features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X