ക്രെറ്റയ്ക്ക് ശരിക്കും പേടിക്കാം! തരംഗമായി നിസാന്‍ പാട്രോളിന്റെ അനിയന്‍; ടീസറിലെ ആ രഹസ്യം ശ്രദ്ധിച്ചോ?
നിലവില്‍ മാഗ്‌നൈറ്റ് എന്ന ഒറ്റ എസ്‌യുവിയുടെ ബലത്തില്‍ ഇന്ത്യയില്‍ പിടിച്ച് നില്‍ക്കുന്ന ജാപ്പനീസ് ബ്രാന്‍ഡ് ആയ നിസാന്‍ ഈ വര്‍ഷം ചുരുങ്ങിയത് രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ പോകുകയാണ്. ഈ മാസം അവതരിപ്പിക്കാന്‍ പോകുന്ന ഗ്രാവൈറ്റ് കോംപാക്ട് എംപിവിയാണ് അതില്‍ ആദ്യത്തേത്. അതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ മിഡ്-സൈസ് എസ്‌യുവി വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ നിസാന്‍ പുതിയ മോഡല്‍ പുറത്തിറക്കും. 'ടെക്റ്റണ്‍' (Nissan Tekton) എന്ന് പേരിട്ടിരിക്കുന്ന തങ്ങളുടെ പുതിയ എസ്‌യുവിയുടെ ടീസര്‍ വീഡിയോ കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. 2026 ഫെബ്രുവരിയില്‍ വാഹനം ഔദ്യോഗികമായി അവതരിപ്പിക്കാനാണ് നിസാന്‍ ലക്ഷ്യമിടുന്നത്.
ഗ്രാവൈറ്റിന്റെ അരങ്ങേറ്റത്തിന് ശേഷമാകും ടെക്റ്റണ്‍ എത്തുക. ബ്രാന്‍ഡിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രത്യക്ഷപ്പെട്ട ടീസര്‍ ടെക്റ്റണിന്റെ ഡിസൈന്‍ ഫിലോസഫിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുന്നു. പുറത്തുവന്ന ടീസര്‍ വീഡിയോ പ്രകാരം വളരെ അഗ്രസീവ് ആയ ഡിസൈന്‍ ശൈലിയാണ് ടെക്റ്റണ്‍ എസ്‌യുവിക്ക് നിസാന്‍ നല്‍കിയിരിക്കുന്നത്.

മുന്‍വശത്ത് മസ്‌കുലര്‍ ആയ ബോണറ്റും വശങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളും വാഹനത്തിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. ഗ്രില്ലിന് കുറുകെയുള്ള ഹൊറിസോണ്ടല്‍ ക്രോം സ്ലാറ്റും ബോണറ്റിലെ 'Tekton' ബാഡ്ജിംഗും കാഴ്ച്ചയില്‍ പ്രീമിയം ഫീല്‍ നല്‍കുന്ന ഘടകങ്ങളാണ്. വശക്കാഴ്ചകള്‍ നോക്കുമ്പോള്‍ പ്രധാന ആകര്‍ഷണമാകുന്നത് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്ന മള്‍ട്ടി-സ്പോക്ക് അലോയ് വീലുകളാണ്.
മിററുകളില്‍ (ORVMs) കാണുന്ന ചെറിയ ബള്‍ജ് സൂചിപ്പിക്കുന്നത് ഈ മോഡേണ്‍ എസ്‌യുവിയില്‍ 360 ഡിഗ്രി ക്യാമറ സംവിധാനം ഉണ്ടാകുമെന്നാണ്. എല്ലാ വശങ്ങളില്‍ നിന്നുമുള്ള കാഴ്ച നല്‍കുന്ന ഈ സംവിധാനം ഡ്രൈവറുടെ മൂന്നാം കണ്ണായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്ന് ഉപഭോക്താക്കള്‍ തങ്ങളുടെ കാറില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന സുരക്ഷാ ഫീച്ചറുകളില്‍ ഒന്നാണ്.

പിന്‍ഭാഗത്തെ C ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകളും അവയെ ബന്ധിപ്പിക്കുന്ന ഇല്യൂമിനേറ്റഡ് ലൈറ്റ് ബാറും വാഹനത്തിന് മോഡേണ്‍ ലുക്ക് നല്‍കുന്നു. ടെയില്‍ഗേറ്റിന്റെ മധ്യഭാഗത്തായി നിസാന്‍ ലോഗോയും താഴെയായി 'Tekton' ബാഡ്ജിംഗും നല്‍കിയിട്ടുണ്ട്. കൂടാതെ വലിയ റൂഫ് സ്പോയ്ലറും ലെയേര്‍ഡ് ബമ്പറും വാഹനത്തിന്റെ കരുത്ത് വിളിച്ചോതുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മിഡ്‌സൈസ് എസ്‌യുവി വിപണിയിലെ കരുത്തന്‍മാരെ നേരിടാന്‍ സര്‍വ്വ സജ്ജമായാണ് നിസാന്‍ ടെക്റ്റണ്‍ എത്തുന്നത്.
മെക്കാനിക്കല്‍ വശങ്ങള്‍ നോക്കുമ്പോള്‍ നിസാന്‍ ടെക്റ്റണില്‍ നമുക്ക് ഒന്നിലധികം പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വാഹനത്തില്‍ ലഭ്യമാകും. ടെക്റ്റണിന്റെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യയിലെത്തിക്കാന്‍ ജാപ്പനീസ് ബ്രാന്‍ഡിന് പദ്ധതിയുണ്ടെങ്കിലും അതിന് അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. ടെക്്റ്റണ്‍ ഹൈബ്രിഡ് മോഡല്‍ 2027-ഓടെ മാത്രമേ വിപണിയില്‍ എത്താന്‍ സാധ്യതയുള്ളൂ.

വാഹനത്തിന്റെ ഇന്റീരിയറും ഫീച്ചറുകളും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ച് അടുക്കുന്ന മുറയ്ക്ക് വരും ആഴ്ചകളില്‍ അകത്തളത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ആധുനിക ഫീച്ചറുകള്‍ ടെക്റ്റണില്‍ നിസാന്‍ സജ്ജീകരിച്ചേക്കും. നിസാനിന്റെ ഗ്ലോബല്‍ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന ഈ എസ്‌യുവി സുരക്ഷയുടെ കാര്യത്തിലും ലോകോത്തര നിലവാരം പുലര്‍ത്തുമെന്നാണ് സൂചന.
ഇന്ത്യന്‍ വിപണിയില്‍ കടുത്ത മത്സരം നടക്കുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, മാരുതി വിക്‌ടോറിസ് എന്നിവയായിരിക്കും ടെക്റ്റണിന്റെ പ്രധാന എതിരാളികള്‍. ഇവര്‍ മാത്രമല്ല റിപബ്ലിക് ദിനത്തില്‍ അരങ്ങേറാന്‍ പോകുന്ന റെനോ ഡസ്റ്ററിന്റെ വെല്ലുവിളിയും ടെക്റ്റണിന് നേരിടേണ്ടി വരും.
നിലവില്‍ മാഗ്‌നൈറ്റിന്റെ ബലത്തില്‍ തട്ടിമുട്ടിപ്പോകുന്ന നിസാനിനെ ഇന്ത്യന്‍ വിപണിയില്‍ പുതു ജീവന്‍ നല്‍കാന്‍ ടെക്റ്റണിന് സാധിക്കുമെന്നാണ് വിപണി വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നത്. ഫെബ്രുവരിയില്‍ നടക്കുന്ന ഔദ്യോഗിക അരങ്ങേറ്റത്തോടെ വാഹനത്തിന്റെ വിലയും കൂടുതല്‍ ഫീച്ചറുകളും വെളിപ്പെടും. മികച്ച പ്രൈസിംഗ് കൂടി വന്നാല്‍ ടെക്റ്റണ്‍ ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ തരംഗമാകും. ടെക്റ്റണിന്റെ 7 സീറ്റര്‍ പതിപ്പും നിസാന്‍ ഈ വര്‍ഷം പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications








