ടര്‍ബോ എഞ്ചിന് വരെ ഇജ്ജാതി മൈലേജ്! നിസാന്‍ ടെക്റ്റണ്‍ വന്നത് ചുമ്മാ പോവാനല്ല...

ഇന്ത്യന്‍ മിഡ്-സൈസ് എസ്‌യുവി വിപണിയിലെ മത്സരം കടുപ്പിച്ച് ജാപ്പനീസ് ബ്രാന്‍ഡായ നിസാന്‍ തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ ആയ ടെക്റ്റണ്‍ കഴിഞ്ഞ ദിവസമാണ് രാജ്യത്ത് വില്‍പ്പനക്കെത്തിച്ചിരുന്നു. എസ്‌യുവി വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന പുതിയ മോഡലലിന്റെ ഔദ്യോഗിക ഇന്ധനക്ഷമത കണക്കുകള്‍ നിസാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ എസ്‌യുവിക്ക് മികച്ച മൈലേജ് ലഭിക്കുമെന്ന് ജാപ്പനീസ് ബ്രാന്‍ഡ് അവകാശപ്പെടുന്നു. അത്യാധുനിക സവിശേഷതകളുമായി എത്തുന്ന ഈ വാഹനം മികച്ച യാത്രാസുഖവും ഡ്രൈവിംഗ് നിലവാരവും ഉറപ്പുനല്‍കുന്നുണ്ട്.

പുതിയ ടെക്റ്റണ്‍ എസ്‌യുവിയില്‍ കമ്പനി രണ്ട് വ്യത്യസ്ത ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഓഫര്‍ ചെയ്യുന്നു. എന്‍ട്രി ലെവല്‍ വേരിയന്റിലെ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ എഞ്ചിനോടൊപ്പം 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഈ വേരിയന്റ് ലിറ്ററിന് 19.41 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് നിസാന്‍ സാക്ഷ്യപ്പെടുത്തുന്നു.

nissan tekton mileage

ഇത് നഗരങ്ങളിലെ ദൈനംദിന ഉപയോഗത്തിന് തികച്ചും അനുയോജ്യമായ കണക്കുകളാണ്. ടെക്റ്റണിന്റെ കൂടുതല്‍ കരുത്തുറ്റ രണ്ടാമത്തെ ഓപ്ഷനായ 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം വാങ്ങാം. ഇതില്‍ ഓട്ടോമാറ്റിക് വേരിയന്റിന് ലിറ്ററിന് 18.5 കിലോമീറ്ററും 6 സ്പീഡ് മാനുവല്‍ വേരിയന്റിന് ലിറ്ററിന് 17.8 കിലോമീറ്ററുമാണ് കമ്പനി സാക്ഷ്യപ്പെടുത്തിയ മൈലേജ്. ഇടക്കിടെ ദീര്‍ഘദൂര ഹൈവേ യാത്രകള്‍ ചെയ്യുന്നവര്‍ക്ക് കണ്ണുംപൂട്ടി തിരഞ്ഞെടുക്കാന്‍ പറ്റിയ മികച്ച ഓപ്ഷനാണിത്.

ടെക്റ്റണിലെ ഈ 1.0 ലിറ്റര്‍ ത്രീസ സിലിണ്ടര്‍ എഞ്ചിന്‍ 100 hp പവറും 166 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. നിലവിലെ വിപണിയില്‍ വോക്സ്വാഗണ്‍ ടൈഗൂണ്‍ 1.0 ടിഎസ്ഐ മാനുവല്‍ (19.98 കിമീ), സ്‌കോഡ കുഷാഖ് 1.0 ടിഎസ്ഐ മാനുവല്‍ (19.66 കിമീ) എന്നിവയോട് നേരിട്ട് പാരാടാന്‍ ഈ മികച്ച മൈലേജ് ഇന്ധനക്ഷമത കണക്കുകള്‍ ടെക്റ്റണിനെ സഹായിക്കും.

nissan tekton mileage

അതേസമയം ഉയര്‍ന്ന പ്രകടനം കാംഷിക്കുന്നവര്‍ക്ക് വേണ്ടിയുള്ള കരുത്തുറ്റ 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ 163 hp പവറും 280 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുള്ളതാണ്. ഈ വിഭാഗത്തിലെ കരുത്തരായ ടാറ്റ സിയറ 1.5 ലിറ്റര്‍ ടര്‍ബോ എടി (15.3 കിമീ), കിയ സെല്‍റ്റോസ് 1.5 ലിറ്റര്‍ ടി-ജിഡിഐ ഡിസിടി (17.5 കിമീ) എന്നിവയേക്കാള്‍ മികച്ച മൈലേജാണ്് ടെക്റ്റണിന്റെ ഓട്ടോമാറ്റിക് വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്.

ഫ്രഞ്ച് ബ്രാന്‍ഡായ റെനോയുടെ പുതിയ ഡസ്റ്ററുമായി പ്ലാറ്റ്ഫോമും എഞ്ചിന്‍ സവിശേഷതകളും പങ്കിടുന്ന വാഹനമാണ് നിസാന്‍ ടെക്റ്റണ്‍. ഇന്ത്യന്‍ വിപണിയില്‍ ഈ പുത്തന്‍ മോഡലിന്റെ പ്രാരംഭ എക്സ്‌ഷോറൂം വില 10.49 ലക്ഷം രൂപയാണ്. ഉയര്‍ന്ന സവിശേഷതകളുള്ള ഇതിന്റെ ഹൈ-എന്‍ഡ് വേരിയന്റിന് 18.59 ലക്ഷം രൂപയാണ് വിപണി വില. ഇതിന് ഡസ്റ്ററിനേക്കാള്‍ 10000 രൂപ കുറച്ച് മുടക്കിയാല്‍ മതി.

nissan tekton mileage

ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ മുന്നില്‍ക്കണ്ട് നിര്‍മ്മിച്ച ഈ മോഡല്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയ പ്രമുഖര്‍ അടക്കിവാഴുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്കാണ് അങ്കം കുറിച്ചെത്തുന്നത്. ആരെയും ആകര്‍ഷിക്കുന്ന സ്‌പോര്‍ട്ടി ലുക്കും മികച്ച ഡ്രൈവിംഗ് നിലവാരവും കുറഞ്ഞ യാത്രാ ചെലവും ഒത്തുചേരുന്ന ഈ ഫാമിലി കാര്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

മികച്ച പെര്‍ഫോമന്‍സും ആകര്‍ഷകമായ മൈലേജും വിശാലമായ ഇന്റീരിയര്‍ സ്‌പേസും ഒരേപോലെ സമന്വയിക്കുന്ന ഫാമിലി എസ്‌യുവി സേഫ്റ്റിയിലും മികവ് പുലര്‍ത്തുന്നു. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ ടെക്റ്റണ്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷയില്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നു. ഓരോ മിഡില്‍ക്ലാസുകാരനും തന്റെ കാറില്‍ പ്രതീക്ഷിക്കുന്ന എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളുന്ന ടെക്റ്റണ്‍ നിസാനിന്റെ വിപണി വിഹിതം ഉയര്‍ത്താന്‍ സഹായിക്കുമെന്നുറപ്പാണ്.

Article Published On: Friday, July 10, 2026, 11:10 [IST]
English summary
Nissan tekton suv claimed fuel efficiency figures revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X