ക്രെറ്റയെ വീഴ്ത്താൻ 'ബേബി പട്രോൾ' വരുന്നു! ഇനി ഏതാനും ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്

മിഡ്-സൈസ് എസ്‌യുവി വിപണിയില്‍ വന്‍ ചലനം സൃഷ്ടിക്കാനൊരുങ്ങുന്ന നിസാന്‍ ടെക്റ്റൺ (Nissan Tekton) ജൂലൈ 9-ന് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് നിസാന്‍ സ്ഥിരീകരിച്ചു. കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ നിസാന്‍ പാട്രോളിനൊപ്പം (Nissan Patrol) നില്‍ക്കുന്ന പുതിയ ടീസര്‍ പങ്കുവെച്ചുകൊണ്ടാണ് നിസാന്‍ ഇന്ത്യ ടെക്റ്റണിന്റെ വരവിന് കാഹളമൂതിയത്. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ കൊറിയന്‍, ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഈ ജാപ്പനീസ് മോഡല്‍ എത്തുന്നത്.

കമ്പനിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ട ഏറ്റവും പുതിയ ടീസര്‍ വീഡിയോ ഇതിനകം തന്നെ വാഹനപ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിക്കഴിഞ്ഞു. നിസാനിന്റെ ഏറ്റവും വിലകൂടിയ പട്രോള്‍ എസ്‌യുവിയുടെ ബോക്‌സി ഡിസൈന്‍ ശൈലിയിലാണ് ടെക്റ്റണ്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മുന്‍വശത്ത് ഇന്‍വേര്‍ട്ടഡ് L ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും (DRLs) അവയെ പരസ്പരം ബന്ധിപ്പിക്കുന്ന കണക്റ്റഡ് ലൈറ്റിംഗും മധ്യത്തിലായി തിളങ്ങുന്ന നിസാന്‍ ലോഗോയും പുത്തന്‍ മോഡലിന് മികച്ച റോഡ് പ്രസന്‍സ് നല്‍കുന്നു.

nissan tekton teaser july 09 launch

വശങ്ങളിലേക്ക് നോക്കുമ്പോള്‍ സ്‌ക്വയര്‍ ആകൃതിയിലുള്ള വലിയ വീല്‍ ആര്‍ച്ചുകളും കട്ടിയുള്ള ക്ലാഡിംഗുകളും സ്‌പോര്‍ട്ടി ലുക്ക് തരുന്ന 18 ഇഞ്ചിന്റെ ഡയമണ്ട് കട്ട് അലോയ് വീലുകളും കാണാം. പിന്‍ഭാഗത്ത് കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, റൂഫ് സ്പോയ്ലര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, മസ്‌കുലാര്‍ ബമ്പര്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇന്റീരിയര്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ റെനോ ഡസ്റ്ററിന് സമാനമായ ഡാഷ്ബോര്‍ഡ് ലേഔട്ട് ആയിരിക്കും ഇതിലുണ്ടാകുക.

പ്രീമിയം ഗുണനിലവാരമുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ക്യാബിനില്‍ 10.1 ഇഞ്ചിന്റെ വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റവും 10.25 ഇഞ്ചിന്റെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍പ്പെടുത്തും. യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കായി ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മുന്‍വശത്ത് വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ് പാഡ് എന്നിവയുണ്ടാകും. ഇതിന് പുറമെ യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാനായി 48 കളര്‍ ആംബിയന്റ് ലൈറ്റിംഗും ആര്‍കാമിസിന്റെ പ്രീമിയം 6-സ്പീക്കര്‍ ഓഡിയോ സിസ്റ്റവും ക്യാബിനില്‍ സജ്ജീകരിച്ചിട്ടുണ്ട്.

nissan tekton teaser

സാങ്കേതിക വശങ്ങള്‍ പരിശോധിച്ചാല്‍ മൂന്ന് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളിലാണ് നിസാന്‍ ടെക്റ്റണ്‍ വിപണിയില്‍ ലഭ്യമാകാന്‍ പോകുന്നത്. ആദ്യത്തേത് 100 bhp പവറും 166 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രമാണ് ഇണചേര്‍ക്കും. കൂടുതല്‍ പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്കായി 162 bhp പവറും 280 Nm ടോര്‍ക്കും നല്‍കുന്ന 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും ഇതിലുണ്ടാകും.

ഈ കരുത്തുറ്റ എഞ്ചിനൊപ്പം 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കും. പുതിയ ടെക്റ്റണിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്ന് അതിന്റെ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആയിരിക്കും. 1.8 ലിറ്റര്‍ സ്‌ട്രോംഗ് ഹെബ്രിഡ് സിസ്റ്റം ഒരു പെട്രോള്‍ എഞ്ചിനെയും രണ്ട് ഇലക്ട്രിക് മോട്ടോറുകളെയും 1.4 kWh ശേഷിയുള്ള ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കിനെയും ഒന്നിച്ച് ചേര്‍ക്കുന്നു.

ഈ ഹൈബ്രിഡ് പവര്‍ട്രെയിന്‍ വിപണിയില്‍ 162 bhp പവറും 172 Nm ടോര്‍ക്കും സംയുക്തമായി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സിറ്റിയില്‍ ഇലക്ട്രിക് ഓണ്‍ലി മോഡില്‍ ഓടിക്കാന്‍ സാധിക്കുന്നതിനാല്‍ ഈ ഹൈബ്രിഡ് പതിപ്പുകള്‍ക്ക് പെട്രോള്‍ ചെലവ് വളരെ കുറവായിരിക്കും. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി നിരവധി ആക്റ്റീവ്, പാസീവ് സേഫ്റ്റി ഫീച്ചറുകള്‍ നിസാന്‍ ഈ എസ്‌യുവിയില്‍ സ്റ്റാന്‍ഡേര്‍ഡായി ഒരുക്കിയിട്ടുണ്ട്.

അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ലെവല്‍ 2 ADAS സാങ്കേതികവിദ്യയും ഇടുങ്ങിയ സ്ഥലങ്ങളില്‍ എളുപ്പത്തില്‍ പാര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്ന 360 ഡിഗ്രി ക്യാമറയും ഇതിലുണ്ട്. ഇവ കൂടാതെ ഒന്നിലധികം എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എബിഎസ്, ഇബിഡി തുടങ്ങിയ സുപ്രധാന ഫീച്ചറുകളും എല്ലാ വേരിയന്റുകളിലും ലഭ്യമാകും.

ഈ മോഡല്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ മികച്ച റേറ്റിംഗ് സ്വന്തമാക്കാന്‍ തക്കവണ്ണമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സദേശം 10.50 ലക്ഷം രൂപയാണ് ടെക്റ്റണിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പുകള്‍ക്ക് 19 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ടാറ്റ സിയറ എന്നീ ജനപ്രിയ മോഡലുകളുമായാണ് ഇന്ത്യന്‍ വിപണിയില്‍ ടെക്‌റ്റോണ്‍ നേരിട്ട് ഏറ്റുമുട്ടുക.

Article Published On: Friday, June 19, 2026, 6:00 [IST]
English summary
Nissan tekton teased with patrol ahead of india launch july 9 expected price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X