നിസാന്‍ ടെക്റ്റണ്‍ Vs റെനോ ഡസ്റ്റര്‍: അറിഞ്ഞിരിക്കേണ്ട 5 വ്യത്യാസങ്ങള്‍
കഴിഞ്ഞ ദിവസമാണ് മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ വലിയ ഓളം സൃഷ്ടിച്ചു കൊണ്ട് നിസാന്‍ ടെക്റ്റണ്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. 10.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ജാപ്പനീസ് ബ്രാന്‍ഡ് പുതിയ മോഡല്‍ പുറത്തിറക്കിയത്. ഫ്രഞ്ച് കമ്പനിയായ റെനോയുടെ ഡസ്റ്റര്‍ എസ്‌യുവിയുടെ അതേ സിഎംഎഫ്-ബി പ്ലാറ്റ്ഫോമില്‍ തന്നെയാണ് ടെക്റ്റണും നിര്‍മ്മിച്ചിരിക്കുന്നത്. എങ്കിലും ഇരു മോഡലുകളും തമ്മില്‍ ഡിസൈനിലും സവിശേഷതകളിലും പ്രകടമായ നിരവധി മാറ്റങ്ങളുണ്ട്. രണ്ട് എസ്‌യുവികളും ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്.
ടെക്റ്റണ്‍ കൂടുതല്‍ ലക്ഷ്വറി സിറ്റി ഡ്രൈവിംഗിനായി രൂപകല്‍പ്പന ചെയ്തപ്പോള്‍ പരുക്കന്‍ ഓഫ്-റോഡ് ലുക്കിലാണ് റെനോ ഡസ്റ്റര്‍ ഒരുങ്ങിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പര്യത്തിന് അനുനുസരിച്ച് ഈ രണ്ട് മോഡലുകളില്‍ നിന്നും ഏറ്റവും അനിയോജ്യമായത് എളുപ്പത്തില്‍ തെരഞ്ഞെടുക്കാം. ഇരു എസ്‌യുവിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ താഴെ വായിക്കാം.

ഡിസൈന്‍
ഹിമാലയന്‍ പര്‍വതനിരകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ടെക്ണിന് നിസാന്‍ ആ പേര് നല്‍കിയിരിക്കുന്നത്. എസ്‌യുവിയുടെ വശങ്ങളില്‍ പിയാനോ ബ്ലാക്ക് ഫിനിഷിലുള്ള ഹിമാലയന്‍ ക്രസ്റ്റും പ്രത്യേക ടെക്റ്റണ്‍ ബാഡ്ജിംഗും നല്‍കിയിട്ടുണ്ട്. കൂടാതെ നല്ല സ്‌റ്റൈലിഷ് ലുക്കില്‍ വരുന്ന 18 ഇഞ്ച് ഡ്യുവല്‍-ടോണ്‍ സ്‌പോര്‍ട്ടി അലോയ് വീലുകളും സ്‌പോര്‍ട്ടിനെസ്സ് വര്‍ദ്ധിപ്പിക്കുന്നു.
നിസാന്റെ ഇതിഹാസ മോഡലായ പട്രോളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ടെക്റ്റണിന് ഷാര്‍പ്പ് എല്‍ഇഡി ഹെഡ്ലാമ്പുകളും കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലും ലഭിച്ചിട്ടുണ്ട്. ടെക്റ്റണ്‍ ബാഡ്ജിംഗ് ഗ്രില്ലില്‍ വരുമ്പോള്‍ ഡസ്റ്റര്‍ ലെറ്ററിംഗ് ബോണറ്റിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിറ്റി ഡ്രൈവുകള്‍ക്ക് പറ്റുന്ന തരത്തില്‍ മോഡേണ്‍ പ്രീമിയം സ്‌റ്റൈലിംഗില്‍ വരുന്ന ടെക്റ്റണ്‍ കൂടുതല്‍ കാഴ്ചക്കാരെ കൂട്ടും.

ഇന്റീരിയര്‍
ഈ രണ്ട് എസ്‌യുവികളും തീര്‍ത്തും വ്യത്യസ്തമായ ഇന്റീരിയറാണ് വാഗ്ദാനം ചെയ്യുന്നത്. ടെക്റ്റണിലെ പര്‍പ്പിള്‍ ഇന്റീരിയറും ബീജ് കളര്‍ സീറ്റുകളും ലക്ഷ്വറി ഫീല്‍ നല്‍കുന്നു. എന്നാല്‍ ഡസ്റ്റര്‍ കുറച്ച് ഡാര്‍ക്കായ ബ്ലാക്ക് ആന്‍ഡ് ഗ്രീന്‍ ഡാര്‍ക്ക് തീമിലാണ് വരുന്നത്. കൂടാതെ ടെക്റ്റണില്‍ ഉപഭോക്താക്കള്‍ക്ക് ഇന്റീരിയര്‍ നിറം മാറ്റാനുള്ള ഓപ്ഷനുകള്‍ ലഭ്യമാണ്.
പവര്‍ട്രെയിന്‍
മെക്കാനിക്കല്‍ സവിശേഷതകളിലേക്ക് വരുമ്പോള്‍ ഇരു മോഡലുകളും 1.0 ലിറ്റര്‍ ടര്‍ബോ, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളുമായാണ് വരുന്നത്. ചെറിയ എഞ്ചിന്‍ 100 hp പവറും വലുത് 163 hp പവറും നല്‍കുന്നുണ്ട്. ഇവ രണ്ടിനോടൊപ്പവും 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭ്യമാണ്. അതേസമയം 1.3 എഞ്ചിനിന്റെ കൂടാതെ വൈറ്റ്-ക്ലച്ച് ഡിസിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭ്യമാക്കുന്നു. ഇത് മികച്ച കരുത്തും പെര്‍ഫോമന്‍സും നല്‍കും.

ഹൈബ്രിഡ് പതിപ്പ്
ഇരുമോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ സാന്നിധ്യമാകും. ഈ ദീപാവലി സീസണില്‍ ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് വിപണിയിലെത്താന്‍ പോകുകയാണ്. എന്നാല്‍ ഈ 1.8 ലിറ്റര്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ടെക്റ്റണിന് ലഭിക്കുമെന്ന കാരയം നിസാന്‍ സ്ഥിരീകരിച്ചിട്ടില്ല. ഭാവിയിലെ വിപണി ആവശ്യങ്ങള്‍ പരിഗണിച്ച് മാത്രമായിരിക്കും നിസാന്‍ ഈ തീരുമാനം നടപ്പിലാക്കുകയെന്നാണ് വിവരം. അതിനാല്‍ ഉയര്‍ന്ന ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഇഷ്ടപ്പെടുന്നവര്‍ ഡസ്റ്റര്‍ പരിഗണിക്കുന്നതാകും ഉചിതം.
സണ്‍റൂഫ് ലൈറ്റിംഗ്
ടെക്റ്റണിലെ പനോരമിക് സണ്‍റൂഫും ആംബിയന്റ് ലൈറ്റിംഗും രാത്രിയില്‍ മനോഹരമായ കാഴ്ച സമ്മാനിക്കും. ദീര്‍ഘദൂര യാത്രകള്‍ക്ക് അത്യാവശ്യമായ അത്യാധുനിക ആംബിയന്റ് ലൈറ്റിംഗ് സംവിധാനങ്ങള്‍ റെനോ ഡസ്റ്ററില്‍ കമ്പനി നല്‍കിയിട്ടില്ലെന്നത് എടുത്തുപറയണം. അതിനാല്‍ ക്യാബിന്‍ ലക്ഷ്വറി ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ അനുയോജ്യം ടെക്റ്റണ്‍ ആണ്. ഒരേ അച്ചില്‍ വാര്‍ത്ത കാറുകള്‍ ആണെങ്കിലും രണ്ടും തമ്മില്‍ ലുക്കിലും സവിശേഷതകളിലും ചില്ലറ മാറ്റങ്ങളുണ്ട്. നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച മോഡല്‍ ഏതാണെന്ന് നോക്കി ഒന്ന് തെരഞ്ഞെടുക്കാം.


Click it and Unblock the Notifications