ഓപ്ഷനല്‍ പെയിന്റിന് മാത്രം ഫാമിലി എസ്‌യുവിയേക്കാള്‍ വില! പുത്തൻ പോർഷ 911 GT3 ഇന്ത്യയിലെത്തി

ജര്‍മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷ തങ്ങളുടെ ഏറ്റവും പുതിയ 911 GT3 (Porsche 911 GT3) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആഗോള തലത്തില്‍ വലിയ ഫാന്‍ ബേസുള്ള ഈ ഐതിഹാസിക റേസിംഗ് കാര്‍ അത്യാധുനിക സാങ്കേതിക വിദ്യകളുടെയും മെക്കാനിക്കല്‍ നവീകരണങ്ങളുടെയും കരുത്തിലാണ് ഇപ്പോള്‍ രാജ്യത്ത് എത്തിച്ചിരിക്കുന്നത്. പോര്‍ഷയുടെ പെര്‍ഫോമന്‍സ് കാര്‍ പോര്‍ട്ട്ഫോളിയോയിലേക്ക് എത്തുന്ന ഈ മോഡലിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 3.32 കോടി രൂപയാണ്. ട്രാക്ക് റേസിംഗിനും സാധാരണ റോഡ് ഉപയോഗത്തിനും ഒരുപോലെ അനുയോജ്യമായ ഈ സൂപ്പര്‍ കാറിന്റെ ബുക്കിംഗും രാജ്യത്തുടനീളമുള്ള പോര്‍ഷെ ഡീലര്‍ഷിപ്പുകള്‍ വഴി ആരംഭിച്ചിട്ടുണ്ട്.

ഫ്‌ലാറ്റ്-സിക്‌സ് എഞ്ചിന്‍ കരുത്ത്

4.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഫ്‌ലാറ്റ്-സിക്‌സ് പെട്രോള്‍ എഞ്ചിനാണ് ഈ പുതിയ 911 GT3 മോഡലിനും കരുത്ത് പകരുന്നത്. ഈ എഞ്ചിന് പരമാവധി 510 hp പവറും 450 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. ഈ എഞ്ചിനൊപ്പം 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 7-സ്പീഡ് PDK ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. കടുത്ത സ്‌പോര്‍ട്‌സ് കാര്‍ പ്രേമികള്‍ക്കായി മാനുവല്‍ ഗിയര്‍ബോക്സ് നിലനിര്‍ത്തിയിട്ടുണ്ട്.

porsche 911 gt3 launched

അമ്പരപ്പിക്കുന്ന വേഗതയും ആക്‌സിലറേഷനും

വേഗതയുടെ കാര്യത്തില്‍ ജര്‍മന്‍ സൂപ്പര്‍ കാര്‍ അത്ഭുതപ്പെടുത്തും. PDK ഓട്ടോമാറ്റിക് ഘടിപ്പിച്ച മോഡലിന് വെറും 3.4 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം മാനുവല്‍ ഗിയര്‍ബോക്സ് പതിപ്പാണെങ്കില്‍ ഇതേ വേഗതയിലെത്താന്‍ 3.9 സെക്കന്‍ഡ് സമയം എടുക്കും. വാഹനത്തിന്റെ പരമാവധി വേഗത മാനുവല്‍ പതിപ്പുകള്‍ക്ക് മണിക്കൂറില്‍ 311 കിലോമീറ്ററും, പിഡികെ ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് മണിക്കൂറില്‍ 307 കിലോമീറ്ററുമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

പരിഷ്‌കരിച്ച ഷാസിയും എയറോഡൈനാമിക്‌സും

പുതിയ മോഡലില്‍ കൂടുതല്‍ സ്ഥിരതയും മികച്ച കണ്‍ട്രോളും ഉറപ്പാക്കുന്നതിനായി ഷാസിയിലും സസ്പെന്‍ഷനിലും കമ്പനി വന്‍ അപ്ഗ്രേഡുകള്‍ വരുത്തിയിട്ടുണ്ട്. ഈ കാറിന്റെ ഫ്രണ്ട് ആക്സില്‍ സജ്ജീകരണങ്ങളും എയറോഡൈനാമിക്‌സ് പാക്കേജും കൂടുതല്‍ കരുത്തുറ്റ പോര്‍ഷ GT3 RS (Porsche GT3 RS ) മോഡലില്‍ നിന്നും കടമെടുത്തതാണ്.

റിയര്‍ സസ്പെന്‍ഷന്‍ ജ്യോമട്രിയില്‍ വരുത്തിയ മാറ്റങ്ങള്‍ ഉയര്‍ന്ന വേഗതയിലും വളവുകളിലും കാറിന് മികച്ച സ്റ്റിയറിംഗ് കൃത്യത നല്‍കാന്‍ സഹായിക്കും. ഭാരം കുറയ്ക്കുന്നതിനായി ലൈറ്റ്‌വെയിറ്റ് ഫോര്‍ജ്ഡ് അലുമിനിയം വീലുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. കൂടുതല്‍ ഭാരം വേണ്ടവര്‍ക്കായി ഓപ്ഷനല്‍ മഗ്‌നീഷ്യം വീലുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.

വൈസാക്ക് പാക്കേജ്

ട്രാക്ക് റേസിംഗില്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 43.90 ലക്ഷം രൂപ അധികം മുടക്കില്‍ 'വൈസാക്ക് പാക്കേജ്' കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഈ പാക്കേജില്‍ കാറിന്റെ ബോണറ്റ്, റൂഫ്, റിയര്‍ വിംഗ് എന്നിവ കാര്‍ബണ്‍ ഫൈബര്‍ റൈന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (CFRP) ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കാറിന്റെ ഭാരം ഗണ്യമായി കുറയ്ക്കും.

porsche 911 gt3 launched

ഈ പാക്കേജിന്റെ ഭാഗമായി ഉള്‍വശത്ത് കാര്‍ബണ്‍ ഫൈബര്‍ റോള്‍ കേജ്, ലൈറ്റ്‌വെയിറ്റ് ഡോര്‍ പാനലുകള്‍, റേസിംഗ് ആവശ്യങ്ങള്‍ക്കായുള്ള സിക്‌സ്-പോയിന്റ് ഹാര്‍നെസ് ബെല്‍റ്റുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കു. കൂടാതെ മെക്കാനിക്കല്‍ അപ്ഗ്രേഡിന്റെ ഭാഗമായി സിഎഫ്ആര്‍പി (CFRP) ആന്റി-റോള്‍ ബാറുകളും ഇതിലുണ്ട്. ഇത് കാറിന്റെ ഷാസിക്ക് ഉയര്‍ന്ന കരുത്തും ട്രാക്കുകളില്‍ മികച്ച പെര്‍ഫോമന്‍സും നല്‍കും.

അനന്തമായ കസ്റ്റമൈസേഷന്‍ സാധ്യതകള്‍

പുതിയ 911 GT3 സ്വന്തമാക്കുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് കാര്‍ ഡിസൈന്‍ ചെയ്യാനുള്ള വിപുലമായ കസ്റ്റമൈസേഷന്‍ സൗകര്യങ്ങള്‍ പോര്‍ഷ മുന്നോട്ട് വെക്കുന്നുണ്ട്. ഇതിനായി കമ്പനി ഒരുക്കിയിട്ടുള്ള 'പെയിന്റ് ടു സാമ്പിള്‍' (Paint to Sample) പ്രോഗ്രാമിലൂടെ 149 തരം അധിക നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍ 23.17 ലക്ഷം രൂപ അധികമായി നല്‍കണം.

porsche 911 gt3 launched

ഇതിലും ഉയര്‍ന്ന 'പെയിന്റ് ടു സാമ്പിള്‍ പ്ലസ്' പദ്ധതി വഴി ഉപഭോക്താവ് ആഗ്രഹിക്കുന്ന ഏത് സ്‌പെഷ്യല്‍ നിറവും തിരഞ്ഞെടുക്കാം, എന്നാല്‍ ഇതിനായി ബേസ് മോഡലിന്റെ വിലയ്ക്ക് പുറമെ 55.21 ലക്ഷം രൂപ അധികമായി നല്‍കേണ്ടി വരും. ഇവ കൂടാതെ സെറാമിക് കോമ്പോസിറ്റ് ബ്രേക്കുകളും ലൈറ്റ്‌വെയിറ്റ് ബക്കറ്റ് സീറ്റുകളും ഓപ്ഷണലായി ലഭ്യമാണ്.

ഡിജിറ്റല്‍ ക്യാബിനും മോഡേണ്‍ സാങ്കേതികവിദ്യയും

ഇന്റീരിയര്‍ പൂര്‍ണമായും ഡ്രൈവര്‍ കേന്ദ്രീകൃത ലേഔട്ടിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഡാഷ്ബോര്‍ഡില്‍ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പോര്‍ഷയുടെ പുതിയ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റവും ഘടിപ്പിച്ചിട്ടുണ്ട്. ദൈനംദിന ഉപയോഗത്തിന് ആവശ്യമായ കണക്റ്റിവിറ്റി ഫീച്ചറുകളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. യാത്രകള്‍ കൂടുതല്‍ സുഗമമാക്കാന്‍ ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍, ട്രാക്ക് പെര്‍ഫോമന്‍സ് വിലയിരുത്താനുള്ള പെര്‍ഫോമന്‍സ് ടെലിമെട്രി ഫംഗ്ഷനുകള്‍ കാറിലുണ്ട്. അത്യാധുനിക സാങ്കേതികവിദ്യയും സ്‌പോര്‍ട്ടി ലുക്കും ഒത്തുചേരുന്ന ഈ പ്രീമിയം ക്യാബിന്‍ യാത്രക്കാര്‍ക്ക് ലോകോത്തര റേസിംഗ് അനുഭവമാണ് സമ്മാനിക്കുക.

Article Published On: Thursday, June 18, 2026, 12:45 [IST]
English summary
Porsche 911 gt3 launched india price specs features weissach
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X