കാലുകൊടുത്താല്‍ പറക്കുന്ന എസ്‌യുവിക്ക് 19 KM മൈലേജ്! ഹൈബ്രിഡ് എത്തിയാല്‍ മാരുതിയും ടൊയോട്ടയും സൈഡാകും
ഇന്ത്യയില്‍ മിഡ്‌സൈസ് എസ്‌യുവി വിപണിക്ക് തുടക്കം കുറിച്ച റെനോ ഡസ്റ്റര്‍ എന്ന ഐതിഹാസിക എസ്‌യുവി ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് രാജ്യത്ത് റീഎന്‍ട്രി നടത്തിയത്. കാലികമായ മാറ്റങ്ങളുമായി അത്യന്ത്യം മത്സരം നിറഞ്ഞ സെഗ്‌മെന്റില്‍ അങ്കത്തിനിറങ്ങിയ ഡസ്റ്റര്‍ ഇതിനോടകം തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. പുതിയ രൂപത്തിലും ഭാവത്തിലും വിപണിയിലെത്തിയ 2026 റെനോ ഡസ്റ്ററിന്റെ ഏറ്റവും പുതിയ 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പിന്റെ മൈലേജ് വിവരങ്ങള്‍ കമ്പനി ഇപ്പോള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ധനക്ഷമതയ്ക്ക് പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍ ഉപഭോക്താക്കളെ ആകെ ആകര്‍ഷിക്കുന്ന കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.
പുതിയ റെനോ ഡസ്റ്റര്‍ 1.0 ലീറ്റര്‍ TCe 100 ടര്‍ബോ പെട്രോള്‍ മോഡല്‍ ലിറ്ററിന് 19.41 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് ഔദ്യോഗിക ടെസ്റ്റിംഗ് ഏജന്‍സിയായ എആര്‍എഐ (ARAI) സാക്ഷ്യപ്പെടുത്തി. കഠിനമായ ഇന്ത്യന്‍ റോഡ് സാഹചര്യങ്ങളിലും മികച്ച കാര്യക്ഷമത ഉറപ്പാക്കാന്‍ എഞ്ചിന്‍ ട്യൂണിംഗിലൂടെ സാധിച്ചുവെന്നാണ് റെനോ അവകാശപ്പെടുന്നത്.

സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, കമ്പനിയുടെ അത്യാധുനിക RGMP ആര്‍ക്കിടെക്ചറിലാണ് പുതിയ ഡസ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ പുത്തന്‍ പ്ലാറ്റ്ഫോമിന്റെ ഡ്രൈവിംഗ് ഡൈനാമിക്സിന് അനുയോജ്യമായ രീതിയിലാണ് എസ്‌യുവിയുടെ പവര്‍ട്രെയിന്‍ രൂപകല്‍പ്പന ചെയ്യുകയും കാര്യക്ഷമമായി കാലിബ്രേറ്റ് ചെയ്യുകയും ചെയ്തിട്ടുള്ളതെന്ന് റെനോ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. വി വിക്രമന്‍ വ്യക്തമാക്കി.
ഈ 1.0 ലീറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 100 bhp പവറും 160 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. മികച്ച ഗിയര്‍ ഷിഫ്റ്റുകള്‍ക്കായി 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഈ എഞ്ചിനൊപ്പം ഘടിപ്പിച്ചിരിക്കുന്നത്. ഡസ്റ്ററിന്റെ ഒതന്റിക് (Authentic), ഇവല്യൂഷന്‍ (Evolution), ടെക്‌നോ (Techno) എന്നീ ലോവര്‍ ട്രിമ്മുകളില്‍ മാത്രമാണ് ഈ എഞ്ചിന്‍ ലഭ്യമാകുന്നത്.
ഇതിനേക്കാള്‍ കൂടുതല്‍ പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്കായി ഡസ്റ്ററില്‍ വലിയ 1.3 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനും റെനോ നല്‍കുന്നുണ്ട്. ഈ എഞ്ചിന്‍ പരമാവധി 163 bhp പവറും 280 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കും. ഇതില്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം 6-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് (DCT) ട്രാന്‍സ്മിഷനും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
1.3 ലീറ്റര്‍ എഞ്ചിന്റെ മാനുവല്‍ പതിപ്പിന് ലിറ്ററിന് 17.75 കിലോമീറ്ററും, അത്യാധുനിക ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് പതിപ്പിന് ലിറ്ററിന് 18.45 കിലോമീറ്ററുമാണ് ARAI ക്ലെയിംഡ് മൈലേജ്. ഉയര്‍ന്ന പെര്‍ഫോമന്‍സ് നല്‍കുമ്പോഴും ഇന്ധനക്ഷമത നിലനിര്‍ത്താന്‍ ന്യൂജെന്‍ ഡസ്റ്ററിലെ മോഡേണ്‍ കമ്പഷന്‍ സാങ്കേതികവിദ്യ സഹായിക്കുന്നു. ഈ പെട്രോള്‍ പതിപ്പുകള്‍ക്ക് പുറമെ ഈ വര്‍ഷം ദീപാവലി ഉത്സവ സീസണില്‍ ഡസ്റ്ററിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ്' (Strong Hybrid) പതിപ്പ് വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് നിലവില്‍ റെനോ ഇന്ത്യ.

കുറഞ്ഞ മലിനീകരണത്തിനൊപ്പം ഉയര്‍ന്ന മൈലേജ് കൂടി പരിഗണിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പുത്തന്‍ ഹൈബ്രിഡ് എസ്‌യുവി കമ്പനി വിപണിയിലെത്തിക്കുന്നത്. 109 bhp പവറുള്ള 1.8 ലീറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 49 bhp ഇലക്ട്രിക് മോട്ടോര്‍, 20 bhp ഹൈബ്രിഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍, 1.4kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് എന്നിവയാണ് ഡസ്റ്ററിന്റെ ഹൈബ്രിഡ് സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നത്. ഇവയെല്ലാം ഒരുമിച്ച് മൊത്തം 160 bhp പവറും 172 Nm പീക്ക് ടോര്‍ക്കും നല്‍കും.
ഇന്ത്യയില്‍ ഡിമാന്‍ഡ് ഏറി വരുന്ന ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ഡസ്റ്റര്‍ വരുന്നത് നിലവില്‍ വിപണിയിലുള്ള മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നിവയ്ക്ക് കനത്ത തിരിച്ചടിയായിരിക്കും. കാരണം ഈ കസിന്‍ മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളേക്കാള്‍ കൂടുതല്‍ കരുത്തുള്ളതായിരിക്കും ഡസ്റ്ററിലെ സിസ്റ്റം. വിപണിയില്‍ എത്തും മുമ്പേ തന്നെ ഡസ്റ്ററിന്റെ ആദ്യ ബാച്ച് മോഡലുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നിരുന്നു.

അതിനാല്‍ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മികച്ച ഇന്ധനക്ഷമതയും പുത്തന്‍ ഫീച്ചറുകളുമായി എത്തുന്ന ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ ബഡ്ജറ്റിന് ഇണങ്ങുന്ന ആകര്‍ഷകമായ പ്രാരംഭ വിലയില്‍ പുറത്തിറങ്ങിയാല്‍ ഹൈറൈഡര്‍, ഗ്രാന്‍ഡ് വിറ്റാര, വിക്‌ടോറിസ് എന്നീ ഹൈബ്രിഡ് എസ്‌യുവകളുടെ കഷ്ടകാലമായിരിക്കുമെന്ന് പറയേണ്ടതില്ലെല്ലോ. ലോഞ്ച് തീയതി അടുക്കുന്ന മുറയ്ക്ക് കമ്പനി ഈ മോഡലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications