റെനോ പറയാത്ത ഡസ്റ്ററിന്റെ പോരായ്മകൾ! ഡീസൽ ഇല്ല, AWD ഇല്ല, ഹൈബ്രിഡ് വൈകും
വർഷങ്ങൾക്ക് ശേഷം ഐക്കണിക് റെനോ ഡസ്റ്റർ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അടിമുടി മാറ്റിയ ഡിസൈനും പ്രീമിയം ഇൻ്റീരിയറും പുതിയ സാങ്കേതികവിദ്യകളും ഉൾപ്പെടുത്തി എത്തിയിരിക്കുന്ന വാഹനത്തെ ആരാധകർ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. എന്നാൽ, ചില പ്രധാന പോരായ്മകൾ ഈ തിരിച്ചു വരവിൻ്റെ തിളക്കം കുറയ്ക്കുന്നുണ്ട് എന്നതാണ് മറ്റൊരു സത്യം.ഡസ്റ്ററിന് ഡീസൽ എഞ്ചിൻ്റെ അഭാവം പ്രധാന നിരാശയാണ്. മികച്ച പ്രകടനവും മൈലേജും നൽകിയിരുന്ന ഡീസൽ, കമ്പനിയുടെ ദീർഘകാല വിൽപ്പനയിൽ അനുയോജ്യമല്ല എന്നത് കൊണ്ടാണ്. റെനോ ഹൈബ്രിഡ് വേരിയൻ്റിനെ "പുതിയ ഡീസൽ" എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ വിപണിയിൽ ഡീസലിന് അതിൻ്റേതായ സ്ഥാനമുണ്ട്.
ഹ്യൂണ്ടായി ക്രെറ്റ പോലുള്ള എതിരാളികൾ ഇപ്പോഴും ഡീസൽ വാഗ്ദാനം ചെയ്യുന്നു. മുൻ തലമുറ ഡസ്റ്ററിനെ പ്രിയങ്കരമാക്കിയ ഓൾ-വീൽ-ഡ്രൈവ് (AWD) ഓപ്‌ഷനും പുതിയ പതിപ്പിൽ ലഭ്യമല്ല. ഓൾ വീൽ ഡ്രൈവ് തെരഞ്ഞെടുക്കുന്നവർ വളരെ കുറവാണ് എന്നതാണ് റെനോയുടെ നിലപാട്. എന്നിരുന്നാലും AWD ലഭ്യമാക്കിയിരുന്നത് വാഹനനിരയ്ക്ക് കൂടുതൽ കരുത്ത് നൽകുമായിരുന്നു. വിദേശത്ത് ലഭ്യമായ ഈ സംവിധാനം 1.8 ലിറ്റർ സ്ട്രോങ് ഹൈബ്രിഡ് എഞ്ചിനൊപ്പം ഭാവിയിൽ പ്രതീക്ഷിക്കാം.

ഉൾഭാഗം ആകർഷകമെങ്കിലും, പിന്നിലെ സീറ്റിലെ സ്ഥലസൗകര്യം ഒരു കോംപാക്റ്റ് എസ്‌യുവിയെ സംബന്ധിച്ച് മെച്ചപ്പെടുത്താമായിരുന്നു. കൂടുതൽ ബൂട്ട് സ്പേസ് ലഭ്യമാക്കാനായി യാത്രാസുഖം കുറച്ചതെന്നാണ് വിലയിരുത്തൽ. എങ്കിലും പല ഉപഭോക്താക്കളും ചരക്ക് സംഭരണ ശേഷിയേക്കാൾ യാത്രാസുഖത്തിനാണ് പ്രാധാന്യം നൽകുന്നത്.
റെനോ കൈഗറിൽ നിന്നുള്ള 1.0 ലിറ്റർ 3-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് ഡസ്റ്ററിൻ്റെ ബേസ് വേരിയൻ്റിൽ. ഈ എഞ്ചിൻ്റെ പെർഫോമൻസ് അത്ര പ്രശംസനീയമാണെന്ന് പറയാൻ സാധിക്കില്ല. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമുള്ള ഇത് നഗരയാത്രകൾക്ക് അനുയോജ്യമല്ല. ഡസ്റ്ററിൻ്റെ വലുപ്പത്തിന് ഈ കരുത്ത് അപര്യാപ്തമാണെന്നും, ഇത് യഥാർത്ഥ ഇന്ധനക്ഷമതയെയും ബാധിക്കാമെന്നും വിലയിരുത്തപ്പെടുന്നു.

ഏറ്റവും വലിയ നിരാശകളിലൊന്ന്, 1.8 ലിറ്റർ സ്ട്രോങ് ഹൈബ്രിഡ് എഞ്ചിൻ അവതരണ സമയത്ത് ലഭ്യമല്ല എന്നതാണ്. 2026 ദീപാവലിയോടെ മാത്രമേ ഈ വേരിയൻ്റ് എത്തുകയുളളു എന്ന റെനോയുടെ പ്രഖ്യാപനം ദീർഘമായ കാത്തിരിപ്പാണ് നൽകുന്നത്. ഈ കാലയളവിൽ എതിരാളികൾ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാനും ഡസ്റ്റർ ഹൈബ്രിഡിൻ്റെ സ്വാധീനം കുറയ്ക്കാനും കഴിഞ്ഞേക്കും. ഹൈബ്രിഡ് പതിപ്പ് ഉടൻ പുറത്തിറക്കാൻ സാധിച്ചിട്ടും റെനോ ഘട്ടംഘട്ടമായുള്ള സമീപനമാണ് സ്വീകരിച്ചത്. ഇത് അവർക്ക് ഗുണകരമാകുമോ എന്ന് കണ്ടറിയണം.
ആഗോളതലത്തില്‍ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുറയുന്നതും റെനോയുടെ ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമാണ്. വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി യൂറോപ്പ്, ഏഷ്യന്‍ വിപണികള്‍ പതിയെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളിലേക്ക് ചുവടുമാറുകയാണ്. ചെന്നൈയിലെ പ്ലാന്റില്‍ നിന്നും റെനോ ആഗോള വിപണിയിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഡീസല്‍ കാറുകളേക്കാള്‍ ഹൈബ്രിഡ് മോഡലുകള്‍ കയറ്റുമതി ചെയ്യുന്നതാണ് എളുപ്പമെന്നതിനാല്‍ കമ്പനി അവയ്ക്കാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്.

പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് ഡീസല്‍ വാഹനങ്ങള്‍ക്ക് ഉയര്‍ന്ന പരിപാലനച്ചെലവാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇതേ കാരണം കൊണ്ട് വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ ഈ വിഭാഗത്തില്‍ നിന്ന് അകലുന്നു. ഡിഇഎഫ് (DEF) റീഫില്ലിംഗ്, ഡിപിഎഫ് (DPF) ക്ലീനിംഗ് തുടങ്ങിയ കാര്യങ്ങള്‍ക്കായി ഉടമകള്‍ കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരുന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭകരവും മനസ്സമാധാനവും ഉറപ്പാക്കാനാണ് റെനോ ഹൈബ്രിഡ് എഞ്ചിനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








