ഡസ്റ്ററിന്റെ വരവ് കൊടുങ്കാറ്റായി! തുടർച്ചയായ ഒമ്പതാം മാസവും കുതിപ്പ് തുടർന്ന് റെനോ

കടുത്ത മത്സരങ്ങള്‍ക്കിടയിലും തങ്ങളുടെ ജനപ്രിയ മോഡലുകളിലൂടെ 2026 മെയ് മാസത്തില്‍ ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ മികച്ച വില്‍പ്പന വളര്‍ച്ച സ്വന്തമാക്കി ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് കൃത്യമായി വാഹനങ്ങള്‍ ഡെലിവറി നല്‍കിയതാണ് ഈ നേട്ടത്തിന് കാരണം. ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2026 മെയ് മാസത്തില്‍ ആകെ 4,113 യൂണിറ്റ് കാറുകളാണ് റെനോ ഇന്ത്യ വിപണിയില്‍ വിറ്റഴിച്ചത്. 2025 മെയ് മാസത്തില്‍ വിറ്റ 2,502 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനി 64 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് .

2025 സെപ്റ്റംബര്‍ മാസം മുതല്‍ കമ്പനി പോസിറ്റീവ് വളര്‍ച്ചയാണ് കാണിക്കുന്നത്. ഇത് തുടര്‍ച്ചയായ ഒമ്പതാമത്തെ മാസമാണ് റെനോ ഇന്ത്യ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന വളര്‍ച്ച കാണിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ 'വാഹന്‍' (VAHAN) പോര്‍ട്ടലിലെ റീട്ടെയ്ല്‍ രജിസ്‌ട്രേഷന്‍ കണക്കുകള്‍ പ്രകാരം 2026 മെയ് മാസത്തില്‍ വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കിയ മുന്‍നിര കാര്‍ നിര്‍മാതാക്കളുടെ പട്ടികയില്‍ ഇടംപിടിക്കാനും റെനോയ്ക്ക് സാധിച്ചിട്ടുണ്ട്.

renault duster delivery

2025 സെപ്റ്റംബര്‍ മുതല്‍ 2026 മെയ് വരെയുള്ള കാലയളവിലെ കമ്പനിയുടെ ആകെ മൊത്ത വില്‍പ്പന 38,225 യൂണിറ്റുകളായി ഉയര്‍ന്നിട്ടുണ്ട്. തൊട്ടുമുമ്പത്തെ വര്‍ഷം ഇതേ ഒമ്പത് മാസ കാലയളവിലെ വില്‍പ്പന കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 46 ശതമാനത്തിന്റെ വമ്പന്‍ വര്‍ദ്ധനവാണ് കാണാനാകുക. പ്രാദേശികമായി നിര്‍മ്മിക്കുന്ന കാറുകളുടെ കൃത്യമായ വിതരണമാണ് ഇന്ത്യയില്‍ ഈ സുസ്ഥിരമായ വളര്‍ച്ച നിലനിര്‍ത്താന്‍ കമ്പനിയെ സഹായിക്കുന്നത്.

വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ റെനോ ഡസ്റ്റര്‍ (Renault Duster) നിലവില്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഡസ്റ്ററിന്റെ വരവാണ് വിപണിയില്‍ റെനോയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയത്. മിഡ്‌സൈസ് എസ്‌യുവിക്ക് പിന്നാലെ 'ബ്രിഡ്ജര്‍' (Bridger) എന്ന പുതിയ സബ് കോംപാക്റ്റ് എസ്‌യുവിയും ഒരു വലിയ 7 സീറ്റര്‍ എസ്‌യുവിയും ഉടന്‍ വിപണിയിലെത്തും.

തങ്ങളുടെ ആഗോള 'futuREady' പദ്ധതിയുടെ ഭാഗമായി വരും വര്‍ഷങ്ങളില്‍ വിപണി വിപുലീകരണത്തിനുള്ള വമ്പന്‍ ലക്ഷ്യങ്ങളാണ് റെനോ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ തന്ത്രപ്രധാനമായ പ്ലാന്‍ അനുസരിച്ച് 2030 സാമ്പത്തിക വര്‍ഷത്തോടുകൂടി ആഗോളതലത്തില്‍ 36 പുതിയ കാര്‍ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കാനും, അതിലൂടെ ആകെ വില്‍പ്പന വോളിയം 20 ലക്ഷം യൂണിറ്റുകളായി ഉയര്‍ത്താനുമാണ് ഫ്രഞ്ച് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി യൂറോപ്യന്‍ വിപണികളില്‍ 2030-ഓടെ തങ്ങളുടെ ആകെ വില്‍പ്പനയുടെ 100 ശതമാനവും ഇലക്ട്രിക് (EV), ഹൈബ്രിഡ് കാറുകളാക്കി മാറ്റാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അന്താരാഷ്ട്ര വിപണിയില്‍ ഇവി മോഡലുകളുടെ നിര വിപുലീകരിക്കുന്നതിനും, സോഫ്റ്റ്വെയര്‍ അധിഷ്ഠിത വാഹനങ്ങള്‍ (SDVs) വികസിപ്പിക്കുന്നതിനുമാണ് റെനോ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്.

renault kwid

ഭാവി മോഡലുകളില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഗൂഗിള്‍ അടിസ്ഥാനമാക്കിയുള്ള അത്യാധുനിക ഇന്റലിജന്റ് ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കാന്‍ റെനോ ശ്രമിക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യയിലൂടെ വാഹനങ്ങള്‍ക്ക് ആവശ്യമായ ഫേംവെയര്‍ ഓവര്‍-ദി-എയര്‍ (FOTA) അപ്ഡേറ്റുകളും അതോടൊപ്പം നൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സപ്പോര്‍ട്ട് ഫീച്ചറുകളും ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

ആഗോളതലത്തില്‍ 14 പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്ന റെനോ, 2030-ഓടെ തങ്ങളുടെ മൊത്തം വില്‍പ്പനയുടെ പകുതിയും യൂറോപ്പിന് പുറത്തുള്ള വിപണികളില്‍ നിന്ന് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ 2030-ഓടെ ഐസിഇ (ICE), ഹൈബ്രിഡ്, ഇവി വിഭാഗങ്ങളിലായി 7 പുതിയ കാര്‍ മോഡലുകള്‍ അവതരിപ്പിക്കാന്‍ കമ്പനി തയാറെടുക്കുകയാണ്. ഇന്ത്യന്‍ വിപണിയിലെ തന്ത്രപരമായ നീക്കങ്ങള്‍ക്കായി തമിഴ്നാട്ടിലെ ചെന്നൈയിലുള്ള ഡിസൈന്‍ സെന്ററും പ്ലാന്റുമാണ് പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്.

renault triber

പ്രാദേശികവല്‍ക്കരണത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് 90 ശതമാനം വരെ വാഹനങ്ങള്‍ തദ്ദേശീയമായി ഉത്പാദിപ്പിച്ചാണ് രാജ്യത്ത് റെനോയുടെ പ്രവര്‍ത്തനം. ഇതിലൂടെ വരും വര്‍ഷങ്ങളില്‍ ഇന്ത്യയെ തങ്ങളുടെ പ്രധാനപ്പെട്ട കയറ്റുമതി ഹബ് ആക്കി നിലനിര്‍ത്താന്‍ റെനോയ്ക്ക് സാധിക്കും. ഇലക്ട്രിക് മോഡുകളില്‍ മാത്രം 150 മുതല്‍ 200 കിലോമീറ്റര്‍ വരെ ഉയര്‍ന്ന ഡ്രൈവിംഗ് റേഞ്ച് നല്‍കാന്‍ ശേഷിയുള്ള അത്യാധുനിക 'സൂപ്പര്‍ ഹൈബ്രിഡ്' (Super Hybrid) സാങ്കേതികവിദ്യ റെനോ വികസിപ്പിക്കുന്നുണ്ട്.

ഇതിനൊപ്പം കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഫുള്‍ ഇലക്ട്രിക് കാറായ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പായ 'ക്വിഡ് ഇവി' (Kwid EV) വിപണിയില്‍ എത്തിക്കാനും പദ്ധതികളുണ്ട്. നിലവില്‍ വിപണിയിലുള്ള റെനോ ട്രൈബര്‍ എംപിവി (Triber MPV) മോഡലുകളില്‍ ഫാക്ടറി ഫിറ്റഡ് ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജി കിറ്റുകള്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്. വരും മാസങ്ങളില്‍ പുതിയ എസ്യുവിയും ഇവി കളും വിപണിയില്‍ എത്തുന്നതോടെ ഈ സാമ്പത്തിക വര്‍ഷം തങ്ങളുടെ വിപണി വിഹിതം ഉയര്‍ത്താനാകുമെന്നാണ് റെനോയുടെ കണക്കുകൂട്ടല്‍.

Article Published On: Wednesday, June 3, 2026, 10:49 [IST]
English summary
Renault india car sales growth may 2026 upcoming ev hybrid models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X