ഡസ്റ്ററും ട്രൈബറും വിപണി പിടിക്കുന്നു, റെനോയുടെ വമ്പൻ തിരിച്ചുവരവ്! ഏപ്രിലിൽ വിൽപ്പന ഇരട്ടിയായി
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 100 ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ചയുമായി 2027 സാമ്പത്തിക വര്‍ഷത്തിന് ഗംഭീര തുടക്കമിട്ട് റെനോ ഇന്ത്യ. 2025 ഏപ്രിലില്‍ വിറ്റ 2,602 യൂണിറ്റുകളില്‍ നിന്ന് ഇക്കഴിഞ്ഞ മാസം 5,413 യൂണിറ്റുകളായാണ് വില്‍പ്പന ഉയര്‍ന്നത്. ഏകദേശം 108.03 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഫ്രഞ്ച് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.വില്‍പ്പന കണക്കുകളിലെ ഈ കുതിച്ചുചാട്ടം റെനോയുടെ പുതുക്കിയ വാഹന നിരയ്ക്ക് ലഭിച്ച സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്. 2026 മാര്‍ച്ചിലെ 5,046 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ വില്‍പ്പനയില്‍ 7.27 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
ഏകദേശം 367 യൂണിറ്റുകളുടെ അധിക വില്‍പ്പനയാണ് മാര്‍ച്ചില്‍ നിന്ന് ഏപ്രിലിലേക്ക് എത്തുമ്പോള്‍ കമ്പനി കൈവരിച്ചത്. വിപണിയില്‍ റെനോയുടെ ആധിപത്യം വീണ്ടും ഉറപ്പിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. പുതിയ തലമുറ ഡസ്റ്റര്‍ (Duster) വിപണിയിലെത്തിയതാണ് വില്‍പ്പന വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം. ഇതിനൊപ്പം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പുറത്തിറങ്ങിയ അപ്‌ഡേറ്റഡ് ട്രൈബര്‍ എംപിവിയും കൈഗര്‍ എസ്‌യുവിയും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

കമ്പനിയുടെ വിപുലമായ സെയില്‍സ് ആന്‍ഡ് സര്‍വീസ് ശൃംഖല ഉപഭോക്താക്കള്‍ക്ക് വലിയ വിശ്വാസം നല്‍കുന്നു. വരും മാസങ്ങളില്‍ വില്‍പ്പന ഇനിയും വര്‍ദ്ധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. റെനോയുടെ വിപണന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി റാഞ്ചിയില്‍ പുതിയ ആര്‍-സ്റ്റോറും (R store) വര്‍ക്ക്‌ഷോപ്പും ആരംഭിച്ചിരുന്നു. നിലവില്‍ രാജ്യത്തുടനീളം റെനോയ്ക്ക് 638 സെയില്‍സ് ആന്‍ഡ് സര്‍വ്വവീസ് ടച്ച് പോയിന്റുകളുണ്ട്.
ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഇത് റെനോയുടെ വിപണി സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കും. 2026 മാര്‍ച്ചില്‍ അവതരിപ്പിച്ച പുതിയ ഡസ്റ്ററിന്റെ വിതരണം ഏപ്രില്‍ 14 മുതലാണ് കമ്പനി ആരംഭിച്ചത്. 10.49 ലക്ഷം രൂപ മുതല്‍ 18.49 ലക്ഷം രൂപ വരെയാണ് ഡസ്റ്ററിന്റെ ഡല്‍ഹി എക്‌സ്-ഷോറൂം വില.

നിലവില്‍ ടര്‍ബോ പെട്രോള്‍ വേരിയന്റുകളുടെ വിതരണമാണ് നടക്കുന്നത്. ഡസ്റ്ററിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് ഇ-ടെക് (E-Tech) മോഡലുകള്‍ ഈ വര്‍ഷം ഉത്സവ സീസണില്‍ വിപണിയില്‍ എത്തും. അഞ്ച് വ്യത്യസ്ത ട്രിമ്മുകളിലാണ് പുതിയ റെനോ ഡസ്റ്റര്‍ വിപണിയില്‍ ലഭ്യമാകുന്നത്. ഒതന്റിക് (Authentic), എവല്യൂഷന്‍ (Evolution), ടെക്‌നോ (Techno), ടെക്‌നോ പ്ലസ് (Techno+), ഐക്കോണിക് (Iconic) എന്നിവയാണവ.
ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് വൈവിധ്യമാര്‍ന്ന ഫീച്ചറുകള്‍ ഓരോ പതിപ്പിലും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പോര്‍ട്ടിര്‍ ഡിസൈനും മോഡേണ്‍ ഫീച്ചറുകളുമായി രാജ്യത്തേക്ക് തിരിച്ചുവന്ന ഡസ്റ്ററിന് മികച്ച സ്വീകരണമാണ് ഇന്ത്യക്കാര്‍ നല്‍കുന്നത്. സാങ്കേതികമായി രണ്ട് ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് ഡസ്റ്ററിനുള്ളത്. 99 hp കരുത്തുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 161 hp കരുത്തുള്ള 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമാണിത്.

6 സ്പീഡ് മാനുവല്‍, ഡിസിടി (DCT) ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ എസ്‌യുവിയില്‍ ലഭ്യമാണ്. ഡസ്റ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് ഇ-ടെക് മോഡലുകളുടെ ഡെലിവറി 2026 ദീപാവലി കാലയളവില്‍ ആരംഭിക്കാനാണ് റെനോ പദ്ധതിയിടുന്നത്. പ്രമുഖ നഗരങ്ങളില്‍ ഈ മോഡലിനായുള്ള ബുക്കിംഗ് ഇതിനകം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. നൂതന സാങ്കേതികവിദ്യയും ഇന്ധനക്ഷമതയും ആഗ്രഹിക്കുന്നവര്‍ക്കായി കൊണ്ടുവരുന്ന ഈ ഹൈബ്രിഡ് പതിപ്പ് മിഡ്‌സൈസ് എസ്‌യുവി വിപണിയെ ഇളക്കിമറിക്കുമെന്നാണ് തോന്നുന്നത്. റെനോയുടെ ഭാവി പദ്ധതികളില്‍ ഈ മോഡലിന് വലിയ പ്രാധാന്യമുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications