വരുമോ 5 ലക്ഷത്തിന്റെ ഇവി? വില കുറഞ്ഞ കാറിന് 46% വിൽപ്പന ഇടിവ്, അവസാന അടവ് പുറത്തെടുക്കാനൊരുങ്ങി കമ്പനി

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കുറഞ്ഞ വിലയുള്ള ചെറുകാറുകളായിരുന്നു ഇന്ത്യന്‍ വാഹന വിപണിയുടെ നട്ടെല്ല. ഇന്ന് കുറഞ്ഞ വിലയും മൈലേജും മാത്രമുണ്ടായത് കൊണ്ട് മാത്രം ഒരു കാര്‍ വിറ്റുപോകില്ലെന്നാണ് വില്‍പ്പന കണക്കുകള്‍ പറയുന്നത്. ഇന്ന് ഇന്ത്യയില്‍ വാങ്ങാനാവുന്ന ഏറ്റവും വില കുറഞ്ഞ കാറുകളില്‍ ഒന്നായ റെനോ ക്വിഡിന് (Renault Kwid) വില്‍പ്പനയില്‍ വമ്പൻ തിരിച്ചടി നേരിട്ടതായി റിപ്പോര്‍ട്ട്. റഷ്‌ലെയ്ന്‍ പുറത്തുവിട്ട റെനോയുടെ 2026 ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം ക്വിഡിന്റെ വില്‍പ്പനയില്‍ 46 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബജറ്റ് കാറുകള്‍ക്ക് വിപണിയില്‍ ഡിമാന്‍ഡ് കുറയുന്നതിന്റെ സൂചനയാണിതെന്ന് പുതിയ വിപണി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ഫെബ്രുവരി മാസം വെറും 375 യൂണിറ്റ് ക്വിഡ് കാറുകള്‍ മാത്രമാണ് റെനോക്ക് വിറ്റഴിക്കാന്‍ സാധിച്ചത്. 2025 ഫെബ്രുവരിയില്‍ 698 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്താണിത്. ഏകദേശം 323 യൂണിറ്റുകളുടെ കുറവാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ഉണ്ടായിരിക്കുന്നത്. ഇത് ഏകദേശം 46.28 ശതമാനം വില്‍പ്പന ഇടിവിലേക്ക് റെനോയെ എത്തിച്ചു.

renault kwid sales feb 2026

കഴിഞ്ഞ മാസം വില്‍പ്പന ഇടിഞ്ഞ ഏക റെനോ കാര്‍ ക്വിഡ് ആണ്. കഴിഞ്ഞ മാസം ട്രൈബര്‍ എംപിവി (2419 യൂണിറ്റ്) 56.57 ശതമാനവും കൈഗര്‍ എസ്‌യുവി (701 യൂണിറ്റ്) 61.89 ശതമാനവും വാര്‍ഷിക വളര്‍ച്ച നേടി. മാസാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാലും ക്വിഡിന് ആശ്വാസിക്കാന്‍ വകയില്ല. 2026 ജനുവരിയില്‍ 503 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് നിന്ന് ഫെബ്രുവരിയില്‍ വില്‍പ്പന 375 യൂണിറ്റിലേക്ക് ചുരുങ്ങി.

ഒറ്റ മാസം കൊണ്ട് വില്‍പ്പന ഏകദേശം 25.45 ശതമാനമാണ് ഇടിഞ്ഞത്. ഇന്ത്യക്കാരുടെ ഉപഭോക്തൃ മുന്‍ഗണനകള്‍ മാറുന്നതാണ് റെനോ ക്വിഡിന്റെ വില്‍പ്പന ഇടിയാനുള്ള പ്രധാന കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. റെനോ ക്വിഡിന് മാത്രമല്ല, മാരുതി സുസുക്കി എസ്-പ്രെസ്സോ പോലുള്ള എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളും വിപണിയില്‍ സമാനമായ തിരിച്ചടി നേരിടുന്നുണ്ട്.

renault kwid side

നിലവില്‍ ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ക്ക് ചെറിയ ഹാച്ച്ബാക്കുകളെക്കാള്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളോടാണ് (എസ്‌യുവി) കൂടുതല്‍ താല്‍പ്പര്യം. ഇതാണ് ആള്‍ട്ടോ, എസ്-പ്രെസ്സോ, ക്വിഡ് തുടങ്ങിയ മോഡലുകളുടെ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്നത്. വില്‍പ്പനയില്‍ പിന്നോട്ട് പോയെങ്കിലും ഇന്നും ആകര്‍ഷകമായ വിലയിലാണ് റെനോ ക്വിഡ് വിപണനം ചെയ്യുന്നത്.

നിലവില്‍ 4.30 ലക്ഷം രൂപ മുതല്‍ 5.99 ലക്ഷം രൂപ വരെയാണ് റെനോ ക്വിഡിന്റെ എക്‌സ്-ഷോറൂം വില പോകുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന മികച്ച ഒരു കാര്‍ ഓപ്ഷനാണ് ക്വിഡ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാരുതി ആള്‍ട്ടോ K10, ടാറ്റ ടിയാഗോ എന്നിവയുമായാണ് ഇന്ത്യന്‍ വിപണിയില്‍ ക്വിഡ് ഏറ്റുമുട്ടുന്നത്.

renault kwid interior

ക്വിഡിന്റെ വില്‍പ്പന ഉയര്‍ത്താന്‍ റെനോ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതായാണ് വിവരം. ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് (Electric Version) കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഡാസിയ സ്പ്രിംഗ് ഇവി എന്ന പേരില്‍ ചില വിദേശ രാജ്യങ്ങളില്‍ വില്‍പ്പനക്കെത്തുന്ന ഈ ഇലക്ട്രിക് മോഡല്‍ ഇന്ത്യയില്‍ എത്തിയാല്‍ ബജറ്റ് ഇവി വിപണിയില്‍ വലിയ വിപ്ലവം സൃഷ്ടിച്ചേക്കും.

ഏകദേശം 5 ലക്ഷം രൂപ വിലയില്‍ ഈ ഇലക്ട്രിക് കാര്‍ വിപണിയിലെത്തുമെന്നാണ് ചില സൂചനകള്‍. ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ലെങ്കിലും, സംഗതി യാഥാര്‍ത്ഥ്യമായാല്‍ കുറഞ്ഞ വിലയില്‍ ഒരു ഇലക്ട്രിക് കാര്‍ എന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്‌നം പൂവണിയും. ഇലക്ട്രിക് പതിപ്പ് കൂടി എത്തുന്നതോടെ ക്വിഡ് പ്രതാപം വീണ്ടെടുക്കുമെന്നാണ് റെനോയുടെ പ്രതീക്ഷ. ഇന്ത്യന്‍ വാഹന വിപണിയെ ഇളക്കി മറിക്കാന്‍ പോകുന്ന ആ ഇവിയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

More from DriveSpark

Article Published On: Wednesday, March 18, 2026, 8:00 [IST]
English summary
Renault kwid sales report february 2026 ev launch price feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X