4.30 ലക്ഷത്തിന് 'മിനി എസ്‌യുവി' ലുക്കുള്ള ഫോറിൻ കാർ! വിപണി പിടിച്ച് റെനോ ക്വിഡ്, പുത്തൻ റിപ്പോർട്ട് പുറത്ത്

ഇന്ത്യന്‍ മാര്‍ക്കറ്റിലെ ജനപ്രിയ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളില്‍ ഒന്നായ റെനോ ക്വിഡ് 2026 ജനുവരിയില്‍ മികച്ച വില്‍പ്പന നേട്ടം കൈവരിച്ചു. V3 Cars പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ കഴിഞ്ഞ മാസങ്ങളില്‍ നേരിട്ട വില്‍പ്പന മാന്ദ്യം മറികടന്നതായാണ് വ്യക്തമാക്കുന്നത്. ബജറ്റ് വാഹന വിപണിയില്‍ ക്വിഡിന്റെ സ്വീകാര്യത വര്‍ദ്ധിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം 503 ക്വിഡ് കാറുകളാണ് റെനോ ഇന്ത്യയില്‍ മൊത്തമായി വിറ്റഴിച്ചത്. ഒരു വര്‍ഷം മുമ്പ് 2025 ജനുവരിയിലെ വില്‍പ്പന 569 യൂണിറ്റായിരുന്നു.

66 യൂണിറ്റ് കുറഞ്ഞതോടെ വാര്‍ഷികാടിസ്ഥാനത്തില്‍ 11.6 ശതമാനം ഇടിവാണ് അനുഭവപ്പെട്ടത്. എന്നാല്‍ ഇതിന് തൊട്ടുമുമ്പത്തെ മാസമായ 2025 ഡിസംബറില്‍ വില്‍പ്പന വെറും 369 യൂണിറ്റ് മാത്രമായിരുന്നു. അതായത് ഒരു മാസത്തിനിടെ 134 യൂണിറ്റുകളുടെ അധിക വില്‍പ്പന നേടാന്‍ കമ്പനിക്ക് സാധിച്ചു. ഇതോടെ വില്‍പ്പനയില്‍ 26.64 ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ ക്വിഡിനായി. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന ഇടിഞ്ഞെങ്കിലും 2026 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ വളര്‍ച്ച നേടാനായത് റെനോയ്ക്ക് ആശ്വാസമായി.

renault kwid side

വിലക്കുറവാണ് റെനോ ക്വിഡിനെ സാധാരണക്കാര്‍ക്കിടയില്‍ ഇപ്പോഴും പ്രിയപ്പെട്ടതാക്കുന്നത്. നിലവില്‍ 4.30 ലക്ഷം രൂപ മുതലാണ് ക്വിഡിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 5.99 ലക്ഷം രൂപയാണ് വില വരുന്നത്. റെനോയുടെ ഔദ്യോഗിക വെബ്സൈറ്റിലെ എക്‌സ്-ഷോറൂം വിലകളാണ് ഇത്.

ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ടിയാഗോ, മാരുതി സുസുക്കി ആള്‍ട്ടോ K10, മാരുതി സുസുക്കി എസ്-പ്രെസ്സോ എന്നിവയുമായാണ് ക്വിഡ് മത്സരിക്കുന്നത്. നിലവില്‍ ടാറ്റ ടിയാഗോയുടെ പ്രാരംഭ വില 4.57 ലക്ഷം രൂപയാണ്. മാരുതിയുടെ ആള്‍ട്ടോ K10 3.70 ലക്ഷം രൂപയ്ക്കും എസ്-പ്രെസ്സോ 3.50 ലക്ഷം രൂപയ്ക്കും (എക്‌സ്-ഷോറൂം) ലഭ്യമാണ്.

എസ്‌യുവികളെ അനുസ്മരിപ്പിക്കുന്ന ബോഡി സ്‌റ്റൈലും ഡിസൈനും ഈ ഹാച്ച്ബാക്കിനെ എതിരാളികളായ മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. മാരുതി, ടാറ്റ മോഡലുകളില്‍ നിന്ന് കടുത്ത മത്സരം നേരിടുന്നതിനിടയിലും ഫീച്ചര്‍ ലിസ്റ്റിലെ വൈവിധ്യമാണ് ഫ്രഞ്ച് മോഡലിന് ക്വിഡിന് ഗുണകരമാകുന്നത്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ക്വിഡിലുണ്ട്.

ബജറ്റ് കാറാണെങ്കിലും സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തില്‍ റെനോ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ക്വിഡിന്റെ എല്ലാ വേരിയന്റുകളിലും 16 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സംവിധാനങ്ങള്‍ കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് നടപ്പാക്കിയ പുതിയ പരിഷ്‌കാരങ്ങള്‍ വില്‍പ്പന കൂടാന്‍ പ്രധാന കാരണമായിട്ടുണ്ട്.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ബ്രേക്ക് അസിസ്റ്റോട് കൂടിയ എബിഎസ് (ABS), ഇബിഡി (EBD) എന്നിവയും ബേസ് മോഡലിലടക്കം ലഭ്യമാണ്്. കൂടാതെ റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എയര്‍ബാഗുകള്‍ എന്നിവയും ക്വിഡിന്റെ സേഫ്റ്റി പാക്കേജിന്റെ ഭാഗമാണ്. ഈ ഫീച്ചറുകള്‍ സാധാരണ ഹാച്ച്ബാക്കുകള്‍ക്കിടയില്‍ ക്വിഡിനെ കൂടുതല്‍ വിശ്വസനീയമായ ഒന്നാക്കി മാറ്റുന്നു.

ക്വിഡിന് 67 bhp പവറും 91 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. മാനുവല്‍, എഎംടി (AMT) ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ക്വിഡ് ലഭ്യമാണ്. ലിറ്ററിന് ഏകദേശം 21.7 കിലോമീറ്റര്‍ മുതല്‍ 22.3 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഈ വാഹനം ഇന്ധനക്ഷമതയുടെ കാര്യത്തിലും മുന്നിലാണ്.

നഗര യാത്രകള്‍ക്കും ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്കും അനുയോജ്യമായ രീതിയിലാണ് ക്വിഡിന്റെ പെര്‍ഫോമന്‍സും മൈലേജും ക്രമീകരിച്ചിരിക്കുന്നത്. കുറഞ്ഞ പരിപാലന ചിലവും ആകര്‍ഷകമായ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളും യുവാക്കളെയും കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. 2026-ന്റെ തുടക്കത്തില്‍ തന്നെ ലഭിച്ച ഈ ഉണര്‍വ് വരും മാസങ്ങളിലും നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റെനോ ഇന്ത്യ.

കൂടുതല്‍ മോഡേണ്‍ ഫീച്ചറുകള്‍ എന്‍ട്രി ലെവല്‍ മോഡലുകളിലടക്കം ലഭ്യമാക്കിയത് ഉപഭോക്താക്കള്‍ക്കിടയില്‍ പോസിറ്റീവ് പ്രതികരണമുണ്ടാക്കിയിട്ടുണ്ട്. എതിരാളികള്‍ വില വര്‍ദ്ധിപ്പിക്കുമ്പോഴും മുടക്കുന്ന ക്യാശിനുള്ള മൂല്യം നല്‍കുന്ന ക്വിഡ് വരും മാസങ്ങളിലും മികച്ച പ്രകടനം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ. യൂസ്ഡ് കാർ മാർക്കറ്റിലും ക്വിഡിന് മികച്ച മാർക്കറ്റ് ഉള്ളതിനാൽ ധൈര്യസമേതം ആളുകൾ ഇത് വാങ്ങുന്നു

More from DriveSpark

Article Published On: Friday, February 20, 2026, 8:00 [IST]
English summary
Renault kwid sales report january 2026 price specs features mileage malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X