ബൈക്കിന്റെ വിലയിൽ 7-സീറ്റർ! എർട്ടിഗയെ വിറപ്പിച്ച് വിൽപ്പനയിൽ 72% വളർച്ചയുമായി ട്രൈബറിന്റെ തേരോട്ടം

അടുത്തകാലത്തായി ഇന്ത്യയില്‍ കൂടുതല്‍ സീറ്റിംഗ് സൗകര്യമുള്ള ഫാമിലി കാറുകള്‍ക്ക് നല്ല ഡിമാന്‍ഡ് അനുഭവപ്പെടുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാനാകുന്ന 7-സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വാഹനമാണ് റെനോ ട്രൈബര്‍ (Renault Triber). അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റിന് പാത്രമായതോടെ ട്രൈബര്‍ വില്‍പ്പനയില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 2026 ജനുവരി മാസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 72 ശതമാനം വളര്‍ച്ചയാണ് ഈ മോഡല്‍ കൈവരിച്ചിരിക്കുന്നത്. ബജറ്റ് ഫാമിലി കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ട്രൈബറിനുള്ള സ്വാധീനം ഈ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ട്രൈബറിന്റെ കഴിഞ്ഞ മാസത്തെ വില്‍പ്പന ഈ ലേഖനത്തില്‍ വിശദമായി നോക്കാം.

ഗാഡിവാഡി വെബ്‌സൈറ്റില്‍ പങ്കുവെച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2026 ജനുവരിയില്‍ റെനോ 2,509 ട്രൈബര്‍ കാറുകളാണ് വിറ്റഴിച്ചത്. 2025 ജനുവരിയില്‍ ഇത് വെറും 1,456 യൂണിറ്റ് മാത്രമായിരുന്നു. 12 മാസം കൊണ്ട് 1,053 യൂണിറ്റുകളുടെ വില്‍പ്പന വര്‍ദ്ധനവാണ് ഫ്രഞ്ച് എംപിവിക്ക് നേടാനായത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ടോപ് 10 7-സീറ്റര്‍ കാറുകളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനം സ്വന്തമാക്കാനും ട്രൈബറിന് സാധിച്ചു.

renault triber front

മാരുതി സുസുക്കി എര്‍ട്ടിഗ, മഹീന്ദ്ര സ്‌കോര്‍പിയോ, മഹീന്ദ്ര ബൊലേറോ, മഹീന്ദ്ര XUV7XO, ടൊയോട്ട ഇന്നോവ, കിയ കാരെന്‍സ്, മാരുതി സുസുക്കി XL6, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നീ വമ്പന്‍ മോഡലുകളാണ് ട്രൈബറിന് മുന്നില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ളത്. വിപണിയില്‍ ട്രൈബറിന്റെ പ്രധാന എതിരാളികളില്‍ ഒന്നാണ് മാരുതി സുസുക്കി എര്‍ട്ടിഗ.

സെഗ്‌മെന്റ് ലീഡേഴ്‌സ് ആയ മാരുതി എംപിവിയേക്കാള്‍ 3 ലക്ഷം രൂപയോളം കുറഞ്ഞ വിലയിലാണ് റെനോ ട്രൈബര്‍ വിപണനം ചെയ്യുന്നത്. നിലവില്‍ 5.76 ലക്ഷം രൂപ മുതലാണ് ട്രൈബറിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം മാരുതി എര്‍ട്ടിഗയുടെ പ്രാരംഭ വില 8.80 ലക്ഷം രൂപയാണ്. വിലയിലുള്ള ഈ വലിയ അന്തരം ബജറ്റ് അവബോധമുള്ള ഒരുപറ്റം ഉപഭോക്താക്കളെ ട്രൈബറിലേക്ക് ആകര്‍ഷിക്കുന്നു.

renault triber side

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുറത്തിറക്കിയ ഫേസ്ലിഫ്റ്റ് പതിപ്പ് ട്രൈബറിന്റെ വില്‍പ്പന മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കൂടുതല്‍ ഫീച്ചറുകളും മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകളും കൂട്ടിച്ചേര്‍ത്താണ് എംപിവി അപ്‌ഡേറ്റ് ചെയ്തത്. കൂടാതെ ചില സൗന്ദര്യവര്‍ധക മാറ്റങ്ങളും നടപ്പാക്കിയിരുന്നു. ഇതോടെ പ്രീമിയം ബൈക്കുകളുടെ വിലയില്‍ 7 സീറ്റര്‍ കാര്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നത് ഇടത്തരം കുടുംബങ്ങളെ ഏറെ ആകര്‍ഷിച്ചു.

ഹാച്ച്ബാക്കുകളും പ്രീമിയം ഹാച്ച്ബാക്കുകളും വാങ്ങാന്‍ ഉദ്ദേശിച്ചവരും മാറിചിന്തിച്ചു. കുറഞ്ഞ വിലയില്‍ പരമാവധി സൗകര്യങ്ങള്‍ നല്‍കുക എന്ന തന്ത്രമാണ് ട്രൈബറിന്റെ കാര്യത്തില്‍ റെനോ പയറ്റുന്നത്. സാങ്കേതിക വശങ്ങള്‍ പരിശോധിച്ചാല്‍ ഏകദേശം 71.01 bhp പവറും 96 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ട്രൈബറിന്റെ ഹൃദയം.

renault triber seats

5 സ്പീഡ് മാനുവലിന് പുറമെ എഎംടി (AMT) ട്രാന്‍സ്മിഷന്‍ ഓപ്ഷനിലും എംപിവി വാങ്ങാം. ഇന്ധനക്ഷമതയുടെ കാര്യത്തിലും ട്രൈബര്‍ മികച്ച് നില്‍ക്കുന്നു. കാര്‍ ലിറ്ററിന് ഏകദേശം 18 മുതല്‍ 20 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.എഞ്ചിന്‍ ശേഷി കുറവാണെങ്കിലും സിറ്റി, ഹൈവേ ഡ്രൈവുകള്‍ക്ക് അനുയോജ്യമായ പ്രകടനം ഇത് പുറത്തെടുക്കുമെന്ന് ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു.

സുരക്ഷയുടെ കാര്യത്തിലും ട്രൈബര്‍ വിട്ടുവീഴ്ച ചെയ്യുന്നില്ല. 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറുകള്‍, സ്പീഡ് അലെര്‍ട്ട് സിസ്റ്റം, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ESP) എന്നിവയാണ് യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നത്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ട്രൈബര്‍ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടി ഇടിക്കൂട്ടിലും വിശ്വാസ്യത തെളിയിച്ചിട്ടുണ്ട്.

ഫാമിലി കാര്‍ വിഭാഗത്തില്‍ മത്സരം കടുപ്പിക്കാനായി ഒരു പുത്തന്‍ മോഡല്‍ കൂടി അങ്കത്തിനിറങ്ങാന്‍ പോകുകയാണ്. നാളെ (ഫെബ്രുവരി 17) ജാപ്പനീസ് ബ്രാന്‍ഡ് ആയ നിസാന്‍ തങ്ങളുടെ പുതിയ 7 സീറ്റര്‍ എംപിവിയായ ഗ്രാവൈറ്റ് ഇന്ത്യന്‍ വിപണിയിലെത്തിക്കും. ട്രൈബറിന്റെ അതേ പ്ലാറ്റ്ഫോമില്‍ പണിതിറക്കുന്ന ഗ്രാവൈറ്റും മത്സരാധിഷ്ഠിതമായ വിലയില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാവൈറ്റിന്റെ വരവോടെ ബജറ്റ് എംപിവി വിപണിയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ട്രൈബര്‍ അതിന്റെ മുന്നേറ്റം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Tuesday, February 17, 2026, 11:17 [IST]
English summary
Renault triber january 2026 sales growth 72 per cent price specs mileage features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X