ആളെണ്ണം നോക്കി സീറ്റ് ക്രമീകരിക്കാം, 2 കുടുംബങ്ങൾക്ക് വരെ കയറാം! വിൽപ്പന ഉയർത്തി വിലകുറഞ്ഞ ഫോറിൻ MPV

ഇന്ത്യന്‍ മിഡില്‍ക്ലാസ് കുടുംബങ്ങളുടെ പ്രിയപ്പെട്ട 7 സീറ്റര്‍ ഫാമിലി കാറായ റെനോ ട്രൈബര്‍ 2026 ഏപ്രിലില്‍ വില്‍പ്പനയില്‍ മുന്നേറ്റം നടത്തി. പ്രമുഖ ഓട്ടോമൊബൈലായ ഓട്ടോപണ്ഡിറ്റ്‌സ് (Autopunditz) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് റെനോ ഇന്ത്യയുടെ ഈ നേട്ടം വ്യക്തമാകുന്നത്. 2026 ഏപ്രില്‍ മാസത്തില്‍ ആകെ 1,917 ട്രൈബര്‍ എംപിവികളാണ് ഫ്രഞ്ച് കമ്പനി രാജ്യത്തുടനീളം വിറ്റഴിച്ചത്. 2025 ഏപ്രിലില്‍ വിറ്റഴിച്ച 1,401 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ റെനോ ട്രൈബര്‍ ഇത്തവണ 36.83 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. വാര്‍ഷിക വളര്‍ച്ച നേടാനായെങ്കിലും മുന്‍മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ നേരിയ ഇടിവ് കാണാന്‍ സാധിക്കും.

2026 മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ ആകെ 2,011 ട്രൈബര്‍ കാറുകള്‍ വില്‍ക്കാന്‍ റെനോക്ക് സാധിച്ചിരുന്നു. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലില്‍ വില്‍പ്പന 4.67 ശതമാനം കുറഞ്ഞു. പുതിയ തലമുറ റെനോ ഡസ്റ്റര്‍ വിപണിയില്‍ എത്തിയതോടെ ഉപഭോക്താക്കളുടെ ശ്രദ്ധ മാറിയതാണ് ഈ വ്യത്യാസത്തിന് കാരണമെന്ന് വിപണി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും റെനോ ഇന്ത്യയുടെ മൊത്തം വില്‍പ്പനയുടെ 35.41 ശതമാനം സംഭാവന ചെയ്യുന്നത് ട്രൈബറാണ്.

renault triber sales report april 2026

ഡസ്റ്ററിന് പിന്നില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ റെനോ കാര്‍ മോഡലും കൂടിയാണ് ട്രൈബര്‍. കുറഞ്ഞ വിലയില്‍ കൂടുതല്‍ സ്ഥലസൗകര്യം നല്‍കുന്നതിനൊപ്പം യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി നിരവധി പുത്തന്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി റെനോ അടുത്തിടെ ട്രൈബറില്‍ 2026 മോഡല്‍ ഇയര്‍ അപ്‌ഡേറ്റ് നടപ്പാക്കിയിരുന്നു. എല്ലാ വേരിയന്റുകളിലും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനവും ഉള്‍പ്പെടുത്തിയതാണ് പ്രധാന അപ്‌ഡേറ്റുകളില്‍ ഒന്ന്.

ഇവ കൂടാതെ ക്യാബിന്‍ ഭംഗി കൂട്ടാന്‍ ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡ് ഘടനയും യാത്രകള്‍ ആസ്വാദ്യകരമാക്കാന്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണയ്ക്കുന്ന 8 ഇഞ്ചിന്റെ ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റവും ഇതിലുണ്ട്. റീഡിസൈന്‍ ചെയ്ത സെന്റര്‍ കണ്‍സോള്‍ ദൈനംദിന ഉപയോഗം കൂടുതല്‍ എളുപ്പമുള്ളതാക്കി മാറ്റുന്നു.

renault triber sales report april 2026

കൂടുതല്‍ അംഗസംഖ്യയുള്ള സാധാരണ കുടുംബങ്ങള്‍ക്ക് തങ്ങളുടെ യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍ സാധിക്കുന്ന തരത്തിലാണ് റെനോ ട്രൈബറിലെ റൂം സ്‌പേസ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ആവശ്യാനുസരണം പൂര്‍ണമായി മടക്കി മാറ്റാന്‍ സാധിക്കുന്ന തരത്തിലുള്ള രണ്ടാം നിര സീറ്റുകളാണ് ട്രൈബറിന്റെ പുതിയ പതിപ്പിന്റെ പ്രധാന ആകര്‍ഷണം. ഇത് ക്യാബിന്‍ സ്‌പേസ് ഇരട്ടിയാക്കാന്‍ സഹായിക്കും. വലിപ്പമുള്ള ലഗേജുകള്‍ സൂക്ഷിക്കുന്നതിനായി മൂന്നാം നിര സീറ്റുകള്‍ പൂര്‍ണ്ണമായി ഊരിമാറ്റാനും ഇതില്‍ സൗകര്യമുണ്ട്.

ഈ മോഡുലാര്‍ സീറ്റിംഗ് ഘടന കാരണം യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് കാറിനുള്ളിലെ ക്യാബിന്‍ മാറ്റിയെടുക്കാന്‍ സാധിക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്റ്റാന്‍ഡേര്‍ഡ് 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സുപ്രധാന ക്രമീകരണങ്ങള്‍ ട്രൈബറില്‍ വരുന്നു.

renault triber sales report april 2026

1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. പരമാവധി 72 bhp പവറും 96 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. സുഗമമായ ഡ്രൈവിംഗിനായി 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും തിരക്കേറിയ നഗരങ്ങളില്‍ ക്ലച്ച് ചവിട്ടി ക്ഷീണിക്കാതെ എളുപ്പത്തില്‍ ഓടിക്കാന്‍ സഹായിക്കുന്ന എഎംടി (AMT) ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനും കമ്പനി നല്‍കിയിട്ടുണ്ട്.

7 സീറ്റര്‍ എംപിവിയെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കൂടുതല്‍ കരുത്തുറ്റ പുത്തന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ട്രൈബറിന്റെ എഞ്ചിന്‍ ഓപ്ഷനുകളില്‍ ചേര്‍ക്കാന്‍ റെനോ തയാറെടുക്കുന്നുണ്ട്. റെനോ കൈഗറില്‍ നിന്നും കടമെടുത്ത 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനായിരിക്കും ഈ പുത്തന്‍ പതിപ്പില്‍ ഘടിപ്പിക്കുക. പരമാവധി 99 bhp പവറും 160 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുള്ള എഞ്ചിനാണ് ഇത്. 2026 അവസാനത്തോടെയോ 2027 തുടക്കത്തിലോ ടര്‍ബോ പതിപ്പ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിലയുടെ കാര്യത്തിലും വിപണിയില്‍ മത്സരക്ഷമത പുലര്‍ത്താന്‍ റെനോ ട്രൈബറിന് സാധിക്കുന്നുണ്ട്. നിലവില്‍ വെറും 5.80 ലക്ഷം രൂപ മുതലാണ് പുതിയ റെനോ ട്രൈബറിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 8.47 ലക്ഷം രൂപയാണ്. ഇമാരുതി സുസുക്കി എര്‍ട്ടിഗ, അടുത്തിടെ പുറത്തിറങ്ങിയ നിസാന്‍ ഗ്രാവൈറ്റ് എന്നീ മോഡലുകളോടാണ് റെനോ ട്രൈബര്‍ മത്സരിക്കുന്നത്. കുറഞ്ഞ വിലയില്‍ ഒരു ഫാമിലി കാര്‍ തേടുന്നവര്‍ക്ക് ഇതൊരു മികച്ച ഓപ്ഷനാണ്.

Article Published On: Tuesday, May 26, 2026, 16:53 [IST]
English summary
Renault triber mpv sales report april 2026 price features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X