6 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏക 7 സീറ്റര്‍! കുടുംബങ്ങള്‍ കൂട്ടത്തോടെ ഷോറൂമില്‍, വില്‍പ്പന കൂടിയത് 40%
നമ്മുടെ രാജ്യത്ത് ഇപ്പോള്‍ കൂടുതല്‍ ഇരിപ്പിട ശേഷിയുള്ള യൂടിലിറ്റി വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടി വരികയാണ്. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റര്‍ എംപിവിയാണ് റെനോ ട്രൈബര്‍. കഴിഞ്ഞ വര്‍ഷം ഫെയ്‌സ്‌ലിഫ്റ്റിന് വിധേയമായ സബ് 4 മീറ്റര്‍ എംപിവി വില്‍പനയില്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. 2025 ഡിസംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ വാര്‍ഷികാടിസ്ഥാനത്തിലും മാസടിസ്ഥാനത്തിലും മികച്ച വളര്‍ച്ചയാണ് റെനോ ട്രൈബര്‍ എംപിവി കൈവരിച്ചിരിക്കുന്നത്. ബജറ്റ് ഫ്രണ്ട്ലി ഫാമിലി കാറുകള്‍ക്ക് ഇന്ത്യയിലുള്ള സ്വീകാര്യതയാണ് ഈ നേട്ടം അടിവരയിടുന്നത്.
റഷ്‌ലെയ്ന്‍ പുറത്തുവിട്ട ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 ഡിസംബറില്‍ റെനോ 2,324 ട്രൈബറുകളാണ് വിറ്റഴിച്ചത്. 12 മാസം മുമ്പ് അതായത് 2024 ഡിസംബറില്‍ വില്‍പ്പന 1,659 യൂണിറ്റുകള്‍ മാത്രമായിരുന്നു. ഒരു വര്‍ഷം കൊണ്ട് വില്‍പ്പനയില്‍ 665 യൂണിറ്റുകളുടെ വര്‍ധനവുണ്ടായി. വാര്‍ഷികാടിസ്ഥാനത്തില്‍ 40.08 ശതമാനം എന്ന ഗംഭീര വളര്‍ച്ചയാണ് റെനോ ട്രൈബര്‍ സ്വന്തമാക്കിയത്.

മുന്‍ മാസവുമായി തട്ടിച്ച് നോക്കുമ്പോഴും വില്‍പ്പന കൂടിയതാണ്. 2025 നവംബറില്‍ വിറ്റ 2,064 യൂണിറ്റില്‍ നിന്ന് 12.60 ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ റെനോ ട്രൈബറിന് സാധിച്ചു. പോയ മാസം റെനോ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുത്ത കാറും ട്രൈബറാണ്. ഫ്രഞ്ച് ബ്രാന്‍ഡ് ഇന്ത്യയിലെത്തിക്കുന്ന മറ്റ് രണ്ട് മോഡലുകളായ കൈഗര്‍ എസ്‌യുവിയുടെയും ക്വിഡ് ഹാച്ച്ബാക്കിന്റെയും വില്‍പ്പന യഥാക്രമം 1152, 369 യൂണിറ്റുകള്‍ ആയിരുന്നു.
വലിയ കുടുംബങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാമെന്നതാണ് ട്രൈബറിനെ ജനപ്രിയമാക്കുന്നത്. ട്രൈബറിന്റെ വളര്‍ച്ചക്ക് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്ന് അതിന്റെ മത്സാധിഷ്ഠിത വില തന്നെയാണ്. 2025 സെപ്റ്റംബറില്‍ ജിഎസ്ടി കുറച്ചതോടെ ട്രൈബറിന്റെ പ്രാരംഭ വില 6 ലക്ഷത്തില്‍ താഴെയെത്തിയിരുന്നു. നിലവില്‍ 5.76 ലക്ഷം രൂപ മുതലാണ് റെനോ ട്രൈബറിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.

മാരുതി സുസുക്കി എര്‍ട്ടിഗ പോലുള്ള വലിയ എംപിവികളുടെ കുറഞ്ഞ വിലയിലുള്ള ബദല്‍ തേടുന്നവരെയാണ് ട്രൈബര്‍ ആകര്‍ഷിക്കുന്നത്. ഒതുക്കമുള്ള രൂപവും അകത്ത് ആവശ്യത്തിന് ഇടവുമുള്ള ഈ ഫാമിലി കാര്‍ ഹ്രസ്വദൂര യാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമാണ്. നിലവില്‍ ഇന്ത്യയില്‍ ട്രൈബറിന് നേരിട്ടുള്ള എതിരാളിയില്ല. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ സെഗ്‌മെന്റില്‍ പുതിയൊരു മോഡല്‍ അരങ്ങേറും.
നിസാന്‍ ഗ്രാവൈറ്റ് (Nissan Gravite) 7 സീറ്റര്‍ എംപിവിയാണ് 2026 ജനുവരി 21-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. റെനോ-നിസാന്‍ സഖ്യത്തിന് കീഴില്‍ ട്രൈബറിന്റെ അതേ പ്ലാറ്റ്ഫോമിലാണ് ഗ്രാവൈറ്റും നിര്‍മ്മിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.സാങ്കേതികമായി ട്രൈബറിന് സമാനമായിരിക്കുമെങ്കിലും സ്‌റ്റൈലിംഗില്‍ വ്യത്യസ്തതയുണ്ടാകും. ഏകദേശം 72 bhp പവറും 96 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരിക്കും ഗ്രാവൈറ്റിന് കരുത്ത് പകരുക.

മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളും വാഹനത്തില്‍ പ്രതീക്ഷിക്കാം. ട്രൈബറിലെ ഫീച്ചറുകളെല്ലാം ഗ്രാവൈറ്റിലും ലഭ്യമാകും. ട്രൈബറിനെ പോലെ തന്നെ മത്സരാധിഷ്ഠിത വില നിര്‍ണയ തന്ത്രം തന്നെയായിരിക്കും നിസാനും പയറ്റുക. ഗ്രാവൈറ്റിന്റെ പ്രാരംഭ വില ഏകദേശം 5.75 ലക്ഷം രൂപ മുതല്‍ 6 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്. ഗ്രാവൈറ്റ് കൂടി എത്തുന്നതോടെ ബജറ്റ് ഫാമിലി കാര്‍ വിപണിയില്‍ മത്സരം കടുക്കും.
മാരുതിയുടെ വിപണി വിഹിതം ലക്ഷ്യമിട്ടാണ് ഫ്രഞ്ച്-ജപ്പാന്‍ കമ്പനികള്‍ ഈ നീക്കം നടത്തുന്നത്. നിസാന്‍ ഗ്രാവൈറ്റ് കൂടി എത്തുന്നതോടെ ഈ വിഭാഗത്തില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ചോയ്സുകള്‍ ലഭിക്കും. മിതമായ ബജറ്റില്‍ സുരക്ഷിതമായ യാത്രകള്‍ വാഗ്ദാനം ചെയ്യുന്ന ഇത്തരം ഫാമിലി കാറുകള്‍ വിപണിയില്‍ ചലനമുണ്ടാക്കും. നിലവില്‍ മാഗ്‌നൈറ്റ് എന്ന ഒറ്റ മോഡലിന്റെ ബലത്തില്‍ പിടിച്ച് നില്‍ക്കുന്ന നിസാന് ഗ്രാവൈറ്റിന്റെ പ്രകടനം നിര്‍ണായകമാണ്.


Click it and Unblock the Notifications








