ഈ കമ്പനി വിൽക്കുന്ന 10 കാറിൽ 7 എണ്ണവും ഈ ഒരൊറ്റ മോഡൽ! 7.59 ലക്ഷത്തിന്റെ 5-സ്റ്റാർ കുട്ടി എസ്‌യുവി തരംഗമാകുന്നു
ഇന്ത്യന്‍ വാഹന വിപണിയില്‍ പുതുചരിത്രം രചിച്ച് മുന്നേറുകയാണ് ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് ആയ സ്‌കോഡയുടെ സബ്-കോംപാക്ട് എസ്‌യുവിയായ കൈലാക് (Skoda Kylaq). പുറത്തിറങ്ങി ചുരുങ്ങിയ കാലയളവിനുള്ളില്‍ കമ്പനിയുടെ നട്ടെല്ലായി മാറാന്‍ ഈ മോഡലിന് സാധിച്ചു. റഷ്‌ലെയ്ന്‍ പങ്കുവെച്ച 2026 ഫെബ്രുവരിയിലെ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം സ്‌കോഡ ഇന്ത്യയില്‍ വിറ്റഴിച്ച വാഹനങ്ങളില്‍ സിംഹഭാഗവും കൈലാക് ആണെന്നതാണ് അത്ഭുതപ്പെടുത്തുന്ന വസ്തുത. കഴിഞ്ഞ മാസം സ്‌കോഡ വിറ്റഴിച്ച ആകെ 6,361 വാഹനങ്ങളില്‍ 4,532 യൂണിറ്റുകളും കൈലാക് ആയിരുന്നു. അതായത് കമ്പനിയുടെ ഇന്ത്യയിലെ വില്‍പ്പനയുടെ 71 ശതമാനവും ഈ ഒരൊറ്റ മോഡലാണ് സംഭാവന ചെയ്യുന്നത്.
കുറച്ച് കൂടി സിമ്പിളായി പറഞ്ഞാല്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന 10 സ്‌കോഡ കാറുകളിലും ഏഴെണ്ണം കൈലാക് ആണെന്ന് സാരം. ഒരുസമയത്ത് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വരെ ഒരുങ്ങിയിരുന്ന സ്‌കോഡയുടെ ബ്രാന്‍ഡ് മൂല്യം ഒറ്റയടിക്ക് ഉയര്‍ത്താന്‍ കൈലാക് എന്ന ഒറ്റ മോഡലിനെ കൊണ്ട് സാധിച്ചു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ 3636 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ കൈലാക് 24.64 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 1 വര്‍ഷം കൊണ്ട് 896 യൂണിറ്റുകളുടെ അധികവില്‍പ്പനയാണ് സബ് കോംപാക്ട് എസ്‌യുവിക്ക് നേടാനായത്. മുന്‍ മാസമായ 2026 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 1312 യൂണിറ്റ് അധികം വിറ്റ് 40.75 ശതമാനം വളര്‍ച്ച രേഖപ്പെടുത്താനായി. ജനുവരിയില്‍ കൈലാക്കിന്റെ വില്‍പ്പന 3220 യൂണിറ്റ് ആയിരുന്നു.
സ്‌കോഡയുടെ മറ്റ് മോഡലുകളുടെ വില്‍പ്പന കണക്കുകള്‍ നോക്കിയാല്‍ സ്ലാവിയ 1,674 യൂണിറ്റുകളും കൊഡിയാക് 146 യൂണിറ്റുകളും വിറ്റഴിച്ചപ്പോള്‍, കുഷാക്കിന്റെ ഒമ്പത് യൂണിറ്റുകള്‍ മാത്രമാണ് വിറ്റുപോയത്.2024 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനം വിപണിയിലെത്തിയ കൈലാക്കിന്റെ ഡെലിവറി തുടങ്ങിയത് 2025 ജനുവരി അവസാന വാരമാണ്. കൈലാക്കിന്റെ ജനപ്രീതിക്ക് പിന്നിലെ പ്രധാന ഘടകം അതിന്റെ ആകര്‍ഷകമായ വില തന്നെയാണ്.
സ്‌കോഡയുടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലാണ് കൈലാക്. നിലവില്‍ 7.59 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് ഈ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. കുറഞ്ഞ വിലയില്‍ സ്‌കോഡയുടെ പ്രീമിയം ഫിനിഷും കരുത്തുറ്റ ബോഡി ഘടനയും ലഭിക്കുന്നു എന്നത് ഇടത്തരക്കാരെ ഈ ഫോറിന്‍ എസ്‌യുവിയിലേക്ക് ആകര്‍ഷിക്കുന്നു.
ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ നേടിയ 5-സ്റ്റാര്‍ റേറ്റിംഗും സുരക്ഷിതമായ കോംപാക്ട് എസ്‌യുവി തേടുന്ന കുടുംബങ്ങള്‍ക്കിടയില്‍ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു. 6 എയര്‍ബാഗുകള്‍, ഇബിഡിയോട് കൂടിയ എബിഎസ്, ഇഎസ്‌സി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടിപിഎംഎസ്, മള്‍ട്ടി-കൊളിഷന്‍ ബ്രേക്കിംഗ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജ്, റിയര്‍-വ്യൂ ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് കൈലാക്കില്‍ സുരക്ഷയൊരുക്കുന്നത്.

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, 1.0 ലിറ്റര്‍ ടിഎസ്‌ഐ (TSI) ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് കൈലാക്കിന്റെ കരുത്ത്. 114 bhp പവറും 178 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൈലാക്കിന്റെ മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകളുടെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് യഥാക്രമം 19.68kmpl, 19.05 kmpl എന്നിങ്ങനെയാണ്.
ഈ എഞ്ചിനിന്റെ പ്രകടനവും സ്‌കോഡയുടെ എഞ്ചിനീയറിംഗ് മികവും കൈലാക്കിനെ ഡ്രൈവിംഗ് കമ്പക്കാര്‍ക്കും പ്രിയപ്പെട്ടതാക്കുന്നു. നാല് വ്യത്യസ്ത ട്രിമ്മുകളിലാണ് കൈലാക് ലഭ്യമാകുന്നത്. ബേസ് മോഡലായ ക്ലാസിക്കില്‍ 16 ഇഞ്ച് സ്റ്റീല്‍ വീലുകളും റിയര്‍ എസി വെന്റുകളും ലഭിക്കും. തൊട്ടടുത്ത സിഗ്‌നേച്ചര്‍ ട്രിമ്മില്‍ 5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, അലോയ് വീലുകള്‍ എന്നിവയുണ്ട്.

സിഗ്‌നേച്ചര്‍ പ്ലസ് വേരിയന്റില്‍ 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ഓട്ടോ എസി, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ആധുനിക സവിശേഷതകള്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.ഏറ്റവും ഉയര്‍ന്ന പ്രസ്റ്റീജ് ട്രിമ്മില്‍ സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, പവേര്‍ഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 17 ഇഞ്ച് അലോയ് വീലുകളും ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും ഈ പതിപ്പിനെ കൂടുതല്‍ ആഡംബരപൂര്‍ണമാക്കുന്നു.
റിയര്‍ വൈപ്പറും ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎമ്മും (IRVM) പ്രസ്റ്റീജ് ട്രിമ്മിന്റെ പ്രത്യേകതകളാണ്. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO തുടങ്ങിയ കരുത്തരായ എതിരാളികളോടാണ് കൈലാക് മത്സരിക്കുന്നത്. കൈലാക് മികച്ച പ്രകടനം തുടരുകയും വരും മാസങ്ങളില്‍ കുഷാഖിന്റെയും സ്ലാവിയയുടെയും ഫെയ്സ്ലിഫ്റ്റ് പതിപ്പുകള്‍ കൂടി എത്തുന്നതോടെ വിപണി വിഹിതം ഇനിയും ഉയര്‍ത്താമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








