ഇതുവരെ കണ്ടതല്ല, കുറഞ്ഞ വിലയില്‍ 'ഒറിജിനല്‍' ഓട്ടോമാറ്റിക് കാര്‍ തരാമെന്ന് സ്‌കോഡ! കൈലാക്കില്‍ മാറ്റങ്ങള്‍

സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ കൈലാക് എന്ന മോഡല്‍ പുറത്തിറക്കിയതിന് പിന്നാലെ ഇന്ത്യന്‍ വിപണിയില്‍ ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് ആയ സ്‌കോഡയുടെ തലവര തന്നെ മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ നേടിയ റെക്കോഡ് 1.17 ലക്ഷം യൂണിറ്റ് വില്‍പ്പനയില്‍ 40 ശതമാനവും കൈലാകിന്റെ സംഭാവനയായിരുന്നു. ഇന്ന് കൊച്ചിയില്‍ നടന്ന കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണ ചടങ്ങില്‍ വെച്ച് സര്‍പ്രൈസായി കൈലാക്കിന് പുതിയ വേരിയന്റുകള്‍ സമ്മാനിച്ചിരിക്കുകയാണ് കമ്പനി. കൈലാക്കിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ ലോവര്‍ സ്‌പെക് വേരിയന്റ് ക്ലാസിക് പ്ലസ് അടക്കം പുതിയ വേരിയന്റുകള്‍ കമ്പനി അവതരിപ്പിച്ചത്.

ഇതോടൊപ്പം മിഡ്‌സ്‌പെക് സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ പ്ലസും കൂടുതല്‍ പ്രീമിയം ഫീച്ചറുകളുള്ള പ്രസ്റ്റീജ് പ്ലസ് വേരിയന്റും വരുന്നുണ്ട്. 2026 അവസാനത്തോടെ സ്‌പോര്‍ട്ട്ലൈന്‍ പതിപ്പും വിപണിയിലെത്തുമെന്ന് സ്‌കോഡ അറിയിച്ചു. നിലവിലെ ബേസ് മോഡലായ ക്ലാസിക്കിന് മുകളിലായാണ് പുതിയ ക്ലാസിക് പ്ലസ് സ്ഥാനം പിടിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഈ വേരിയന്റ് ലഭ്യമാകും.

skoda kylaq gets new variants

കുറഞ്ഞ വിലയില്‍ മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന ഒരു 'യഥാര്‍ത്ഥ ഓട്ടോമാറ്റിക്' എസ്‌യുവി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഈ പുതിയ നീക്കത്തിലൂടെ സ്‌കോഡ ലക്ഷ്യമിടുന്നത്. സാധാരണക്കാര്‍ക്കും സ്‌കോഡയുടെ പ്രീമിയം അനുഭവം ഇതിലൂടെ ലഭിക്കും. യാത്രക്കാരുടെ സുഖവും സൗകര്യം ഉയര്‍ത്തുന്ന നിരവധി ഫീച്ചറുകള്‍ ക്ലാസിക് പ്ലസ് വേരിയന്റില്‍ സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബേസ് ക്ലാസിക് വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി പുതിയ ക്ലാസിക് പ്ലസില്‍ 16 ഇഞ്ച് അലോയ് വീലുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം (IRVM), ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭിക്കും. ബജറ്റ് പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് മോഡേണ്‍ ഫീച്ചറുകള്‍ ഇത് ലഭ്യമാക്കുന്നു. 7.59 ലക്ഷം രൂപക്ക് വില്‍ക്കുന്ന ക്ലാസിക് MT വേരിയന്റിനേക്കാള്‍ ഉയര്‍ന്ന വില പ്രതീക്ഷിക്കാം.

സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ പ്ലസ് എന്നീ മിഡ് സ്‌പെക് വേരിയന്റുകളിലും സ്‌കോഡ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. ടോപ് സ്‌പെക് പ്രസ്റ്റീജ് ട്രിമ്മില്‍ നിന്നുള്ള ചില ഫീച്ചറുകള്‍ സിഗ്‌നേച്ചര്‍ പ്ലസിന് ലഭിക്കും. ഈ വേരിയന്റുകളില്‍ ഇനി മുതല്‍ സണ്‍റൂഫ്, റിയര്‍ വൈപ്പര്‍, ഓട്ടോ വൈപ്പര്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.

സ്‌പോര്‍ട്ടിയര്‍ ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുന്നതിനായി ഓട്ടോമാറ്റിക് പതിപ്പുകളില്‍ പാഡില്‍ ഷിഫ്റ്ററുകളും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഡ്രൈവര്‍ക്ക് മികച്ച നിയന്ത്രണവും വേഗതയും നല്‍കാന്‍ സഹായിക്കും. നിലവില്‍ 9.09 ലക്ഷം മുതല്‍ 11.44 ലക്ഷം വരെ പോകുന്ന മിഡ് സ്‌പെക് ട്രിമ്മുകള്‍ക്കും അല്‍പ്പം വില കൂടിയേക്കാം.

skoda kylaq gets new variants

കൈലാക്കിന്റെ പോര്‍ട്‌ഫോളിയോ നിലവിലുള്ള നാല് വേരിയന്റുകളില്‍ നിന്നും ആറിലേക്കാണ് വികസിക്കുന്നത്. പുതിയ പ്രസ്റ്റീജ് പ്ലസ് വേരിയന്റ് കൂടി എത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ചോയ്സുകള്‍ ലഭിക്കും. ഇതോടെ വൈവിധ്യമാര്‍ന്ന വില നിലവാരത്തില്‍ മോഡല്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് കൈവരും. നിലവില്‍ ഏഴ് പ്രൈസ് പോയിന്റുകളില്‍ ലഭ്യമായ വാഹനം ഇനി മുതല്‍ പതിനൊന്ന് പ്രൈസ് പോയിന്റുകളില്‍ ലഭ്യമാകും.

2026 അവസാനത്തോടെ വിപണിയിലെത്താന്‍ പോകുന്ന സ്‌പോര്‍ട്ട്ലൈന്‍ പതിപ്പാണ് സ്‌കോഡ കരുതിവെച്ച മറ്റൊരു സര്‍പ്രൈസ്. സ്റ്റാന്‍ഡേര്‍ഡ് കൈലാക്കില്‍ നിന്ന് വ്യത്യസ്തമായി സ്‌പോര്‍ട്ടിയായ ഡിസൈനും ഷാര്‍പ്പായ ബോഡി ലൈനുകളും ഇതിലുണ്ടാകും. വേഗതയും ഡൈനാമിക് പെര്‍ഫോമന്‍സും വേണ്ട യൂത്തിനെ ലക്ഷ്യമിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്യുന്നത്. പ്രസ്റ്റീജ് പ്ലസിന് മുകളില്‍ സ്ഥാനം പിടിക്കുന്ന സ്‌പോര്‍ട്‌ലൈനിന് കൂടുതല്‍ ഫീച്ചറുകളും ലഭിക്കും. ക്ലാസിക് പ്ലസ്, പ്രസ്റ്റീജ് പ്ലസ് വേരിയന്റുകളുടെ വില പ്രഖ്യാപനം ഈ വര്‍ഷം മാര്‍ച്ചില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

skoda kylaq gets new variants

ഇന്ത്യന്‍ വിപണിയില്‍ ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യൂ തുടങ്ങിയ കരുത്തരായ എതിരാളികളുമായാണ് കൈലാക് എതിരിടുന്നത്. സ്‌പോര്‍ട്ടി ലുക്കും മോഡേണ്‍ ഫീച്ചറുകളും സമന്വയിപ്പിക്കുന്ന പുതിയ വേരിയന്റുകള്‍ കൈലാക്കിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. താങ്ങാനാവുന്ന വിലയില്‍ ആഡംബര സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് കൊണ്ടുള്ള സ്‌കോഡയുടെ തന്ത്രം വിജയിക്കാന്‍ തന്നെയാണ് സാധ്യത.

More from DriveSpark

Article Published On: Tuesday, January 20, 2026, 16:14 [IST]
English summary
Skoda kylaq gets new variants classic plus prestige plus sportline launch details malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X