20 മിനിറ്റിൽ വിറ്റുതീർന്ന OCTAVIA RS-ൻ്റെ രണ്ടാം ബാച്ച് എത്തുന്നു; പെർഫോമൻസ് രാജാവിനെ സ്വന്തമാക്കണ്ടേ

സ്കോഡയുടെ ജനപ്രിയ പെർഫോമൻസ് സെഡാൻ മോഡലായ ഒക്ടാവിയ RS-ന്റെ രണ്ടാം ബാച്ച് ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്നു എന്നാണ് പുതിയ വാർത്തകൾ വരുന്നത്. നേരത്തെ 2025-ൽ അവതരിപ്പിച്ച ഒക്ടാവിയ RS, രാജ്യത്ത് വൻ വിജയമായിരുന്നു. ഇന്ത്യൻ വിപണിയിലേക്ക് ആകെ 100 യൂണിറ്റുകൾ മാത്രമാണ് സ്കോഡ എത്തിച്ചത്. ബുക്കിംഗ് ആരംഭിച്ച് 20 മിനിറ്റിനുള്ളിൽ ഈ വാഹനങ്ങൾ വിറ്റുതീർന്നതോടെ, നിരവധി ഉപഭോക്താക്കൾ നിരാശരായി. എന്നിരുന്നാലും, ഒക്ടാവിയ RS-ന്റെ രണ്ടാം ബാച്ച് ഇന്ത്യയിൽ അവതരിപ്പിക്കാൻ സ്കോഡ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഈ വർഷം ആദ്യം എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും, 2026-ന്റെ നാലാം പാദത്തിൽ എത്തുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

രണ്ടാം ബാച്ചിൽ എത്ര യൂണിറ്റുകൾ ലഭ്യമാവുമെന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. 2025 സ്കോഡ ഓക്ടേവിയ RS മോഡലിന് 49.99 ലക്ഷം രൂപയായിരുന്നു എക്സ്-ഷോറൂം വില. ഈ വിലയ്ക്ക് ഉപഭോക്താവിന് മുതൽക്കൂട്ടാവുന്ന വാഹനം തന്നെയാണ് സ്കോഡ ഒക്ടാവിയ RS.അടുത്ത ബാച്ചിൽ വരുന്ന 100 എണ്ണവും ഇതിനോടകം വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്.

Skoda Octavia RS Second Batch

ഗോൾഫ് GTI യിലും ഉപയോഗിക്കുന്ന ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ പ്രശസ്തമായ 'EA888' 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ കടമെടുത്ത് കൊണ്ടാണ് പെർഫോമൻസ് സെഡാൻ ഇന്ത്യയിലേക്ക് എത്തുന്നത്. 261 bhp കരുത്തിൽ പരമാവധി 370 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിൻ 7 സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പുതിയ സ്കോഡ ഒക്ടാവിയ RS 6.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. അതേസമയം മണിക്കൂറിൽ 250 കിലോമീറ്ററാണ് സെഡാന് പുറത്തെടുക്കാനാവുന്ന പരമാവധി വേഗം. അതായത് നമ്മുടെ നിരത്തുകളിൽ കുതിച്ച് പായാനുള്ള എല്ലാത്തരം സംഗതികളും കാറിൽ ഒരുക്കിവെച്ചിട്ടുണ്ടെന്ന് സാരം.

Skoda Octavia RS Second Batch

സ്റ്റാൻഡേർഡായി സ്പോർട്സ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിലെത്തിയിരിക്കുന്ന ഒക്ടാവിയ RS പതിപ്പിന് ഡൈനാമിക് ഷാസിസ് കൺട്രോൾ (DCC) ഇല്ലെന്നാണ് വിവരം. ഹാൻഡ്‌ലിംഗ് ഒപ്റ്റിമൈസ് ചെയ്യുന്നതിനായി കാറിന്റെ സസ്‌പെൻഷൻ ഡാംപിംഗ്, സ്റ്റിയറിംഗ് സിസ്റ്റം, ട്രാൻസ്മിഷൻ എന്നിവ ഈ ഫംഗ്ഷൻ നിരന്തരം മാറ്റങ്ങൾ വരുത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫ്രണ്ട് ആക്സിലിലെ ഇലക്ട്രോണിക് കൺട്രോൾഡ് ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ വരെ സ്കോഡ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇത് ഹൈ-സ്പീഡിൽ പോലും ഒപ്റ്റിമൽ ഗ്രിപ്പ് ഉറപ്പാക്കുകയും നല്ല ട്രാക്ഷൻ നിലനിർത്താനും സഹായിക്കും. സ്റ്റാർട്ട് ബട്ടൺ ദീർഘനേരം അമർത്തിയാൽ ഒരു "ഇമോഷൻ സ്റ്റാർട്ട്" ഫീച്ചറും ഒക്ടാവിയയുടെ പെർഫോമൻസ് പതിപ്പിൽ സജീവമാകും. എഞ്ചിൻ നേരിട്ട് 2,100 ആർഎമ്മിലേക്ക് പവർ വർധിപ്പിക്കുന്ന സംവിധാനമാണിത്. സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകുന്ന കാർ കൂടിയാണിത്. ഡിസൈനിലേക്ക് നോക്കിയാലും ആർക്കും ഇഷ്‌ടപ്പെടുന്ന രീതിയിലാണ് വാഹനം പണിതീർത്തിരിക്കുന്നത്.

എക്സ്റ്റീരിയറിൽ കാണുന്ന ക്വാളിറ്റി ഇൻ്റീരിയറിലും സ്കോഡ ഒക്‌ടാവിയയ്ക്കുണ്ട്. 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 10.25-ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, 45W ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, മസാജ്, ഹീറ്റിംഗ്, കൂളിംഗ്, മെമ്മറി ഫംഗ്ഷനുകൾ, ഡ്രൈവ് മോഡുകൾ, ക്രൂയിസ് കൺട്രോൾ പോലുള്ള ഫീച്ചറുകളെല്ലാം കാറിൽ കുത്തിനിറച്ചിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 23, 2026, 15:42 [IST]
English summary
Skoda octavia rs second batch india launch malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X