നമ്മള്‍ ഈ പ്രായത്തില്‍ സൈക്കിള്‍ പോലും വാങ്ങിക്കാണില്ല! 15-കാരനായ യൂട്യൂബര്‍ അമ്മക്ക് സമ്മാനിച്ച കാര്‍ കണ്ടോ?
തമിഴ്നാട്ടിലെ തിരുപ്പൂര്‍ സ്വദേശിയായ പ്രശസ്ത യുവ യൂട്യൂബറാണ് 'കൊടുവയ് അന്‍ബ്' എന്നറിയപ്പെടുന്ന അന്‍ബ് സെല്‍വം. പലരും ഒരു ആയുഷ്‌കാലത്തില്‍ പൂര്‍ത്തിയാക്കുന്ന സ്വപ്‌നം തന്റെ 15-ാമത്തെ വയസില്‍ സാക്ഷാത്കരിച്ചിരിക്കുകയാണ് അന്‍ബ്. കൗമാര പ്രായത്തില്‍ മഹീന്ദ്രയുടെ പുത്തന്‍ എസ്യുവി മോഡലായ ഥാര്‍ റോക്‌സ് (Mahindra Thar Roxx) സ്വന്തമാക്കിയാണ് അന്‍ബ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ആരാണ് കൊടുവയ് അന്‍ബ് എന്നും അദ്ദേഹം പുതുതായി വാങ്ങിയ ഥാര്‍ റോക്‌സ് ലൈഫ് സ്‌റ്റൈല്‍ എസ്‌യുവിയെ കുറിച്ചും വിശദമായി ചുവടെ വായിക്കാം.
യൂട്യൂബ് ചാനലുകളിലൂടെയും ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെയും ഏറെ പ്രശസ്തനാണ് അന്‍ബ് സെല്‍വം. തന്റെ തനതായ സംസാര ശൈലിയിലൂടെയും നര്‍മ്മം കലര്‍ന്ന വീഡിയോ കണ്ടന്റുകളിലൂടെയും ചുരുങ്ങിയ കാലം കൊണ്ടാണ് ഇദ്ദേഹം ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തത്. അന്‍ബിന്റെ യൂട്യൂബ് ചാനലിലെ ലൈഫ്‌സ്‌റ്റൈല്‍ കണ്ടന്റുകളും ചലഞ്ചുകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുന്നതിനാല്‍ ആരാധകര്‍ അവനെ 'വൈറല്‍ ബോയ് കൊടുവൈ അന്‍ബ്' എന്നാണ് വിളിക്കാറ്.

ഈ വര്‍ഷത്തിന്റെ തുടക്കത്തിലെ കണക്ക് അനുസരിച്ച് അന്‍ബിന്റെ യൂട്യൂബ് ചാനലിന് 29.8 ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സ് ഉണ്ട്. വേ്‌ലാഗര്‍ എന്ന നിലയില്‍ കൗമാരക്കാരന്റെ ജനപ്രീതിക്കുള്ള തെളിവാണ് ഇത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് നേടുന്ന വരുമാനം തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക നില മെച്ചപ്പെടുത്തിയെന്ന് തെളിയിക്കുന്ന വീഡിയോകള്‍ അന്‍ബ് നേരത്തെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു.
കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയില്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് നിര്‍മിച്ച വീടിന്റെ 'ഹോം ടൂര്‍' രണ്ട് വര്‍ഷം മുമ്പാണ് അന്‍ബ് ചാനലില്‍ പങ്കുവെച്ചത്. ഏകദേശം 25 ലക്ഷം രൂപ മുടക്കി പണിത വീടിനെ കുറിച്ചുള്ള വീഡിയോ വൈറലായിരുന്നു. മാസങ്ങള്‍ക്കിപ്പുറം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറുകളില്‍ ഒന്ന് ആ വീട്ടിലേക്ക് എത്തിച്ചിരിക്കുകയാണ് പയ്യന്‍. വാഹനപ്രേമിയാണെങ്കിലും ലൈസന്‍സ് പോലുമില്ലാത്ത അന്‍ബ് തന്റെ അമ്മയ്ക്കുള്ള സമ്മാനമായാണ് പുത്തന്‍ മഹീന്ദ്ര ഥാര്‍ റോക്‌സ് വാങ്ങിയത്.
കഠിനാധ്വാനത്തിലൂടെയും ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷനിലൂടെയും നേടിയ സാമ്പത്തിക ഭദ്രതയാണ് ചെറു പ്രായത്തില്‍ തന്നെ വിലകൂടിയ എസ്‌യുവി സ്വന്തമാക്കാന്‍ അന്‍ബിനെ സഹായിച്ചത്. എസ്‌യുവിയുടെ ഡെലിവറി വീഡിയോകളും ചിത്രങ്ങളും അന്‍ബ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. കുടുംബാംഗങ്ങളോടൊപ്പം മഹീന്ദ്ര ഷോറൂമിലെത്തിയ സോഷ്യല്‍ മീഡിയ താരം കേക്ക് മുറിച്ച് ആഘോഷിച്ച ശേഷം പൂജ കര്‍മങ്ങള്‍ നടത്തിയ ശേഷമാണ് വാഹനം ഏറ്റുവാങ്ങിയത്.
ഥാര്‍ റോക്‌സിന്റെ ഓഫ്-റോഡ് കരുത്തും മോഡേണ്‍ ഫീച്ചറുകളുമാണ് തന്നെ ആകര്‍ഷിച്ചതെന്നാണ് അന്‍ബ് പറയുന്നത്. മഹീന്ദ്രയുടെ ജനപ്രിയ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയായ ഥാറിന്റെ 5 ഡോര്‍ പതിപ്പായ ഥാര്‍ റോക്‌സ് 2024-ലാണ് വിപണിയില്‍ എത്തിയത്. രണ്ട് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളില്‍ ഥാര്‍ റോക്‌സ് വാങ്ങാം. കരുത്തുറ്റ 2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനും 2.0 ലിറ്റര്‍ mStallion ടര്‍ബോ-പെട്രോള്‍ എഞ്ചിനുമാണ് റോക്‌സിന് കരുത്ത് പകരുന്നത്.

6 സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ലഭ്യമാണ്. ടോപ്പ് എന്‍ഡ് വേരിയന്റുകളില്‍ ഫോര്‍ വീല്‍ ഡ്രൈവ് സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. 3 ഡോര്‍ ഥാറിന്റെ പ്രായോഗികതയെ കുറിച്ചുള്ള പരാതികള്‍ തീര്‍ത്ത് അകത്ത് ഇപ്പോള്‍ മതിയായ ഇടം നല്‍കുന്നുണ്ട് ഥാര്‍ റോക്‌സ്. പ്രീമിയം ലുക്കിലുള്ള ക്യാബിന്‍ മികച്ച ഓഡിയോ സിസ്റ്റവും യാത്രക്കാര്‍ക്ക് ആഡംബര പൂര്‍ണമായ യാത്രാനുഭവം സമ്മാനിക്കും.
ഓഫ്-റോഡിംഗിനും സിറ്റി ഡ്രൈവുകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ഉള്‍വശം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് പുതിയ തലമുറയെ ഏറെ ആകര്‍ഷിക്കുന്ന സംഗതിയാണ്. വാഹനത്തിനുള്ളില്‍ സജ്ജീകരിച്ചിരിക്കുന്ന 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പനോരമിക് സണ്‍റൂഫും ഥാര്‍ റോക്‌സിന്റെ അകത്തളം കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

ബോഡി-ഓണ്‍-ഫ്രെയിം ഷാസിയില്‍ നിര്‍മ്മിച്ച ഈ വാഹനം സുരക്ഷയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിംഗ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ബോഡി-ഓണ്‍-ഫ്രെയിം എസ്‌യുവി എന്ന പദവിയും ഥാര്‍ റോക്‌സിന് സ്വന്തമാണ്. നിലവില്‍ 12.99 ലക്ഷം രൂപ മുതല്‍ 22.49 ലക്ഷം രൂപ വരെയാണ് ഥാര്‍ റോക്‌സിന്റെ എക്‌സ്-ഷോറൂം വില പോകുന്നത്.
ഇതിനോടകം നിരവധി സിനിമാ താരങ്ങളും സെലിബ്രിറ്റികളും സ്വന്തമാക്കിയ ഥാര്‍ റോക്‌സ് ഓണേഴ്‌സ് ക്ലബില്‍ പുതുതായി അംഗത്വമെടുത്തിരിക്കുകയാണ് അന്‍ബ്. കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയില്‍ ഇളംപ്രായത്തില്‍ അന്‍ബ് നേടിയ വളര്‍ച്ചക്ക് കൈയ്യടിച്ചേ മതിയാകൂ. നമ്മള്‍ പലരും ഈ പ്രായത്തില്‍ ഒരു സൈക്കിള്‍ പോലും സ്വന്തമായി വാങ്ങിയിട്ടുണ്ടാകില്ല. പലരും കളിച്ച് നടക്കുന്ന പ്രായത്തിലാണ് ഈ തമിഴ് പയ്യന്‍ സ്വന്തം പണം കൊണ്ട് വീട് വെക്കുകയും അമ്മങ്ങള്‍ ലക്ഷങ്ങളുടെ


Click it and Unblock the Notifications








