ലക്ഷ്വറി ലുക്കും 5-സ്റ്റാര്‍ സേഫ്റ്റിയുമുള്ള ടാറ്റക്ക് ₹13000 കൂട്ടി! എന്നിട്ടും ₹7 ലക്ഷത്തില്‍ താഴെ കിട്ടും

ടാറ്റ മോട്ടോര്‍സ് വിപണിയില്‍ എത്തിക്കുന്ന പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആള്‍ട്രോസ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി കുറച്ച് അധികം പണം കൈയ്യില്‍ കരുതണം. ടാറ്റ മോട്ടോര്‍സ് ഈ ജനപ്രിയ മോഡലിന് ഇപ്പോള്‍ 13,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചത്. നിലവിലെ വിപണി സാഹചര്യങ്ങളും വര്‍ദ്ധിച്ചുവരുന്ന നിര്‍മ്മാണച്ചെലവും കണക്കിലെടുത്താണ് കമ്പനിയുടെ ഈ പുതിയ തീരുമാനം. പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഫ്യുവല്‍ ഓപ്ഷനുകളിലാണ് നിലവില്‍ ടാറ്റ ആള്‍ട്രോസ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്നത്.

ഈ മൂന്ന് പതിപ്പുകളുടെയും തിരഞ്ഞെടുത്ത വേരിയന്റുകള്‍ക്കാണ് വില വര്‍ദ്ധനവ് ലഭിച്ചിരിക്കുന്നത്. എൻട്രി ലെവൽ വേരിയന്റുകകളുടെ മുതല്‍ ടോപ്പ് എന്‍ഡ് പ്രീമിയം വേരിയന്റുകള്‍ വരെ എക്‌സ്-ഷോറൂം വിലകളില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആള്‍ട്രോസിന്റെ പെട്രോള്‍ പതിപ്പില്‍ വരുത്തിയ വില പരിഷ്‌കാരം നോക്കുകയാണെങ്കില്‍ ബേസ് സ്മാര്‍ട്ട് പ്ലസ് മാനുവല്‍ വേരിയന്റിൽ കമ്പനി കൈവെച്ചില്ല.

tata altroz price hike july 2026

സ്മാര്‍ട് പ്ലസ് വേരിയന്റ് തുടര്‍ന്നും 6.29 ലക്ഷം രൂപക്ക് സ്വന്തമാക്കാം. എന്നാല്‍ ഈ പ്രീമിയം ഹാച്ചിന്റെ പ്യുവര്‍ മാനുവല്‍, എഎംടി പതിപ്പുകള്‍ക്ക് 5,000 രൂപയാണ് കമ്പനി ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചത്. മറ്റ് എല്ലാ പെട്രോള്‍ വേരിയന്റുകള്‍ക്കും 3,000 രൂപ വീതം ഏകീകൃതമായി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ ആള്‍ട്രോസ് പെട്രോള്‍ വേരിയന്റുകളുടെ വില 6.29 ലക്ഷം മുതല്‍ 10.69 ലക്ഷം രൂപ വരെയായി മാറി.

കൂടുതല്‍ കരുത്തുള്ള ഡീസല്‍ വാഹനങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി പ്യുവര്‍, ക്രിയേറ്റീവ് S, അക്കംപ്ലിഷ്ഡ് Sഎന്നീ മൂന്ന് വേരിയന്റുകളാണ് ടാറ്റ വിപണിയില്‍ എത്തിക്കുന്നത്. ഇവയെല്ലാം 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുമായിട്ടാണ് ഇന്ത്യന്‍ വിപണിയില്‍ വരുന്നത്. ഇതില്‍ പ്യുവര്‍ വേരിയന്റിന് 10,000 രൂപയും മറ്റ് രണ്ട് ടോപ് വേരിയന്റുകള്‍ക്ക് 8,000 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ഡീസല്‍ നിരയുടെ പുതിയ വില 8.25 ലക്ഷം മുതല്‍ 10.35 ലക്ഷം രൂപ വരെ പോകുന്നു.

tata altroz price hike july 2026

ഉയര്‍ന്ന ഇന്ധനക്ഷമത ആഗ്രഹിക്കുന്നവര്‍ക്കായി ലഭ്യമാകുന്ന ആള്‍ട്രോസ് ഐ-സിഎന്‍ജി പതിപ്പിന്റെ വിലയിലും ഇപ്പോള്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. പെട്രോള്‍ പതിപ്പിലെ പോലെ തന്നെ സിഎന്‍ജി പതിപ്പിന്റെയും ബേസ് സ്മാര്‍ട്ട് വേരിയന്റിന്റെ വിലയില്‍ കമ്പനി മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ പ്യുവര്‍ വേരിയന്റിന് 5000 രൂപയും പ്യുവര്‍ S, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് പതിപ്പുകള്‍ക്ക് 3,000 രൂപ വീതവും കമ്പനി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ആള്‍ട്രോസ് സിഎന്‍ജി നിരയില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന വില വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് ക്രിയേറ്റീവ് S എന്ന ജനപ്രിയ വേരിയന്റിനാണ്. മാനുവല്‍, എഎംടി ഓപ്ഷനുകളില്‍ ലഭ്യമാകുന്ന ക്രിയേറ്റീവ് S വാങ്ങാന്‍ ഇനി മുതല്‍ 13,000 രൂപ അധികം മുടക്കണം. ഇതോടെ ടാറ്റ ആള്‍ട്രോസ് സിഎന്‍ജി മോഡലുകളുടെ പുതുക്കിയ വില 7.29 ലക്ഷം രൂപ മുതല്‍ 10.79 ലക്ഷം രൂപയായി ഉയര്‍ന്നു.

tata altroz price hike july 2026

മികച്ച റൈഡിംഗ് കംഫര്‍ട്ടും ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജി സാങ്കേതികവിദ്യ പോലുള്ള പ്രീമിയം സവിശേഷതകളുമായി എത്തുന്ന ആള്‍ട്രോസ് യൂത്തിനും ഫാമിലിക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത ടാറ്റ ആള്‍ട്രോസ് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ ഹാച്ച്ബാക്കുകളില്‍ ഒന്നാണ്. പുതിയ വില വര്‍ദ്ധനവ് ആള്‍ട്രോസ് വാങ്ങാന്‍ പദ്ധതിയിട്ട ഇടത്തരക്കാരുടെ ബജറ്റിനെ നേരിയ രീതിയില്‍ ബാധിച്ചേക്കാം.

പുതിയ വില പരിഷ്‌കരണം രാജ്യത്തുടനീളമുള്ള കമ്പനിയുടെ എല്ലാ ഔദ്യോഗിക ഡീലര്‍ഷിപ്പുകളിലും ഇതിനകം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. പുതിയ ആള്‍ട്രോസ് സ്വന്തമാക്കാന്‍ പദ്ധതിയിടുന്ന ഉപഭോക്താക്കള്‍ കൃത്യമായ ഓണ്‍-റോഡ് വില വിവരങ്ങള്‍ക്കായി അടുത്തുള്ള ടാറ്റ ഷോറൂമുമായി ബന്ധപ്പെടേണ്ടതാണ്. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയിലെ മറ്റ് മുന്‍നിര ഹാച്ച്ബാക്ക് മോഡലുകള്‍ക്കും വില കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Article Published On: Monday, July 13, 2026, 8:00 [IST]
English summary
Tata altroz price hike july 2026 variant wise new list malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X