5 സ്റ്റാർ സുരക്ഷയും 26 കി.മീ മൈലേജുമുള്ള ടാറ്റ കാറിന് പ്രിയമേറുന്നു! വില വെറും ₹6.30 ലക്ഷം മുതൽ

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രീമിയം ഹാച്ച്ബാക്കാണ് ടാറ്റ ആള്‍ട്രോസ്. 2026 ജനുവരി മാസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ വില്‍പ്പനയില്‍ 54 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുകയാണ് ആള്‍ട്രോസ്. 2025 ജനുവരി മാസത്തെ അപേക്ഷിച്ച് മികച്ച മുന്നേറ്റം നടത്താന്‍ ടാറ്റയുടെ ഈ കരുത്തന് സാധിച്ചു.
കഴിഞ്ഞ വര്‍ഷം അതായത് 2025 ജനുവരിയില്‍ 2,033 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് 2026 ജനുവരിയില്‍ ആകെ 3,135 യൂണിറ്റുകളാണ് നിരത്തിലിറങ്ങിയത്. 12 മാസത്തിനുള്ളില്‍ 1,102 യൂണിറ്റുകളുടെ അധിക വില്‍പ്പനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ടാറ്റ ആള്‍ട്രോസിനുള്ള സ്വീകാര്യത വര്‍ധിക്കുന്നതായാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാന്‍സ തുടങ്ങിയ പ്രമുഖ മോഡലുകളോടാണ് ടാറ്റ ആള്‍ട്രോസ് പ്രധാനമായും മത്സരിക്കുന്നത്. ഈ വിഭാഗത്തില്‍ സുരക്ഷയ്ക്കും നിര്‍മാണ നിലവാരത്തിനും മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കളുടെ ആദ്യ ചോയ്‌സായി ആള്‍ട്രോസ് മാറുന്നു. നിലവില്‍ 6.30 ലക്ഷം രൂപ മുതലാണ് ടാറ്റ ആള്‍ട്രോസിന്റെ വില തുടങ്ങുന്നത്. എക്‌സ്-ഷോറൂം വിലയാണ് ഇത്.

tata altroz front

സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ കാറുകളില്‍ സ്വീകരിച്ച് വരുന്നത്. ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ആള്‍ട്രോസ്. ഉയര്‍ന്ന നിലവാരമുള്ള സ്റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണമാണ് വാഹനത്തിന് അപകടങ്ങളില്‍ മികച്ച പ്രതിരോധശേഷി നല്‍കുന്നത്.

ആള്‍ട്രോസിന്റെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്നുണ്ട്. കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം (TPMS) എന്നിവ ഡ്രൈവിംഗ് സുരക്ഷിതമാക്കുന്നു. കൂടുതല്‍ വ്യക്തമായ കാഴ്ച ഉറപ്പാക്കുന്നതിനായി 360 ഡിഗ്രി എച്ച്ഡി സറൗണ്ട് വ്യൂ സിസ്റ്റം വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടുങ്ങിയ നഗര പാതകളിലും പാര്‍ക്കിംഗ് സ്ഥലങ്ങളിലും ഡ്രൈവര്‍ക്ക് ഇത് വലിയ സഹായമാണ്.

tata altroz side

സെഗ്മെന്റിലെ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ആള്‍ട്രോസിന് ലഭിക്കുന്ന പ്രധാന മുന്‍തൂക്കവും ഈ സുരക്ഷാ ഫീച്ചറുകളാണ്. മികച്ച സസ്‌പെന്‍ഷന്‍ സംവിധാനവും സ്ഥിരതയാര്‍ന്ന ഹാന്‍ഡ്ലിംഗും ആള്‍ട്രോസിനെ ദീര്‍ഘദൂര യാത്രകള്‍ക്കും ഹ്രസ്വദൂര സിറ്റി ഡ്രൈവുകള്‍ക്കും ഒരുപോലെ അനുയോജ്യമായ മോഡലാക്കി മാറ്റുന്നു. ഒന്നിലേറെ എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ചേയ്‌സുകളിലും ടാറ്റ ആള്‍ട്രോസ് ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് പുറമെ സിഎന്‍ജി വേരിയന്റും വിപണിയിലുണ്ട്.

ആള്‍ട്രോസിന്റെ വില്‍പ്പന ഉയരാനുള്ള മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളുടെ സാന്നിധ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഡിസിഎ (DCA) ഗിയര്‍ബോക്‌സുകള്‍ തിരഞ്ഞെടുക്കാം. മികച്ച ഇന്ധനക്ഷമതയാണ് ടാറ്റ ആൾട്രോസിനെ വിപണിയിൽ കൂടുതൽ ജനപ്രിയമാക്കുന്നത്. ആൾട്രോസിന്റെ 1.2 ലിറ്റർ പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾ ലിറ്ററിന് 19.33 കിലോമീറ്റർ മൈലേജ് നൽകുന്നതായി ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

tata altroz rear

1.5 ലിറ്റർ ഡീസൽ എഞ്ചിൻ ലിറ്ററിന് 23.64 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ ലാഭകരമായ യാത്ര ആഗ്രഹിക്കുന്നവർക്കായി പുറത്തിറക്കിയ ടാറ്റയുടെ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയുള്ള ഐ-സിഎൻജി (iCNG) മോഡൽ കിലോഗ്രാമിന് 26.2 കിലോമീറ്റർ മൈലേജ് നൽകുന്നതായാണ് കമ്പനി അവകാശപ്പെടുന്നത്. ഡ്രൈവിംഗ് ശൈലിയും റോഡിന്റെ നിലവാരവും അനുസരിച്ച് ഇതിൽ ചെറിയ മാറ്റങ്ങൾ വരാമെങ്കിലും സെഗ്‌മെന്റിലെ ഏറ്റവും മികച്ച മൈലേജ് നൽകുന്ന വാഹനങ്ങളിൽ ഒന്നാണിത്.

ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ ഗ്രൗണ്ട് ക്ലിയറന്‍സും ആധുനികമായ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിന്റെ മാറ്റുകൂട്ടുന്നു. പ്രീമിയം ഇന്റീരിയറും വിശാലമായ ലെഗ് റൂമും യാത്രികര്‍ക്ക് മികച്ച സൗകര്യമാണ് നല്‍കുന്നത്. സുരക്ഷയും ബജറ്റും ഒരുപോലെ പരിഗണിക്കുന്ന സാധാരണക്കാര്‍ക്കും ഈ വാഹനം വലിയ ആശ്വാസമാണ്. വരും മാസങ്ങളിലും വിപണിയില്‍ ആള്‍ട്രോസ് മികച്ച പ്രകടനം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Friday, February 13, 2026, 11:00 [IST]
English summary
Tata altroz sales growth january 2026 price mileage safety feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X