12.89 ലക്ഷത്തിന് ടാറ്റയുടെ POWER PACKED ഐറ്റങ്ങൾ വാങ്ങാം; പെട്രോൾ കരുത്തിൽ ഹാരിയറും സഫാരിയും
ഡീസൽ എസ്‌യുവികൾക്ക് പേരുകേട്ട ടാറ്റ മോട്ടോഴ്‌സ്, ഇന്ത്യൻ വിപണിയിൽ പുതിയൊരു തന്ത്രപരമായ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഹാരിയറും സഫാരിയും പെട്രോൾ എൻജിൻ ഓപ്ഷനുകളോടെ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതോടെ, പെട്രോൾ വേരിയൻ്റ് താൽപ്പര്യപ്പെടുന്ന ഉപഭോക്താക്കൾക്കും ടാറ്റയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവികൾ സ്വന്തമാക്കാനുള്ള വഴി തുറക്കുകയാണ്. പുതിയ 1.5 ലിറ്റർ ഹൈപ്പീരിയൻ ടർബോ-പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുന്നതോടെ, പെർഫോമൻസിലും സാങ്കേതികവിദ്യയിലും ഹാരിയറും സഫാരിയും പുതിയ തലത്തിലേക്ക് ഉയരുകയാണ്. എംജി ഹെക്ടർ, മഹീന്ദ്ര XUV 7XO, ഹ്യുണ്ടായ് അൽകാസർ തുടങ്ങിയ പെട്രോൾ എസ്‌യുവികൾക്ക് നേരിട്ടുള്ള വെല്ലുവിളിയാകുകയാണ് ടാറ്റയുടെ ഈ പുതിയ പതിപ്പുകൾ.
ഹാരിയർ പെട്രോളിന് 12.89 ലക്ഷം മുതലും സഫാരി പെട്രോളിന് 13.29 ലക്ഷം മുതലുമാണ് (എക്‌സ്-ഷോറൂം) വില ആരംഭിക്കുന്നത്. സിയറയിൽ നിന്നുള്ള പുതിയ 1.5 ലിറ്റർ ഹൈപ്പീരിയൻ ടർബോ-പെട്രോൾ എഞ്ചിനാണ് ഇരു എസ്‌യുവികളിലും കരുത്ത് പകരുന്നത്. കൂടുതൽ കരുത്തുറ്റതാക്കിയ ഈ എഞ്ചിൻ 168 bhp കരുത്തും 280 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

ഇത് സിയറയിൽ ലഭിക്കുന്ന 158 bhp, 255 nm പുറപ്പെടുവിക്കുന്ന എഞ്ചിനേക്കാൾ കരുത്ത് ഉയർന്നതാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് മുഖേന പവർ എത്തുന്നു. സ്റ്റെൽത്ത് എഡിഷനുകളൊഴികെ ഹാരിയറിന്റെയും സഫാരിയുടെയും എല്ലാ വേരിയന്റുകളിലും ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷൻ ടാറ്റ ലഭ്യമാക്കിയിട്ടുണ്ട്.
മാനുവൽ ഗിയർബോക്‌സ് ബേസ് മോഡലായ സ്മാർട്ട് ട്രിം മുതൽ ലഭിക്കുമ്പോൾ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് രണ്ടാമത്തെ അടിസ്ഥാന ട്രിമ്മായ പ്യുവർ എക്സ് മുതലാണ് ആരംഭിക്കുന്നത്. ഹാരിയർ ഇവിയിൽ നിന്നുള്ള ഫീച്ചറുകളോടെയാണ് ഹാരിയറിലെ ഫിയർലെസ് അൾട്രാ, സഫാരിയിലെ അക്കംപ്ലിഷ്ഡ് അൾട്രാ എന്നീ ടോപ്പ് വേരിയന്റുകൾ എത്തുന്നത്.

ഡിജിറ്റൽ റിയർ വ്യൂ മിറർ, ഇന്റഗ്രേറ്റഡ് ഡാഷ്‌കാം, വലിയ 14.5 ഇഞ്ച് ക്യുഎൽഇഡി (QLED) സെൻട്രൽ ടച്ച്‌സ്‌ക്രീൻ, 360-ഡിഗ്രി ക്യാമറ സിസ്റ്റത്തിന്റെ ഭാഗമായ മുൻ-പിൻ ക്യാമറകൾക്ക് വാഷറുകൾ എന്നിവ ഇതിൽപ്പെടുന്നു. പുതിയ റെഡ് ഡാർക്ക് എഡിഷൻ ഓപ്ഷനും ലഭ്യമാണ്. ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, മെമ്മറിയുള്ള പവേർഡ് ഡ്രൈവർ സീറ്റ്, ബോസ് മോഡുള്ള പവേർഡ് കോ-ഡ്രൈവർ സീറ്റ്, 360-ഡിഗ്രി ക്യാമറകൾ, ലെവൽ 2+ എഡിഎഎസ് (ADAS) സാങ്കേതികവിദ്യ തുടങ്ങിയ നിലവിലുള്ള ഫിയർലെസ്+ ഫീച്ചറുകളും പുതിയ വേരിയന്റുകളിൽ നിലനിർത്തിയിട്ടുണ്ട്.
ഹാരിയർ പെട്രോൾ വേരിയന്റുകൾക്ക് 12.89 ലക്ഷം മുതൽ 24.69 ലക്ഷം വരെയാണ് (എക്‌സ്-ഷോറൂം) വില വരുന്നത്. സ്മാർട്ട്, പ്യുവർ എക്സ്, അഡ്വഞ്ചർ എക്സ്, അഡ്വഞ്ചർ എക്സ്+, ഫിയർലെസ് എക്സ്, ഫിയർലെസ് എക്സ്+, ഫിയർലെസ് അൾട്രാ, ഫിയർലെസ് അൾട്രാ റെഡ് ഡാർക്ക് എന്നിങ്ങനെയുള്ള എല്ലാ ട്രിമ്മുകളിലും മാനുവൽ, ഓട്ടോമാറ്റിക്, റെഡ് ഡാർക്ക് ഓപ്ഷനുകൾ ലഭ്യമാണ്.

സഫാരി പെട്രോൾ മോഡലുകൾക്ക് 13.29 ലക്ഷം മുതൽ 25.20 ലക്ഷം വരെയാണ് (എക്‌സ്-ഷോറൂം) വില. സ്മാർട്ട്, പ്യുവർ എക്സ്, അഡ്വഞ്ചർ എക്സ്+, അക്കംപ്ലിഷ്ഡ് എക്സ്, അക്കംപ്ലിഷ്ഡ് എക്സ്+, അക്കംപ്ലിഷ്ഡ് എക്സ്+ 6എസ്, അക്കംപ്ലിഷ്ഡ് അൾട്രാ, അക്കംപ്ലിഷ്ഡ് അൾട്രാ 6എസ്, അക്കംപ്ലിഷ്ഡ് അൾട്രാ റെഡ് ഡാർക്ക്, അക്കംപ്ലിഷ്ഡ് അൾട്രാ റെഡ് ഡാർക്ക് 6എസ് തുടങ്ങിയ വേരിയന്റുകൾ ഇവിടെയും മാനുവൽ, ഓട്ടോമാറ്റിക്, റെഡ് ഡാർക്ക് ട്രാൻസ്‌മിഷൻ ഓപ്ഷനുകളോടെ വാങ്ങാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
പുതിയ പെട്രോൾ ഹാരിയറും സഫാരിയും ഇന്ത്യൻ വിപണിയിൽ എംജി ഹെക്ടർ, മഹീന്ദ്ര XUV 7XO, ഹ്യുണ്ടായി അൽകാസർ തുടങ്ങിയ എസ്‌യുവികളുമായിട്ടാണ് പ്രധാനമായും മത്സരിക്കുന്നത്. ഇപ്പോൾ രാജ്യത്ത് എസ്‌യുവികളുടെ കനത്ത മത്സരമാണല്ലോ കാണുന്നത്. അത് കൊണ്ട് തന്നെ സഫാരിയും ഹാരിയറും പെട്രോൾ കരുത്തിൽ കളത്തിൽ ഇറങ്ങുമ്പോൾ മത്സരം ഒന്ന് കൂടിമുറുകുമെന്ന കാര്യം 100 ശതമാനം ഉറപ്പാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








