ആദ്യ കാഴ്ചയില്‍ തന്നെ ആരെയും വശീകരിക്കും! ടാറ്റയുടെ കരുത്തന്മാർ ഇനി 'അൾട്രാ റെഡ് ഡാർക്ക്' ലുക്കിൽ
ഹാരിയര്‍, സഫാരി എസ്‌യുവി നിര വിപുലീകരിച്ചുകൊണ്ട് ടാറ്റ മോട്ടോര്‍സ് പുതിയ 'അള്‍ട്രാ റെഡ് ഡാര്‍ക്ക്' ഡീസല്‍ വേരിയന്റുകള്‍ പുറത്തിറക്കി. ഈ വര്‍ഷം ജനുവരിയില്‍ പെട്രോള്‍ പതിപ്പുകള്‍ അവതരിപ്പിച്ചപ്പോള്‍ ലഭിച്ച റെഡ് ഡാര്‍ക്ക് ട്രിം ഇപ്പോള്‍ ഡീസല്‍ ഓപ്ഷനിലും ലഭ്യമാണ്. ഡീസല്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന ഫുള്ളി ലോഡഡ് ട്രിമ്മായാണ് ഇത് വിപണിയിലെത്തുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ആരെയും വശീകരിക്കുന്ന കറുപ്പ് നിറത്തിലാണ് അള്‍ട്രാ റെഡ് ഡാര്‍ക്ക് എഡിഷനുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ റെഡ് ലെറ്ററിംഗും ഹെഡ്ലാമ്പ് ക്ലസ്റ്ററിലും ഗ്രില്ലിലും നല്‍കിയിരിക്കുന്ന ചുവന്ന ഇന്‍സെര്‍ട്ടുകളും സ്‌പോര്‍ട്ടി ലുക്ക് വര്‍ദ്ധിപ്പിക്കുന്നു.
ചുവന്ന നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകള്‍ എസ്‌യുവിയുടെ മൊത്തത്തിലുള്ള മാറ്റ് കൂട്ടുന്നു. ഡിസൈനിലെ ഈ മാറ്റങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പുത്തന്‍ അനുഭവം നല്‍കും. വാഹനത്തിന്റെ ഉള്ളിലും ആഡംബരത്തിന് കുറവില്ല. കറുപ്പും ചുവപ്പും കലര്‍ന്ന ടു-ടോണ്‍ ക്യാബിനാണ് ഈ സ്‌പെഷ്യല്‍ എഡിഷന്റെ പ്രധാന ആകര്‍ഷണം. പ്രീമിയം ലെതറെറ്റ് സീറ്റുകളും മികച്ച ഫിനിഷിംഗും അകത്തളത്തിന് സ്‌പോര്‍ട്ടി പ്രീമിയം ഭാവം നല്‍കുന്നു.

യാത്രക്കാര്‍ക്ക് മികച്ച സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്ന രീതിയിലാണ് ഇതിന്റെ ഉള്‍വശം ടാറ്റ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് പ്രീമിയം ലുക്ക് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിടുന്നു. അത്യാധുനിക ടെക് ഫീച്ചറുകളാല്‍ സമ്പന്നമാണ് ഹാരിയര്‍ അള്‍ട്രാ റെഡ് ഡാര്‍ക്ക് എഡിഷന്‍. മുന്‍വശത്തെ വെന്റിലേറ്റഡ് സീറ്റുകള്‍, ഡ്യുവല്‍ ഡിജിറ്റല്‍ സ്‌ക്രീനുകള്‍, ലെവല്‍ 2 ADAS സുരക്ഷാ ഫീച്ചറുകള്‍ എന്നിവ ഇതിലുണ്ട്.
കൂടാതെ ഡോള്‍ബി അറ്റ്മോസ് സൗണ്ട് സിസ്റ്റം, ഡ്യുവല്‍ ഡാഷ് ക്യാം, 65W യുഎസ്ബി-സി ഫാസ്റ്റ് ചാര്‍ജിംഗ് പോര്‍ട്ടുകള്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. സഫാരിയിലേക്ക് വന്നാല്‍ ഹാരിയറിലെ എല്ലാ ഫീച്ചറുകള്‍ക്കും പുറമെ പിന്‍സീറ്റ് യാത്രക്കാര്‍ക്കായി പ്രത്യേക പാക്കേജും ലഭ്യമാണ്. രണ്ടാം നിരയിലെ യാത്രക്കാര്‍ക്കായി വെന്റിലേറ്റഡ് സീറ്റുകള്‍ സഫാരിയില്‍ ഒരുക്കിയിട്ടുണ്ട്. ഇത് ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ സുഖകരമാക്കുന്നു.
കുടുംബസമേതം യാത്ര ചെയ്യുന്നവര്‍ക്ക് അനുയോജ്യമായ ഫീച്ചറുകള്‍ സഫാരിയെ ഈ വിഭാഗത്തില്‍ കൂടുതല്‍ മികച്ചതാക്കുന്നു. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ ടാറ്റയുടെ വിശ്വസ്തമായ 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ഈ പതിപ്പുകള്‍ക്കും കരുത്തേകുന്നത്. ഇത് 168 bhp പവറും 350 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. അള്‍ട്രാ റെഡ് ഡാര്‍ക്ക് വേരിയന്റില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് (AT) ഗിയര്‍ബോക്‌സ് മാത്രമാണ് നല്‍കിയിരിക്കുന്നത്. അതേസമയം താഴ്ന്ന വേരിയന്റുകളില്‍ 6 സ്പീഡ് മാനുവല്‍ ഓപ്ഷനും ലഭ്യമാണ്.
ഡീസല്‍ അള്‍ട്രാ വേരിയന്റുകളുടെ അടിസ്ഥാന വില മാത്രമാണ് ടാറ്റ വെളിപ്പെടുത്തിയിരിക്കുന്നത്. ഹാരിയര്‍ അള്‍ട്രാ ഡീസല്‍ പതിപ്പിന് 23.84 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. അതേസമയാ സഫാരി ഡീസല്‍ അള്‍ട്ര വേരിയന്റുകളുടെ അടിസ്ഥാന വില 24.49 ലക്ഷം രൂപയാണ്. റെഡ് ഡാര്‍ക്ക് ട്രിമ്മിലേക്ക് മാറുമ്പോള്‍ വിലയില്‍ ഏകദേശം 50,000 രൂപ മുതല്‍ 68,000 രൂപ വരെ വര്‍ദ്ധനവ് ഉണ്ടായേക്കാം. മുഴുവന്‍ വിലവിവര പട്ടിക ടാറ്റ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തും.
ഇന്ത്യന്‍ നിരത്തുകളില്‍ സ്‌പോര്‍ട്ടി എസ്‌യുവികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് ടാറ്റ ഈ നീക്കം നടത്തിയിരിക്കുന്നത്. മഹീന്ദ്ര XUV 700 പോലുള്ള കരുത്തുറ്റ എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയാകും ഈ പുതിയ എഡിഷനുകള്‍. ആധുനിക സൗകര്യങ്ങളും സ്‌പെഷ്യല്‍ എഡിഷനിന്റെ രൂപഭംഗിയും ആഗ്രഹിക്കുന്ന ഡീസല്‍ പ്രേമികള്‍ക്ക് ടാറ്റയുടെ ഈ പുതിയ പതിപ്പുകള്‍ മികച്ച ഒരു ഓപ്ഷനായിരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications