കാറിന് സമാനമായ യാത്രാസുഖം, പോക്കറ്റ് ചോരാതെ ഉയർന്ന വരുമാനവും; പുതിയ ടാറ്റ ഇന്‍ട്രാ V40 പിക്അപ്പ് പുറത്തിറങ്ങി

ഹരിത മൊബിലിറ്റി വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് പുത്തന്‍ ഇന്‍ട്രാ വി40 (Intra V40) പിക്അപ് വിപണിയില്‍ അവതരിപ്പിച്ചു. സാധാരണക്കാരായ ഓപ്പറേറ്റര്‍മാര്‍ക്ക് ഇന്ധനച്ചെലവ് കുറച്ച് ഉയര്‍ന്ന വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളോടെയാണ് ഈ വാഹനം പുറത്തിറങ്ങിയിരിക്കുന്നത്. ചെറു വാണിജ്യ വാഹന സെഗ്മെന്റില്‍ ഇത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ പ്രവര്‍ത്തനച്ചെലവും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്ന പിക്അപ്പ് കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവില്‍ നടന്ന ചടങ്ങിലാണ് കമ്പനി പുറത്തിറക്കിയത്.

ഇന്ത്യന്‍ കാര്‍ഗോ ഗതാഗത മേഖലയില്‍ സിഎന്‍ജി (CNG) ഇതര ഇന്ധന വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിവരുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് കമ്പനി ഈ പുതിയ ചുവടുവെപ്പ് നടത്തിയിരിക്കുന്നത്. മെക്കാനിക്കല്‍ സവിശേഷതകളിലേക്ക് കടന്നാല്‍, ടാറ്റ ഇന്‍ട്രാ വി40 മോഡലില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കമ്പനി ഘടിപ്പിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ പരമാവധി 58 bhp പവറും 106 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍.

tata intra v40 pickup launch

മികച്ച പെര്‍ഫോമന്‍സും ഉയര്‍ന്ന ഇന്ധനക്ഷമതയുമാണ് ഈ എഞ്ചിനിന്റെ പ്രത്യേകതകള്‍. ഈ എഞ്ചിനോടൊപ്പം സിഎന്‍ജി, പെട്രോള്‍ ബൈ-ഫ്യുവല്‍ സാങ്കേതികവിദ്യയിലും വാഹനം ലഭ്യമാണ്. ദീര്‍ഘദൂര യാത്രകളില്‍ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി 110 ലിറ്റര്‍ ശേഷിയുള്ള വലിയ സിഎന്‍ജി ടാങ്ക് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നു. ഇത് വഴി ഓപ്പറേറ്റര്‍മാര്‍ക്ക് തടസമില്ലാതെ ദീര്‍ഘദൂരം സര്‍വീസ് നടത്താന്‍ സാധിക്കും.

വാണിജ്യ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച 1,525 കിലോഗ്രാം പേലോഡ് ശേഷിയാണ് (Payload capacity) ടാറ്റ ഇന്‍ട്രാ വി40 വാഗ്ദാനം ചെയ്യുന്നത്. കൂടുതല്‍ സാധനങ്ങള്‍ സുരക്ഷിതമായി കൊണ്ടുപോകുന്നതിനായി 2,960 മില്ലീമീറ്റര്‍ അതായത് 9.7 അടി നീളമുള്ള വലിയ ലോഡ് ബോഡിയാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. ഹൈഡ്രോഫോംഡ് സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച അത്യാധുനിക ഷാസിയാണ് ഈ പുതിയ തലമുറ പിക്അപ് ട്രക്കിന് അടിത്തറ പാകിയിരിക്കുന്നത്.

ഇത് കഠിനമായ റോഡ് സാഹചര്യങ്ങളിലും വാഹനത്തിന് മികച്ച സ്ഥിരതയും കൂടുതല്‍ കരുത്തും നല്‍കുന്നു. ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിതമായി വാഹനം നിയന്ത്രിക്കാന്‍ ഫ്രണ്ട് ബ്രേക്കുകളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ യാത്ര സുഖകരമാക്കാന്‍ ഒരു കാര്‍ ഓടിക്കുന്നതിന് സമാനമായ ഡ്രൈവിംഗ് ഡൈനാമിക്‌സാണ് ടാറ്റ ഈ വാണിജ്യ വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. സുരക്ഷിതമായ യാത്രയ്ക്കും അതോടൊപ്പം ഡ്രൈവര്‍മാര്‍ക്ക് ദീര്‍ഘനേരത്തെ ജോലിഭാരം കുറയ്ക്കുന്നതിനുമായി മികച്ച വെന്റിലേഷന്‍ സൗകര്യമുള്ള ആധുനിക വോക്ക്-ത്രൂ ക്യാബിന്‍ സൗകര്യമാണ് മുന്‍വശത്ത് സജ്ജമാക്കിയിത്.

ടാറ്റ മോട്ടോര്‍സിന്റെ വിപുലമായ ബിസിനസ് ഇക്കോസിസ്റ്റത്തിന്റെ പൂര്‍ണ പിന്തുണ ഈ പുതിയ വാഹനത്തിനും ലഭ്യമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ വാഹനത്തിന്റെ തത്സമയ വിവരങ്ങള്‍ അറിയാന്‍ സഹായിക്കുന്ന ഫ്‌ലീറ്റ് എഡ്ജ് (Fleet Edge) ടെലിമാറ്റിക്‌സ് സിസ്റ്റവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പ്രവര്‍ത്തനക്ഷമതയും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.

ഈ പുതിയ ലോഞ്ചോടെ രാജ്യത്തെ ഏറ്റവും വലിയ ബയോ-ഫ്യുവല്‍ വാഹന പോര്‍ട്ട്ഫോളിയോ ഉള്ള കമ്പനിയായി ടാറ്റാ മോട്ടോര്‍സ് മാറിയിരിക്കുകയാണ്. വിപണിയില്‍ നിലവിലുള്ള ഏസ് പ്രോ ബയോ-ഫ്യുവല്‍, ഏസ് സിഎന്‍ജി 2.0, ഇന്‍ട്രാ V20 ഗോള്‍ഡ് എന്നിവയ്ക്കൊപ്പം പുതിയ ഇന്‍ട്രാ V40 കൂടി എത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം മികച്ച മോഡലുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം ലഭിക്കും.

ഇതിന് പുറമെ പരിസ്ഥിതി സൗഹൃദ വാഹനം ആഗ്രഹിക്കുന്നവര്‍ക്കായി ഏസ് പ്രോ ഇവി, ഏസ് ഇവി 1000, ഇന്‍ട്രാ ഇവി പിക്അപ് തുടങ്ങിയ അത്യാധുനിക ഇലക്ട്രിക് വാഹനങ്ങളും ടാറ്റ വിപണിയില്‍ ലഭ്യമാക്കുന്നുണ്ട്. ഇന്ത്യന്‍ കാര്‍ഗോ മേഖലയിലെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ടാറ്റ വിപണിയിലെത്തിച്ച ഈ പുതിയ പിക്അപ് ട്രക്ക് വരും മാസങ്ങളില്‍ വിപണി വലിയ വിജയമാകട്ടെയെന്ന് ആശംസിക്കുന്നു.

Article Published On: Wednesday, June 3, 2026, 16:21 [IST]
English summary
Tata intra v40 bi fuel pickup launched india price specs load capacity features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X