ഇന്ത്യയിൽ മറ്റൊരു കമ്പനിക്കും ഇല്ലാത്ത റെക്കോർഡുമായി ടാറ്റ! 3 ലക്ഷം ഇലക്ട്രിക് കാറുകൾ വിറ്റ് ചരിത്ര നേട്ടം

ഇന്ത്യന്‍ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ അപ്രമാദിത്വം ഒരിക്കല്‍ക്കൂടി തെളിയിച്ചുകൊണ്ട് പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് (Tata Motors) പുതിയ വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു. രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം (3 Lakh Cumulative) ഇലക്ട്രിക് കാറുകള്‍ വിറ്റഴിക്കുന്ന ആദ്യത്തെ വാഹന നിര്‍മ്മാതാക്കളായി മാറിയിരിക്കുകയാണ് ടാറ്റ. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവിട്ട പ്രത്യേക ആനിമേഷന്‍ വീഡിയോയിലൂടെയാണ് ടാറ്റ ഈ അഭിമാനകരമായ നേട്ടത്തെ കുറിച്ച് വാഹന ലോകത്തെ അറിയിച്ചത്.

നെക്‌സോണ്‍ ഇവി, പഞ്ച് ഇവി, ടിയാഗോ ഇവി, കര്‍വ് ഇവി, ഹാരിയര്‍ ഇവി തുടങ്ങിയ വൈവിധ്യമാര്‍ന്ന ഇലക്ട്രിക് മോഡലുകളുടെ മികച്ച മുന്നേറ്റമാണ് ഈ റെക്കോര്‍ഡ് നേട്ടത്തിലേക്ക് കമ്പനിയെ നയിച്ചത്. 2026 മാര്‍ച്ച് മാസത്തോടെയാണ് കമ്പനി 3 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത്. 2026 സാമ്പത്തിക വര്‍ഷം മാത്രം ടാറ്റ 92,120 ഇലക്ട്രിക് കാറുകളാണ് വിറ്റഴിച്ചത്.

tata 3 lakh electric car sales milestone

ഇതോടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 43 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ കമ്പനിക്കായി. ഇതിനുപുറമെ മെയ് മാസത്തില്‍ ചരിത്രത്തിലാദ്യമായി പ്രതിമാസ ഇവി വില്‍പ്പനയില്‍ 10000 യൂണിറ്റ് കടമ്പ കടക്കാനും ടാറ്റയ്ക്ക് സാധിച്ചു. മേയ് മാസത്തില്‍ മാത്രം 10,517 ഇലക്ട്രിക് വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് റീട്ടെയില്‍ രജിസ്‌ട്രേഷനില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനവാണ് കമ്പനി നേടിയെടുത്തത്.

നിലവില്‍ ഇന്ത്യയിലെ മൊത്തം ഇലക്ട്രിക് പാസഞ്ചര്‍ വാഹന വിപണിയുടെ 38.9 ശതമാനം വിപണി വിഹിതവും (Market Share) കൈയ്യടക്കി വെച്ചിരിക്കുന്നത് ടാറ്റയാണ്. കമ്പനിയുടെ ആകെ പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 17.5 ശതമാനവും ഇപ്പോള്‍ ഇലക്ട്രിക് കാറുകളാണ് സംഭാവന ചെയ്യുന്നത് എന്നത് ടാറ്റ ഇവികളുടെ ജനപ്രീതി വിളിച്ചോതുന്നു. ഇവി വിഭാഗത്തിലെ ഒന്നാം സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി മൂന്ന് പുതിയ ഇലക്ട്രിക് എസ്‍യുവികൾ കള്‍ കൂടി വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍.

tata ev chargers

അത്യാധുനിക ആക്ടി ഇവി പ്ലാറ്റ്ഫോമിനെ (Acti.EV+) അടിസ്ഥാനമാക്കി വികസിപ്പിക്കുന്ന ഈ മോഡലുകള്‍ വരും മാസങ്ങളില്‍ നിരത്തുകളിലെത്തും. ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആകാംഷയോടെ കാത്തിരിക്കുന്ന ടാറ്റ സിയറ ഇവി (Tata Sierra.ev) ഈ വരുന്ന ജൂണ്‍ 30-ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ക്ലോസ്ഡ്ഓഫ് ഫ്രണ്ട് ഗ്രില്ലും, പരിഷ്‌കരിച്ച ബമ്പറുകളും, എയ്‌റോ ഒപ്റ്റിമൈസ്ഡ് അലോയ് വീലുകളുമാണ് ഇതിന്റെ പ്രധാന ഡിസൈന്‍ സവിശേഷതകള്‍.

ട്രിപ്പിള്‍-സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ് ലേഔട്ട്, പനോരമിക് സണ്‍റൂഫ്, ജെബിഎല്‍ ഓഡിയോ സിസ്റ്റം, വെഹിക്കിള്‍-ടു-ലോഡ് (V2L) സാങ്കേതികവിദ്യ എന്നിവ ഇതിലുണ്ടാകും. 55 kWh, 65 kWh എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്കുകളില്‍ എത്തുന്ന ഇവിയില്‍ സിംഗിള്‍, ഡ്യുവല്‍ മോട്ടോര്‍ (AWD) വേരിയന്റുകളും കമ്പനി ഓഫര്‍ ചെയ്യുമെന്നാണ് വിവരം.

tata sierra ev teaser

സിയറയ്ക്ക് പിന്നാലെ ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ ടാറ്റ തങ്ങളുടെ ആദ്യത്തെ 3 വരി ഇലക്ട്രിക് എസ്‍യുവികൾ യായ സഫാരി ഇവി (Tata Safari.ev) വിപണിയിലെത്തിക്കും. ആന്തരികമായി 'ടൈറോണ' (Tayrona) എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന ഈ മോഡലിന് പുതുപുത്തന്‍ എക്സ്റ്റീരിയര്‍ ഡിസൈനും ഇവി സ്‌പെസിഫിക് സ്‌റ്റൈലിംഗുമായിരിക്കും നല്‍കുക.

Acti.EV പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന സഫാരി ഇവിയില്‍ ഓള്‍-വീല്‍ ഡ്രൈവ് (AWD) സിസ്റ്റം, ടെറൈന്‍ മോഡുകള്‍, പ്രീമിയം ഇന്റീരിയര്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി വരും. ദീര്‍ഘദൂര യാത്രകള്‍ സുഗമമാക്കുന്നതിനായി ഉയര്‍ന്ന വേരിയന്റുകളില്‍ വലിയ 80 kWh ബാറ്ററി പായ്ക്ക് ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയ്‌ക്കെല്ലാം പുറമെ ടാറ്റ തങ്ങളുടെ പുതിയ പ്രീമിയം ഇലക്ട്രിക് ബ്രാന്‍ഡായ 'അവിന്യ'യുടെ ആദ്യ മോഡലായ 'അവിന്യ എക്‌സ്' (Avinya X) 2027 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ വിപണിയില്‍ അവതരിപ്പിക്കും.

പ്രമുഖ ലക്ഷ്വറി ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ (JLR) സാങ്കേതിക സഹായത്തോടെ വികസിപ്പിക്കുന്ന തികച്ചും പുതിയ പ്ലാറ്റ്ഫോമിലാണ് ഈ എസ്‍യുവികൾ നിര്‍മ്മിക്കുന്നത്. മിനിമലിസ്റ്റിക് ക്യാബിന്‍ ഡിസൈന്‍, ലെവല്‍ 2+ ADAS സുരക്ഷ, മസാജിംഗ് സീറ്റുകള്‍, പനോരമിക് ഗ്ലാസ് റൂഫ് എന്നിവയോടെ എത്തുന്ന ഈ പ്രീമിയം കാറിന് 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് ഉണ്ടാകും. വിപണിയില്‍ ബിഎംഡബ്ല്യു iX1, ബിവൈഡി സീലയണ്‍ 7 എന്നിവരുമായാണ് അവിന്യ എക്‌സ് നേരിട്ട് ഏറ്റുമുട്ടുക.

Article Published On: Saturday, June 20, 2026, 18:45 [IST]
English summary
Tata motors first indian carmaker crosses 3 lakh ev sales milestone three new suvs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X