'തലയിരിക്കുമ്പോള്‍ വാലാടണ്ട...'! മഹീന്ദ്രയുടെ ഇരട്ടി കയറ്റുമതി ഓര്‍ഡര്‍ നേടി ടാറ്റ

മഹീന്ദ്രക്ക് പിന്നാല ഇന്തോനേഷ്യയില്‍ നിന്ന് വമ്പന്‍ ഓര്‍ഡര്‍ സ്വന്തമാക്കി മറ്റൊരു പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡ് ആയ ടാറ്റ മോട്ടോര്‍സ്. ഇന്തോനേഷ്യയില്‍ നിന്ന് 70,000 വാണിജ്യ വാഹനങ്ങളുടെ ഓര്‍ഡറാണ് ടാറ്റ സ്വന്തമാക്കിയത്. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ പിടി ടാറ്റ മോട്ടോര്‍സ് ഡിസ്ട്രിബ്യൂസി ഇന്തോനേഷ്യ വഴിയാണ് ഈ വലിയ നേട്ടം കൈവരിച്ചത്. ആകെ ലഭിച്ച 70,000 യൂണിറ്റുകളുടെ ഓര്‍ഡറില്‍ 35,000 ടാറ്റ യോദ്ധ പിക്കപ്പ് ട്രക്കുകളും 35,000 ടാറ്റ അള്‍ട്രാ T.7 ട്രക്കുകളും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര തലത്തില്‍ കമ്പനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓര്‍ഡറുകളിലൊന്നാണ് ഇത്.

രാജ്യത്തെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ചരക്ക് നീക്കം സുഗമമാക്കുന്നതിനും ഗ്രാമീണ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഇത്രയും വലിയ തോതില്‍ വാണിജ്യ വാഹനങ്ങള്‍ വാങ്ങുന്നത്. ഇന്തോനേഷ്യന്‍ സര്‍ക്കാറിന് കീഴിലുള്ള 'അഗ്രിനാസ് പാംഗന്‍ നുസാന്ത്ര' (Agrinas Pangan Nusantara) എന്ന സ്ഥാപനത്തിനം സഹകരണ സംഘങ്ങളുടെ വികസനത്തിനായി നടപ്പിലാക്കുന്ന KDKMP (Koperasi Desa/Kelurahan Merah Putih) പദ്ധതിയുടെ ഭാഗമായാണ് ഈ വമ്പന്‍ ഓര്‍ഡര്‍.

tata motors indonesia commercial vehicles order

ഗ്രാമീണ മേഖലയിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തടസമില്ലാതെ വിപണിയിലെത്തിക്കാനായാണ് ടാറ്റയുടെ കരുത്തുറ്റതും വിശ്വസനീയവുമായ വാഹനങ്ങള്‍ ഇന്തോനേഷ്യന്‍ തിരഞ്ഞെടുത്തത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, ഗ്രാമീണ സഹകരണ സംഘങ്ങളെ ശാക്തീകരിക്കുക, കാര്‍ഷിക വിതരണ ശൃംഖല ആധുനികവല്‍ക്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ടാറ്റ യോദ്ധ പിക്ക്-അപ്പുകള്‍ ഗ്രാമങ്ങളിലെ ഫാമുകളെയും നഗരങ്ങളിലെ മാര്‍ക്കറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചങ്ങലയായി പ്രവര്‍ത്തിക്കും.

പരുക്കന്‍ ഭൂപ്രദേശങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശേഷിയുള്ള എഞ്ചിനും കരുത്തുറ്റ ബോഡിയുമാണ് യോദ്ധയുടെ സവിശേഷത. കുറഞ്ഞ പ്രവര്‍ത്തനച്ചെലവും ഉയര്‍ന്ന പേലോഡ് കപ്പാസിറ്റിയും ഇന്തോനേഷ്യന്‍ കാര്‍ഷിക മേഖലയ്ക്ക് വലിയ സഹായകരമാകുമെന്ന് ടാറ്റ മോട്ടോര്‍സ് അധികൃതര്‍ പറഞ്ഞു.
സങ്കീര്‍ണമായ ചരക്ക് നീക്കങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്ന ടാറ്റ അള്‍ട്രാ T.7 ട്രക്കുകള്‍ ആധുനിക സാങ്കേതികവിദ്യയുമായാണ് വരുന്നത്.

tata motors indonesia commercial vehicles order

ദീര്‍ഘദൂര യാത്രകളില്‍ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. ഡ്രൈവര്‍മാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഡിസൈന്‍ ചെയ്ത ക്യാബിനാണ് ഈ ട്രക്കുകളുടെ പ്രത്യേകതകളില്‍ ഒന്ന്. ഈ ലൈറ്റ് കൊമേഴ്ഷ്യല്‍ ട്രക്കുകള്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഏത് റോഡുകളിലും വിശ്വസിച്ച് കൊണ്ടുപോകാന്‍ സാധിക്കും.നിരവധി ദ്വീപുകള്‍ ചേര്‍ന്ന ഇന്തോനേഷ്യയുടെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് ഈ രണ്ട് മോഡലുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഈ ടാറ്റ വാഹനങ്ങളുടെ വിശ്വാസ്യതയും ഈടും പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് ഇന്തോനേഷ്യക്കാര്‍ ഓര്‍ഡര്‍ നല്‍കിയത്. കുറഞ്ഞ പരിപാലന ചെലവിനൊപ്പം രാജ്യത്ത് സര്‍വീസ് ലഭ്യമാണെന്നതും ആയിരക്കണക്കിന് വാഹനങ്ങളുടെ ഓര്‍ഡര്‍ ടാറ്റയില്‍ വന്നു ചേരാന്‍ കാരണമായിട്ടുണ്ട്. വരും മാസങ്ങളില്‍ ഘട്ടം ഘട്ടമായി 70,000 യൂണിറ്റുകള്‍ ഇന്തോനേഷ്യന്‍ സ്ഥാപനത്തിന് കൈമാറ്റം ചെയ്യുമെന്ന് ടാറ്റ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.

tata motors indonesia commercial vehicles order

നിലവില്‍ 40-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കുന്ന ടാറ്റ 1 ടണ്ണില്‍ താഴെയുള്ള ചെറു വാഹനങ്ങള്‍ മുതല്‍ 60 ടണ്‍ വരെയുള്ള ഹെവി ട്രക്കുകള്‍ വരെ നിര്‍മ്മിക്കുന്നുണ്ട്. ഇന്തോനേഷ്യയില്‍ നിന്ന് ടാറ്റക്കും മഹീന്ദ്രക്കും വലിയ കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചത് ആഗോള വിപണിയില്‍ ഇന്ത്യന്‍ വാണിജ്യ വാഹനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയുടെ തെളിവാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 13, 2026, 8:00 [IST]
English summary
Tata motors indonesia 70000 commercial vehicles order yodha ultra t7 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X