ടാറ്റയുടെ സമയം തെളിഞ്ഞു, മാരുതിയും കരുതിയിരിക്കണം! റെക്കോഡ് വില്‍പ്പനയുമായി 2026-ന് ഉജ്ജ്വല തുടക്കം

2026 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ മാസം ഗംഭീര വില്‍പ്പനയുമായി ടാറ്റ മോട്ടോര്‍സ്. 2026 ജനുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കമ്പനി പുത്തന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ ആകെ 71,066 യൂണിറ്റുകളാണ് കഴിഞ്ഞ മാസം ടാറ്റ വിറ്റഴിച്ചത്. 2025 ജനുവരിയിലെ 48,316 യൂണിറ്റ് വില്‍പ്പനയെ അപേക്ഷിച്ച് 47.1 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ടാറ്റ മോട്ടോര്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് ഇത്. ആഭ്യന്തര വിപണിയില്‍ മാത്രം 70,222 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ ടാറ്റയ്ക്ക് സാധിച്ചു. 2025 ജനുവരിയില്‍ ഇത് 48076 യൂണിറ്റ് മാത്രമായിരുന്നു.

12 മാസം കൊണ്ട് 22146 യൂണിറ്റുകള്‍ അധികം വിറ്റാണ് കമ്പനി 46.06 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയത്. കഴിഞ്ഞ മാസം കയറ്റുമതിയും വര്‍ധിച്ചു. 2025 ജനുവരിയില്‍ വെറും 240 യൂണിറ്റുകള്‍ മാത്രമായിരുന്നു ടാറ്റക്ക് കയറ്റുമതി ചെയ്യാന്‍ സാധിച്ചത്. എന്നാല്‍ കഴിഞ്ഞ മാസം മൊത്തം 844 കാറുകള്‍ കപ്പല്‍ കയറ്റി അയച്ച് കമ്പനി 251.67 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്.

tata motors sales january 2026

ഇന്ത്യന്‍ പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിപണിയിലെ നേതാക്കന്‍മാരായ ടാറ്റ കഴിഞ്ഞ മാസം 9052 ഇവികളാണ് വിറ്റത്. 2025 ജനുവരിയില്‍ 5240 യൂണിറ്റ് മാത്രമായിരുന്നു ഇവി വില്‍പ്പന. 3812 യൂണിറ്റ് അധികവില്‍പ്പനയുടെ ഫലമായി ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി 72.75 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.

കമ്പനിയുടെ ജനപ്രിയ മോഡലായ ടാറ്റ നെക്‌സോണ്‍ കഴിഞ്ഞ മാസവും വില്‍പ്പനയില്‍ വിസ്മയിപ്പിച്ചു. ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായി ഒന്നിലേറെ മാസങ്ങളില്‍ നെക്‌സോണിന്റെ വില്‍പ്പന 20000 യൂണിറ്റ് കടന്നിരുന്നു. ജനുവരിയില്‍ 23,000 യൂണിറ്റുകള്‍ എന്ന പ്രതിമാസ വില്‍പന റെക്കോര്‍ഡ് നേട്ടവുമായാണ് നെക്‌സോണ്‍ കുതിച്ചത്. 2017-ല്‍ പുറത്തിറങ്ങിയ ഈ മോഡല്‍ ഇതിനോടകം 10 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു.

tata motors sales january 2026

നെക്‌സോണിനൊപ്പം പഞ്ച് മൈക്രോ എസ്‌യുവിയും വിപണിയില്‍ വീണ്ടും കരുത്ത് കാട്ടി. പഞ്ചിന്റെ 19,000 യൂണിറ്റുകളാണ് ജനുവരിയില്‍ വിറ്റഴിച്ചത്. കഴിഞ്ഞ മാസമാണ് പഞ്ചിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങിയതെന്ന് ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കണം. 2021-ല്‍ വിപണിയിലെത്തിയ പഞ്ച് വെറും 4 വര്‍ഷവും 3 മാസവും കൊണ്ട് 7 ലക്ഷം യൂണിറ്റ് വില്‍പ്പന നേട്ടത്തിലെത്തിയത് അടുത്തിടെയാണ്.

2016-ല്‍ പുറത്തിറങ്ങിയ കമ്പനിയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ടാറ്റ ടിയാഗോയും 7 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് കൂടെപ്പിറപ്പുകള്‍ക്കൊപ്പം ചേര്‍ന്നു. ഹാരിയര്‍, സഫാരി എന്നീ മുന്‍നിര മോഡലുകള്‍ക്കൊപ്പം അടുത്തിടെ പുറത്തിറങ്ങിയ സിയറ (Tata Sierra) എസ്‌യുവിക്കും വിപണിയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിയറയുടെ തിരിച്ചുവരവ് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ തരംഗമുണ്ടാക്കി.

tata motors sales january 2026

പഴയ സിയറയുടെ സിലൗറ്റും മോഡേണ്‍ കോംപാക്ട് എസ്‌യുവി ഡിസൈനും സമന്വയിപ്പിച്ചെത്തിയ ഈ വാഹനത്തിന് വിപണിയില്‍ വന്‍ ഡിമാന്‍ഡ് ആണ് അനുഭവപ്പെടുന്നത്. ആവശ്യക്കാര്‍ കൂടുന്ന സാഹചര്യം പരിഗണിച്ച് കമ്പനി സിയറയുടെ ഉത്പാദനം കമ്പനി വേഗത്തിലാക്കിയിട്ടുണ്ട്. എസ്‌യുവി ഇരട്ടകളായ ഹാരിയറിനും സഫാരിക്കും നടപ്പാക്കിയ നിര്‍ണായക മാറ്റവും ക്ലിക്കായി.

മുമ്പ് ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം മാത്രം ലഭ്യമായിരുന്ന എസ്‌യുവികള്‍ ടര്‍ബോ പെട്രോള്‍ പവര്‍ട്രെയിന്‍ ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തത് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ ഈ പ്രീമിയം മോഡലുകളെ സഹായിച്ചു. സുരക്ഷയ്ക്കും നിര്‍മ്മാണ നിലവാരത്തിനും മുന്‍ഗണന നല്‍കുന്ന ടാറ്റയുടെ നയം വിപണി വിഹിതം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമായി.

നെക്‌സോണ്‍, പഞ്ച് എന്നീ മോഡലുകള്‍ ക്രാഷ് ടെസ്റ്റുകളില്‍ കൈവരിച്ച മികച്ച റേറ്റിംഗുകള്‍ വില്‍പ്പനയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇലക്ട്രിക് വാഹന വിപണിയിലും ടാറ്റ തങ്ങളുടെ ആധിപത്യം തുടരുകയാണ്. 2026 ജനുവരിയിലെ കണക്കുകള്‍ ടാറ്റ മോട്ടോര്‍സിന് ആത്മവിശ്വാസം നല്‍കുന്നതാണ്. വരും മാസങ്ങളില്‍ കൂടുതല്‍ മികച്ച മോഡലുകള്‍ വിപണിയിലെത്തിച്ച് ഇന്ത്യയിലെ എസ്‌യുവി വിപണി അടക്കിഭരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉത്പാദന ശേഷി വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളും ഇതിന്റെ ഭാഗമാണ്.

More from DriveSpark

Article Published On: Monday, February 2, 2026, 10:00 [IST]
English summary
Tata motors january 2026 sales record nexon punch sierra malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X