ഇനി കുറച്ച് സമയം മാത്രം, ഷോറൂം മുതലാളിയെ വിളിച്ചുണര്‍ത്തി കാര്‍ വാങ്ങിയാലും ലാഭം; നാളെ മുതല്‍ വില മാറും
2025-26 സാമ്പത്തിക വര്‍ഷം ഇന്ന് (മാര്‍ച്ച് 31) അവസാനിക്കുമ്പോള്‍ വാഹന വിപണിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. നാളെ മുതല്‍ ആരംഭിക്കുന്ന പുതിയ 2026-2027 സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുമെന്ന് മിക്ക കാര്‍ നിര്‍മാതാക്കളും ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വില വര്‍ദ്ധനവിന് ( Car Price Hike) മുമ്പായി വാഹനം ബുക്ക് ചെയ്യാനുള്ള തിരക്കിലാണ് ഉപഭോക്താക്കള്‍. ഇന്ത്യന്‍ വാഹന ഭീമനായ ടാറ്റ മോട്ടോർസ് (Tata Motors) തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 0.5 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കും.
പെട്രോള്‍, ഡീസല്‍, സിഎന്‍ജി മോഡലുകള്‍ക്ക് മാത്രമാണ് ഈ വര്‍ദ്ധനവ് ബാധകമാകുക. എന്നാല്‍ ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുടെ (EV) വിലയില്‍ നിലവില്‍ മാറ്റമുണ്ടാകില്ല എന്നത് ഇവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.ടാറ്റയുടെ വാണിജ്യ വാഹനങ്ങളുടെ (Tata Commercial Vehicles) വിലയിലും വലിയ വര്‍ദ്ധനവാണ് നാളെ മുതല്‍ നിലവില്‍ വരുന്നത്. ഇവയ്ക്ക് 1.5 ശതമാനം വരെ വില ഉയരുമെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവും പ്രവര്‍ത്തന ചെലവ് ഉയര്‍ന്നതുമാണ് ഇത്തരം ഒരു കടുത്ത നീക്കത്തിലേക്ക് കമ്പനിയെ നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ മറ്റൊരു പ്രമുഖ വാഹന നിര്‍മാതാക്കളായ ജെഎസ്ഡബ്ല്യു എംജി മോട്ടോറും നാളെ മുതല്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കും. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്കൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്കും 2 ശതമാനം വരെ വില ഉയരുമെന്നാണ് എംജി കഴിഞ്ഞ ദിവസം അറിയിച്ചത്.
പ്രീമിയം വിഭാഗമായ എംജി സെലക്ട് (MG Select) ഷോറൂമുകള്‍ വഴി വില്‍ക്കുന്ന ഇവി മോഡലുകളായ സൈബര്‍സ്റ്റര്‍ സ്‌പോര്‍ട്‌സ് കാറിനെയും M9 പ്രസിഡന്‍ഷ്യല്‍ ലിമോസിനിനെയും വില വര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ആഡംബര കാര്‍ (Luxury Car) വിപണിയിലും ഏപ്രില്‍ ഒന്ന് മുതല്‍ വില വര്‍ദ്ധനവ് പ്രകടമാകും.

പ്രമുഖ ബ്രാന്‍ഡുകളായ മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി എന്നിവ തങ്ങളുടെ മോഡലുകള്‍ക്ക് 2 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ലക്ഷങ്ങള്‍ വിലയുള്ള ആഡംബര കാറുകളെ സംബന്ധിച്ചിടത്തോളം ഈ ചെറിയ ശതമാനം പോലും വലിയൊരു തുകയുടെ വ്യത്യാസം വരുത്തും.
രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും ഹ്യുണ്ടായിയും ഇതുവരെ വില വര്‍ദ്ധനവ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.
എങ്കിലും പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇവരും വില ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. വരും ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം. സാധാരണയായി ഓരോ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലും ജനുവരി മാസത്തിലുമാണ് വാഹന നിര്‍മാതാക്കള്‍ വില പരിഷ്‌കരണം നടപ്പാക്കാറുള്ളത്. നിര്‍മ്മാണ ചെലവ് ക്രമാതീതമായി ഉയരുന്നതാണ് കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ഈ അധിക ബാധ്യതയുടെ ഒരു പങ്ക് ഉഭോക്താക്കളിലേക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ കമ്പനികള്‍ വില വര്‍ദ്ധനവ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്.ഉടന്‍ തന്നെ ഒരു പുതിയ വാഹനം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് വില വര്‍ധനവില്‍ നിന്ന് രക്ഷപ്പെടാനും അവസരമുണ്ട്. ഇന്ന് (31 മാര്‍ച്ച് 2026) രാത്രി 12 മണിക്ക് മുമ്പായി വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് പഴയ വിലയില്‍ തന്നെ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും.
ലക്ഷ്വറി അല്ലെങ്കില്‍ പ്രീമിയം കാറുകള്‍ വാങ്ങാനൊരുങ്ങുന്നവര്‍ ഷോറൂം മുതലാളിയെ വിളിച്ചുണര്‍ത്തി വണ്ടി വാങ്ങിയാലും നഷ്ടമാകില്ല. ഈ അവസരം പ്രയോജനപ്പെടുത്താനായി അവസാന ദിനമായ ഇന്ന് ഷോറൂമുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനാല്‍ മാര്‍ച്ച് മാസത്തില്‍ ഇന്ത്യയിലെ വാഹന വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ് പിറക്കാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. കാര്‍ നിര്‍മാതാക്കള്‍ നിര്‍മാണ ചെലവ് കൂടിയെന്ന് പറഞ്ഞ് സ്ഥിരമായി വില വര്‍ധിപ്പിക്കുന്ന ഈ പ്രവണതയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.


Click it and Unblock the Notifications








