വില കൂട്ടുകയല്ലാതെ രക്ഷയില്ല, മാമനോടൊന്നും തോന്നല്ലേയെന്ന് ടാറ്റ! അധികം നല്‍കേണ്ടി വരുന്നത് ഇത്ര

സ്വന്തമായി ഒരു ടാറ്റ കാര്‍ സ്വപ്നം കാണുന്നവര്‍ക്ക് നിരാശ സമ്മാനിക്കുന്ന ഒരു വാര്‍ത്തയാണ് ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നത്. 2026 ഏപ്രില്‍ ഒന്ന് മുതല്‍ പെട്രോള്‍, ഡീസല്‍, സിഎന്‍ജി പവര്‍ട്രെയിനുകളില്‍ വരുന്ന ഐസിഇ (ICE) വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ പോകുകയാണ് ടാറ്റ മോട്ടോര്‍സ് (Tata Motors Price Hike 2026). പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഈ പരിഷ്‌കാരം നിലവില്‍ വരും. വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ പോകുന്ന വിവരം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പേ ടാറ്റ പ്രഖ്യാപിച്ചിരുന്നു.

വാഹന നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനവാണ് ടാറ്റ ഈ കടുത്ത തീരുമാനമെടുക്കാനുള്ള പ്രധാന കാരണം. ചെലവ് വര്‍ദ്ധനവിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് കൂടി കൈമാറുന്നതിനായാണ് ചെറിയൊരു തുക അധികമായി ഈടാക്കുന്നത്. ഏകദേശം 0.5 ശതമാനം വരെയാണ് വില വര്‍ദ്ധനവ്. മോഡലിനും വേരിയന്റിനും അനുസരിച്ച് ഈ തുകയില്‍ വ്യത്യാസമുണ്ടാകും. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ടിയാഗോ മുതല്‍ പ്രീമിയം എസ്‌യുവിയായ സഫാരി വരെ പുതിയ വില പരിഷ്‌കരണത്തിന്റെ പരിധിയില്‍ വരും.

tata motors price hike april 2026

നിലവിലെ വിപണി വില അനുസരിച്ച്, വിവിധ മോഡലുകള്‍ക്ക് ഏകദേശം 2,285 രൂപ മുതല്‍ 12,980 രൂപ വരെ അധികമായി നല്‍കേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. കൃത്യമായ പുതിയ വില വിവരങ്ങള്‍ ഏപ്രില്‍ ആദ്യ വാരത്തോടെ കമ്പനി വെബ്സൈറ്റിലൂടെയും ഡീലര്‍ഷിപ്പുകളിലൂടെയും പുറത്തുവിടും. നിലവില്‍ 4.57 ലക്ഷം രൂപ മുതല്‍ എക്‌സ്-ഷോറൂം വില ആരംഭിക്കുന്ന ടിയാഗോയാണ് ടാറ്റയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡല്‍.

ടിയാഗോക്കൊപ്പം ബജറ്റ് മോഡലുകളായ ടിഗോര്‍, പഞ്ച്, ആള്‍ട്രോസ് തുടങ്ങിയ കാറുകള്‍ക്കും വില വര്‍ദ്ധിക്കും. ആഭ്യന്തര വിപണിയില്‍ ടാറ്റക്ക് ഏറ്റവും കൂടുതൽ വില്‍പ്പന സംഭാവന ചെയ്യുന്ന നെക്‌സോണ്‍ എസ്‌യുവിക്കും വില കൂടും. എന്നാല്‍, ബജറ്റ് കാറുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ നേരിയ വര്‍ദ്ധനവ് വലിയ ബാധ്യതയാകില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

ടാറ്റയുടെ പ്രീമിയം എസ്‌യുവി നിരയിലുള്ള കര്‍വ്, സിയറ, ഹാരിയര്‍, സഫാരി എന്നിവയ്ക്കും ഏപ്രില്‍ മുതല്‍ കൂടിയ വില നല്‍കണം. നിലവില്‍ 13.29 ലക്ഷം രൂപ മുതല്‍ എക്‌സ്-ഷോറൂം വില ആരംഭിക്കുന്ന സഫാരിയാണ് ടാറ്റയുടെ ഏറ്റവും വിലകൂടിയ ഐസിഇ മോഡല്‍. ഉല്‍പ്പാദന ചെലവിനോടൊപ്പം വിതരണ ശൃംഖലയിലെ വെല്ലുവിളികളും വാഹന നിര്‍മ്മാതാക്കളെ വില വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.

വിദേശ കറന്‍സി വിനിമയ നിരക്കിലുണ്ടാകുന്ന മാറ്റങ്ങളും ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളുടെ വില വര്‍ദ്ധനവും ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആഗോളതലത്തില്‍ വാഹന നിര്‍മാണത്തിനാവശ്യമായ പാര്‍ട്‌സുകള്‍, ഘടകങ്ങള്‍, ലോഹങ്ങള്‍ എന്നിവയുടെ വില കൂടിയത് ടാറ്റയെ മാത്രമല്ല മറ്റ് കമ്പനികളെയും ബാധിക്കുന്നുണ്ട്.

tata suvs

പ്രമുഖ ജര്‍മന്‍ ലക്ഷ്വറി കാര്‍ ബ്രാന്‍ഡുകളായ മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു എന്നിവയും ഏപ്രില്‍ മുതല്‍ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുബ്രാന്‍ഡുകളുടെയും ഉല്‍പ്പന്നങ്ങള്‍ക്ക് രണ്ട് ശതമാനം വരെയാണ് വില വര്‍ദ്ധനവ് ലഭിക്കാന്‍ പോകുന്നത്. പുതിയ നിരക്കുകള്‍ ഏപ്രില്‍ 1 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുന്നതിനാല്‍ ഈ മാസം അവസാനിക്കുന്നതിന് മുമ്പ് വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് വര്‍ദ്ധനവില്‍ നിന്ന് രക്ഷപെടാന്‍ ഒരുപക്ഷേ അവസരമുണ്ടാകും.

നിലവില്‍ സ്റ്റോക്കുള്ള വാഹനങ്ങള്‍ക്ക് പഴയ വില തന്നെ ഈടാക്കാനാണ് മിക്ക ഡീലര്‍ഷിപ്പുകളും ശ്രമിക്കുന്നത്. മിക്ക ബ്രാന്‍ഡുകളും ഈ മാസം നടത്തുന്ന ബുക്കിംഗുകള്‍ക്ക് പഴയ വില തന്നെയാണ് ഈടാക്കാറുള്ളത്. എന്നാല്‍ ഏപ്രിലില്‍ മാസം നടക്കുന്ന ഡെലിവറികള്‍ക്ക് പുതിയ വില നല്‍കേണ്ടി വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഉപഭോക്താക്കള്‍ ഏറ്റവും അടുത്ത ഡീലര്‍ഷിപ്പുകളുമായി ബന്ധപ്പെടുന്നതാണ് ഉത്തമം.

tata cars

മികച്ച നിര്‍മാണ നിലവാരവും സേഫ്റ്റിയുമുള്ള ടാറ്റ വാഹനങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് ഈ നേരിയ വില വര്‍ദ്ധനവ് വില്‍പ്പനയെ ബാധിക്കില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. സുരക്ഷയ്‌ക്കൊപ്പം മോഡേണ്‍ ഡിസൈനിനും സാങ്കേതിക വിദ്യയ്ക്കും മുന്‍ഗണന നല്‍കുന്ന ടാറ്റയുടെ പുത്തന്‍ കാറുകളോട് യുവതലമുറയ്ക്കും താല്‍പര്യമുണ്ട്. ഏപ്രിലില്‍ ടാറ്റ നടപ്പാക്കാന്‍ പോകുന്ന പുത്തന്‍ വില പരിഷ്‌കാരത്തിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ചെയ്യൂ.

More from DriveSpark

Article Published On: Monday, March 23, 2026, 9:09 [IST]
English summary
Tata motors price hike april 2026 petrol diesel cng models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X