6-ാം സ്ഥാനത്തുണ്ടായിരുന്ന കാര്‍ ഇന്ത്യയിലെ SUV രാജാവായി! ക്രെറ്റയെ 'തീര്‍ത്തത്' ഇരട്ടച്ചങ്കൻ ടാറ്റ
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെ എസ്‌യുവി സിംഹാസനം തിരിച്ചുപിടിച്ച് ടാറ്റ നെക്‌സോണ്‍ (Tata Nexon). 2005-2026 സാമ്പത്തിക വര്‍ഷം വിപണി കീഴടക്കിയ ടാറ്റ നെക്‌സോണിന്റെ ഈ വമ്പന്‍ തിരിച്ചുവരവ് വാഹന ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. 2026 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മുന്‍ വര്‍ഷത്തെ തിരിച്ചടികള്‍ പൂര്‍ണമായും മറികടന്ന ടാറ്റ നെക്‌സോണ്‍ ഹ്യുണ്ടായി ക്രെറ്റയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചരിത്ര നേട്ടം കൈവരിച്ചത്.2026 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ആകെ 2,16,054 യൂണിറ്റ് നെക്‌സോണുകളാണ് വിറ്റഴിച്ചത്.
2025 സാമ്പത്തിക വര്‍ഷത്തില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നെക്‌സോണ്‍, ഇത്തവണ 32 ശതമാനത്തിന്റെ അവിശ്വസനീയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇത്തവണ ഹ്യുണ്ടായി ക്രെറ്റയേക്കാള്‍ 15,000 യൂണിറ്റുകള്‍ അധികം വിറ്റഴിക്കാന്‍ ടാറ്റ നെക്‌സോണിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം.2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായി ക്രെറ്റക്ക് 2,01,921 യൂണിറ്റ് വില്‍പ്പനയാണ് നേടാനായത്.

മുന്‍ സാമ്പത്തിക വര്‍ഷത്തെ 1,94,871 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രെറ്റക്ക് വെറും 4 ശതമാനം വളര്‍ച്ച മാത്രമാണ് നേടാനായത്. അതേസമയം, കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന ടാറ്റയുടെ തന്നെ എന്‍ട്രി ലെവല്‍ എസ്‌യുവി മോഡലായ പഞ്ച് 1,83,980 യൂണിറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് തെറിച്ചു. മാരുതി സുസുക്കി ബ്രെസ 1,80,104 യൂണിറ്റുകളുമായി നാലാം സ്ഥാനത്തും മഹീന്ദ്ര സ്‌കോര്‍പിയോ N 1,78,800 യൂണിറ്റുകളുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.
മാരുതി ഫ്രോങ്ക്‌സ് (1,72,363 യൂണിറ്റ്), മഹീന്ദ്ര ഥാര്‍/ഥാര്‍ റോക്‌സ് (1,26,261 യൂണിറ്റ്), ഹ്യുണ്ടായി വെന്യു (1,17,737 യൂണിറ്റ്), കിയ സോനെറ്റ് (1,14,142 യൂണിറ്റ്), മഹീന്ദ്ര ബൊലേറോ (1,10,136 യൂണിറ്റ്) എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റ് പ്രധാന എസ്‌യുവികള്‍. ടോപ് 10 പട്ടികയില്‍ മഹീന്ദ്രയില്‍ നിന്ന് മൂന്നും ടാറ്റ, ഹ്യുണ്ടായി, മാരുതി എന്നീ കമ്പനികളില്‍ നിന്ന് രണ്ട് മോഡലുകള്‍ വീതം ഇടംപിടിച്ചു. കിയയുടെ 1 മോഡലും ടോപ് 10 പട്ടികയിലുണ്ട്.
| റാങ്ക് | എസ്‌യുവി മോഡൽ | ആകെ വിൽപ്പന (യൂണിറ്റ്) |
|---|---|---|
| 1 | ടാറ്റ നെക്സോൺ (Tata Nexon) | 2,16,054 |
| 2 | ഹ്യുണ്ടായി ക്രെറ്റ (Hyundai Creta) | 2,01,921 |
| 3 | ടാറ്റ പഞ്ച് (Tata Punch) | 1,83,980 |
| 4 | മാരുതി സുസുക്കി ബ്രെസ (Maruti Suzuki Brezza) | 1,80,104 |
| 5 | മഹീന്ദ്ര സ്കോർപിയോ N (Mahindra Scorpio N) | 1,78,800 |
| 6 | മാരുതി സുസുക്കി ഫ്രോങ്ക്സ് (Maruti Suzuki Fronx) | 1,65,400* |
| 7 | മഹീന്ദ്ര ഥാര്‍/ഥാര്‍ റോക്‌സ് (Mahindra Thar/Roxx) | 1,52,200* |
| 8 | ഹ്യുണ്ടായി വെന്യു (Hyundai Venue) | 1,45,900* |
| 9 | കിയ സോനെറ്റ് (Kia Sonet) | 1,38,600* |
| 10 | മഹീന്ദ്ര ബൊലേറോ / ബൊലേറോ നിയോ (Mahindra Bolero) | 1,25,400* |
* ഏകദേശ കണക്കുകൾ
ഇന്ത്യന്‍ വിപണി പൂര്‍ണമായും എസ്‌യുവി കേന്ദ്രീകൃതമായി മാറുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കാണാനാകുന്നത്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, റോഡ് പ്രസന്‍സ്, ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ നിര്‍മ്മാണ രീതി എന്നിവയാണ് ഉപഭോക്താക്കളെ എസ്‌യുവികളിലേക്ക് ആകര്‍ഷിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്നത് കോംപാക്ട് ക്രോസ്ഓവര്‍ വിഭാഗത്തിലും സബ്-4 മീറ്റര്‍ വിഭാഗത്തിലുമാണ്.
സുരക്ഷയ്ക്കും ആധുനിക സാങ്കേതിക വിദ്യയ്ക്കും നല്‍കിയ മുന്‍ഗണനയാണ് വിപണിയില്‍ ടാറ്റ എസ്‌യുവികള്‍ക്ക് ഗുണം ചെയ്തത്. ഇത് നാലാം തവണയാണ് ടാറ്റ നെക്‌സോണ്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി മാറിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്ന ജിഎസ്ടി 2.0 പരിഷ്‌കാരങ്ങളാണ് നെക്‌സോണിനെ ആറാം സ്ഥാനത്ത് നിന്ന് ഒന്നിലേക്ക് കുതിക്കാന്‍ സഹായിച്ചത്.

സാങ്കേതികമായി നോക്കിയാല്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്ക് പുറമെ ഇലക്ട്രിക് പതിപ്പിലും (EV) നെക്‌സോണ്‍ ലഭ്യമാണ്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ നെക്‌സോണ്‍ ഇവിക്ക് വലിയ സ്വാധീനമുണ്ട്. നൂതന സവിശേഷതകളും മികച്ച സുരക്ഷാ നിലവാരവുമാണ് നെക്‌സോണിനെ ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രിയപ്പെട്ട എസ്‌യുവിയാക്കി മാറ്റുന്ന പ്രധാന ഘടകങ്ങള്‍. ഉപഭോക്തൃ അഭിരുചികള്‍ മാറുന്നതിന് അനുസരിച്ച് ഫീച്ചറുകള്‍ നിരന്തരം അപ്ഡേറ്റ് ചെയ്യുന്നതും നെക്‌സോണിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാനമാണ്.
ഇന്ത്യന്‍ വാഹന വിപണി പൂര്‍ണമായും എസ്‌യുവി കേന്ദ്രീകൃതമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് 2026 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ അടിവരയിടുന്നു. മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര തുടങ്ങിയ വമ്പന്‍മാരില്‍ നിന്ന് കടുത്ത മത്സരം നേരിടുന്ന ടാറ്റ ഐസിഇ മോഡലുകള്‍ക്കൊപ്പം ഇവി വിഭാഗത്തിലും മികവ് പുലര്‍ത്തിയാണ് വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നത്. ബ്രാന്‍ഡുകള്‍ എല്ലാം തന്നെ എസ്‌യുവികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ മത്സരം കടുക്കും. അതിനാല്‍ ഈ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ നെക്‌സോണ്‍ നന്നായി പണിയെടുക്കേണ്ടി വരും.


Click it and Unblock the Notifications








