ഇന്ത്യൻ റോഡുകൾ വാണ് ടാറ്റയുടെ 'ഇരട്ടക്കുട്ടികൾ'! നെക്സോണും പഞ്ചും ചേർന്ന് വിറ്റത് 4 ലക്ഷം കാറുകൾ

ടാറ്റ മോട്ടോര്‍സിന്റെ കരുത്തുറ്റ മോഡലുകളായ നെക്‌സോണും (Tata Nexon) പഞ്ചും (Tata Punch) ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ജൈത്രയാത്ര തുടരുന്നു. 2026 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഈ രണ്ട് മോഡലുകളും ചേര്‍ന്ന് ആകെ 4,00,034 യൂണിറ്റുകളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ഇതോടെ കോംപാക്ട് എസ്യുവി വിഭാഗത്തിലെ ഏറ്റവും വലിയ ശക്തിയായി ടാറ്റ മാറിക്കഴിഞ്ഞു. വിപണിയിലെ കടുത്ത മത്സരങ്ങള്‍ക്കിടയിലും ഈ നേട്ടം ശ്രദ്ധേയമാണ്. ഈ വിജയത്തില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് ടാറ്റ നെക്‌സോണ്‍ ആണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 2,16,054 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ നെക്‌സോണിനായി.

മുന്‍വര്‍ഷത്തെ 1,63,088 യൂണിറ്റുകളില്‍ നിന്ന് 32.5 ശതമാനത്തിന്റെ വമ്പന്‍ വളര്‍ച്ചയാണ് സബ് 4 മീറ്റര്‍ എസ്‌യുവി കാഴ്ചവെച്ചത്. ഇതോടെ കോംപാക്ട് എസ്‌യുവി വിപണിയില്‍ 16.7 ശതമാനം വിഹിതം ഒറ്റയ്ക്ക് സ്വന്തമാക്കാന്‍ നെക്‌സോണിന് സാധിച്ചു. ടാറ്റയുടെ മൈക്രോ എസ്‌യുവിയായ പഞ്ച് വില്‍പനയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വിപണിയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.

tata nexon punch sales fy26

1,83,980 യൂണിറ്റുകളാണ് പഞ്ച് കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,96,572 യൂണിറ്റുകളായിരുന്നു. നേരിയ ഇടിവ് സംഭവിച്ചെങ്കിലും 14.3 ശതമാനം വിപണി വിഹിതവുമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നായി പഞ്ച് തുടരുന്നു.വ്യത്യസ്തമായ സമീപനമാണ് ഈ രണ്ട് മോഡലുകളെയും വിപണിയില്‍ പ്രിയപ്പെട്ടതാക്കുന്നത്.

പെട്രോള്‍, ഡീസല്‍, ഇലക്ട്രിക്, സിഎന്‍ജി എന്നിങ്ങനെ നാല് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ് എന്നതാണ് നെക്‌സോണിന്റെ പ്രധാന ആകര്‍ഷണം. ഇത് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ എസ്‌യുവിയെ സഹായിക്കുന്നു. മറുവശത്ത്, ആകര്‍ഷകമായ വിലയും കോംപാക്ട് വലിപ്പവും ഡ്രൈവ് ചെയ്യാനുള്ള എളുപ്പവുമെല്ലാം പഞ്ചിനെ സാധാരണക്കാര്‍ക്കിടയില്‍ ജനപ്രിയമാക്കുന്നു.

tata nexon punch sales fy26

വാഹനങ്ങളുടെ വില പരിശോധിച്ചാല്‍, നെക്‌സോണിന്റെ പെട്രോള്‍/ഡീസല്‍ പതിപ്പുകള്‍ക്ക് 7.36 ലക്ഷം മുതല്‍ 15.95 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. പഞ്ചിന്റെ ഐസി എഞ്ചിന്‍ പതിപ്പുകള്‍ക്ക് 5.59 ലക്ഷം മുതല്‍ 10.60 ലക്ഷം രൂപ വരെയാണ് വില ഈടാക്കുന്നത്. രണ്ട് വാഹനങ്ങളും വ്യത്യസ്ത ബജറ്റിലുള്ള ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ടാറ്റയ്ക്ക് വിപണിയില്‍ വലിയ മേല്‍ക്കൈ നല്‍കുന്നു.

ഇലക്ട്രിക് വാഹന വിഭാഗത്തിലും ടാറ്റയുടെ ഈ മോഡലുകള്‍ കരുത്ത് തെളിയിക്കുന്നുണ്ട്. നെക്‌സോണ്‍ ഇവിക്ക് 12.49 ലക്ഷം മുതല്‍ 17.49 ലക്ഷം രൂപ വരെയാണ് വില വരുന്നത്. പഞ്ച് ഇവി 9.69 ലക്ഷം രൂപ മുതല്‍ 12.59 ലക്ഷം രൂപ പ്രൈസ് റേഞ്ചില്‍ ലഭ്യമാണ്. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ തേടുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ ഈ രണ്ട് മോഡലുകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

tata nexon punch sales fy26

ഉല്‍പ്പന്നങ്ങളുടെ ഭാവി പദ്ധതികളെ കുറിച്ചും ടാറ്റയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. വലിയ അപ്‌ഡേറ്റുമായി 2027-ഓടെ നെക്‌സോണ്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ എക്‌സ്റ്റീരിയര്‍ ഡിസൈനിംഗില്‍ മാത്രമല്ല ഇന്റീരിയറിലും ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടാകും. അതേസമയം, പഞ്ചിന്റെ പെട്രോള്‍, ഇലക്ട്രിക് പതിപ്പുകളില്‍ അടുത്തിടെ മിഡ്-സൈക്കിള്‍ അപ്‌ഡേറ്റുകള്‍ കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. ഇത് മൈക്രോ എസ്‌യുവിയെ പുതിയ ട്രെന്‍ഡുകള്‍ക്കൊപ്പം കാലികമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

സാങ്കേതിക മികവ്, സുരക്ഷ, യാത്രാസൗകര്യം എന്നിവയില്‍ ഓരോ മോഡലും വ്യത്യസ്തമായ അനുഭവമാണ് നല്‍കുന്നത്. നെക്‌സോണ്‍ കൂടുതല്‍ ഫീച്ചറുകളും സാങ്കേതിക വിദ്യയും വാഗ്ദാനം ചെയ്യുമ്പോള്‍, പഞ്ച് അതിന്റെ പ്രായോഗികത കൊണ്ടും വിലക്കുറവ് കൊണ്ടും ശ്രദ്ധിക്കപ്പെടുന്നു. വരും വര്‍ഷങ്ങളിലും ഇന്ത്യന്‍ വാഹന വിപണിയില്‍ ടാറ്റ മോട്ടോര്‍സിന്റെ ആധിപത്യം തുടരുമെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിപണി വിഹിതത്തില്‍ ഇനിയും വര്‍ദ്ധനവുണ്ടാകാനാണ് സാധ്യത. അതിനായി കൂടുതല്‍ മോഡലുകള്‍ കമ്പനി വിപണിയിലെത്തിക്കും.

More from DriveSpark

Article Published On: Friday, April 10, 2026, 13:30 [IST]
English summary
Tata nexon punch sales crossed 4 lakh units fy26 report market share
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X