₹5.59 ലക്ഷത്തിന് ഫേസ്‌ലിഫ്റ്റ് ഇറക്കി തൂക്കിയത് നമ്പർ 1! വാങ്ങിയത് 20000+ ഇന്ത്യക്കാർ, പഞ്ചിനെ ഇനി തൊടാനാവൂല

ഇന്ത്യന്‍ വാഹന വിപണിയില്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ ട്രെന്‍ഡ്‌സെറ്റര്‍മാരായതോടെ എതിരാളികളെ നിഷ്പ്രഭമാക്കി കുതിക്കുകയാണ് ടാറ്റ മോട്ടോര്‍സ്. കഴിഞ്ഞ വര്‍ഷം ജിഎസ്ടി 2.0 നടപ്പിലാക്കിയതിന് ശേഷം ടാറ്റയുടെ കോംപാക്ട് എസ്‌യുവി മോഡലുകളായ പഞ്ചും നെക്‌സോണും വിപണിയില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ജിഎസ്ടി പ്രൈസ കട്ടിന് ശേഷം ഒന്നിലേറെ മാസങ്ങളില്‍ 20000+ യൂണിറ്റ് വില്‍പ്പനയുമായി നെക്‌സോണ്‍ രാജ്യത്തെ ബെസ്റ്റ് സെല്ലറായി മാറിയിരുന്നു. എന്നാല്‍ 2026 മാര്‍ച്ച് മാസം അനിയന്‍ പഞ്ചിന്റെ ഊഴമായിരുന്നു.

കഴിഞ്ഞ മാസം 20,977 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് ടാറ്റ പഞ്ച് (Tata Punch) രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവിയായി മാറി. 19,810 യൂണിറ്റ് വില്‍പ്പനയുമായി നെക്‌സോണ്‍ രണ്ടാം സ്ഥാനത്തെത്തി. മിഡസൈസ് എസ്‌യുവി വിഭാഗത്തിലെ നേതാവായ ഹ്യുണ്ടായി ക്രെറ്റ (17,838 യൂണിറ്റുകള്‍), മാരുതി സുസുക്കി ബ്രെസ (16,130 യൂണിറ്റുകള്‍) എന്നിവയാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.

tata punch facelift side

മാരുതി ഫ്രോങ്ക്‌സ് (15,540 യൂണിറ്റുകള്‍), മഹീന്ദ്ര സ്‌കോര്‍പിയോ (14,578 യൂണിറ്റുകള്‍), കിയ സോനെറ്റ് (12,012 യൂണിറ്റുകള്‍), ഹ്യുണ്ടായി വെന്യു (11,147 യൂണിറ്റുകള്‍), മാരുതി വിക്‌ടോറിസ് (11,062 യൂണിറ്റുകള്‍), കിയ സെല്‍റ്റോസ് (11,041 യൂണിറ്റുകള്‍) എന്നിവയാണ് ടോപ് 10 പട്ടികയില്‍ ഇടംപിടിച്ച മറ്റ് എസ്‌യുവികള്‍.

റാങ്ക് എസ്‌യുവി മോഡൽ വിൽപന (യൂണിറ്റുകൾ)
1 ടാറ്റ പഞ്ച് 20,977
2 ടാറ്റ നെക്സോൺ 19,810
3 ഹ്യുണ്ടായി ക്രെറ്റ 17,838
4 മാരുതി ബ്രെസ്സ 16,130
5 മാരുതി ഫ്രോങ്ക്സ് 15,540
6 മഹീന്ദ്ര സ്കോർപിയോ 14,578
7 കിയ സോനെറ്റ് 12,012
8 ഹ്യുണ്ടായി വെന്യു 11,147
9 മാരുതി വിക്ടോറിസ് 11,062
10 കിയ സെൽറ്റോസ് 11,041

ഇന്ത്യയില്‍ മൈക്രോ എസ്‌യുവി സെഗ്‌മെന്റിന് തുടക്കം കുറിച്ച പഞ്ചന്റെ 7 ലക്ഷം യൂണിറ്റുകളാണ് വെറും 4 വര്‍ഷത്തിനുള്ളില്‍ വിറ്റുപോയത്. പഞ്ചിന്റെ ജനപ്രിയമാകാനുള്ള പ്രധാന കാരണം അതിന്റെ താങ്ങാനാകുന്ന വിലയാണ്. ബേസ് വേരിയന്റിന് വെറും 5.59 ലക്ഷം രൂപയിട്ട് ടാറ്റ വില്‍ക്കുന്ന പഞ്ച് സാധാരണക്കാര്‍ക്ക് ഒരു ഹാച്ച്ബാക്കിന്റെ വിലയില്‍ വാങ്ങാനാകുന്ന ഒരു എസ്‌യുവി എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്.

2024 കലണ്ടര്‍ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയിരുന്നു പഞ്ച്. നാല് പതിറ്റാണ്ടുകളായി മാരുതി മോഡലുകള്‍ കൈയ്യടക്കി വെച്ചിരുന്ന സിംഹാസനമാണ് പഞ്ചിലൂടെ ടാറ്റ തട്ടിയെടുത്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പഞ്ചിന്റെ വില്‍പ്പന നേരിയ തോതില്‍ കുറഞ്ഞു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പഞ്ചിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങിയതോടെ വില്‍പ്പന വീണ്ടും ടോപ് ഗിയറിലായി.

പുതിയ ടാറ്റ പഞ്ച് ഫേസ്ലിഫ്റ്റിന് സ്ലിം എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുതിയ ഹെഡ്ലാമ്പുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകള്‍ എന്നിവ മോഡേണും ഒപ്പം തന്നെ പുതുമയുള്ളതുമായ രൂപം സമ്മാനിക്കുന്നു. പിന്നിലെ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകളും 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും കുഞ്ഞന്‍ എസ്‌യുവിയുടെ മൊഞ്ച് കൂട്ടാന്‍ സഹായിക്കുന്നുണ്ട്.

tata punch facelift interior

ആറ് വ്യത്യസ്ത വേരിയന്റുകളിലായാണ് പഞ്ച് വിപണിയില്‍ ലഭ്യമാകുന്നത്. സ്മാര്‍ട്ട്, പ്യുവര്‍, അഡ്വഞ്ചര്‍, അകംപ്ലിഷ്ഡ് തുടങ്ങിയ വേരിയന്റുകള്‍ക്കൊപ്പം പുതിയ നിറങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള 10.24 ഇഞ്ച് എച്ച്ഡി ടച്ച്സ്‌ക്രീന്‍, ഹര്‍മന്‍ ഓഡിയോ സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഈ മൈക്രോ എസ്യുവിയില്‍ ടാറ്റ ഒരുക്കിയിട്ടുണ്ട്.

മറ്റെല്ലാ ടാറ്റ കാറുകളെയും പോലെ സേഫ്റ്റിയില്‍ പഞ്ച് ഫേസ്‌ലിഫ്റ്റ് ഇപ്പോള്‍ മികച്ച് നില്‍ക്കുന്നു. സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ESC), എബിഎസ് (ABS), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) , ബ്ലൈന്‍ഡ്‌വ്യൂ മോണിറ്റര്‍, k റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവ വാഹനത്തിലുണ്ട്.

tata punch facelift airbags

ഭാരത് NCAPക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ പഞ്ച്, സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നവരുടെ ആദ്യ ചോയ്‌സാണ്.വാഹനത്തിന്റെ പ്രായോഗികതയും വില്‍പന വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചുവെന്ന് പറയാം. പെട്രോള്‍ വേരിയന്റുകളില്‍ 366 ലിറ്റര്‍ ബൂട്ട് സ്പേസ് ലഭ്യമാകുമ്പോള്‍ സിഎന്‍ജി പതിപ്പുകളില്‍ 210 ലിറ്റര്‍ സ്പേസ് ലഭിക്കുന്നു. ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയിലൂടെയാണ് സിഎന്‍ജി കാറുകളിലും ആവശ്യത്തിന് ലഗേജ് സ്‌പെയ്‌സ് ഒരുക്കുന്നത്.

മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും കോംപാക്ട് ഡിസൈനും സിറ്റി ഡ്രൈവുകള്‍ക്കും പരുക്കന്‍ റോഡുകളിലൂടെയുള്ള യാത്രകള്‍ക്കും പഞ്ചിനെ അനുയോജ്യമാക്കുന്നു. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്ക് അനുസരിച്ചുള്ള അപ്‌ഡേറ്റുകള്‍ നടപ്പാക്കിയതാണ് ഏതാനും മാസങ്ങള്‍ക്ക് ശേഷം പഞ്ചിനെ വീണ്ടും നമ്പര്‍ 1 ആക്കിയത്. വരും മാസങ്ങളിലും പഞ്ച് ഈ ആധിപത്യം തുടരുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Sunday, April 5, 2026, 19:25 [IST]
English summary
Tata punch becomes indias no 1 selling suv march 2026 check top 10 list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X