ടാറ്റയുടെ 'പഞ്ച്' കൊണ്ടു; വെറും 4 വർഷം കൊണ്ട് 7 ലക്ഷം ഉടമകൾ! മൊഞ്ചാക്കിയതോടെ ഒറ്റമാസം 19,000 പേർ വാങ്ങിപ്പോയി

മൈക്രോ എസ്‌യുവി എന്ന പുതിയ സെഗ്‌മെന്റിന് തുടക്കമിട്ട് ഇന്ത്യന്‍ വാഹന വിപണിയില്‍ പുതു തരംഗം സൃഷ്ടിച്ച മോഡല്‍ ആണ് ടാറ്റ പഞ്ച്. ഇക്കഴിഞ്ഞ ജനുവരിയിലാണ് പഞ്ചിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ പുറത്തിറങ്ങിയത്. 2024-ല്‍ ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ വിറ്റഴിക്കപ്പെട്ട പാസഞ്ചര്‍ കാര്‍ ആയിരുന്ന പഞ്ചിന് കഴിഞ്ഞ വര്‍ഷം ആ സ്ഥാനം നിലനിര്‍ത്താന്‍ ആയില്ല. 2021 ഒക്‌ടോബറില്‍ പുറത്തിറങ്ങിയ പഞ്ചിന് അനിവാര്യമായ അപ്‌ഡേറ്റ് നല്‍കിയതിന് പിന്നാലെ ഈ കുഞ്ഞന്‍ എസ്‌യുവി പുതിയ വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു. വിപണിയിലെത്തി നാല് വര്‍ഷത്തിനുള്ളില്‍ 7 ലക്ഷം യൂണിറ്റുകളുടെ മൊത്തം വില്‍പ്പന നേടിയാണ് പഞ്ച് റെക്കോര്‍ഡിട്ടത്.

കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2026 ജനുവരി മാസത്തില്‍ മാത്രം പഞ്ചിന്റെ 19,000-ത്തില്‍ അധികം യൂണിറ്റുകളാണ് വിറ്റഴിച്ചത്. ടാറ്റ പഞ്ചിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് 2026 ജനുവരിയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ മാത്രം രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചു എന്നത് പഞ്ചിന് ഇന്ത്യക്കാര്‍ക്കിടയിലുള്ള ജനപ്രീതിയുടെ തെളിവാണ്.

Tata Punch Facelift

പെട്രോള്‍, ഇലക്ട്രിക് (EV), സിഎന്‍ജി പതിപ്പുകള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യതയാണ് വില്‍പ്പന ഇത്ര വേഗത്തില്‍ 7 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടാന്‍ കമ്പനിയെ സഹായിച്ചത്. ഫെയ്‌സ്‌ലിഫ്റ്റിനെ കുറിച്ച് പറയുമ്പോള്‍ യാന്റാഫിക് (ബ്ലൂ), കാരമല്‍ (യെല്ലോ), ബംഗാള്‍ റൂഷ് (റെഡ്), ഡേറ്റോണ ഗ്രേ (ഗ്രേ), കൂര്‍ഗ് ക്ലൗഡ്‌സ് (സില്‍വര്‍), പ്രിസ്റ്റൈന്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് ഇത് ഓഫര്‍ ചെയ്യുന്നത്.

പഞ്ച് ഇവിയുമായി സാമ്യതയുള്ള ഡിസൈനാണ് 2026 പഞ്ചിന് ലഭിച്ചത്. വെര്‍ട്ടിക്കല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുതിയ ബമ്പറുകള്‍ എന്നിവ എസ്‌യുവിയുടെ പ്രധാന സവിശേഷതകളാണ്. 16 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളും കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകളും വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുന്നുണ്ട്.

Tata Punch Facelift

പരിചിതമായ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനൊപ്പം പഞ്ചില്‍ ടാറ്റ ആദ്യമായി കരുത്തുറ്റ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ അവതരിപ്പിക്കുന്നുവെന്നതാണ് മെക്കാനിക്കലായുള്ള പ്രധാന മാറ്റം. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം എത്തുന്ന ഈ എഞ്ചിന്‍ ഏകദേശം 108 bhp പവറും 140 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും.

1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനിനെ അടിസ്ഥാനമാക്കിയുള്ള സിഎന്‍ജി പതിപ്പും ലഭ്യമാണ്.. സെഗ്‌മെന്റില്‍ ആദ്യമായി സിഎന്‍ജി മോഡലില്‍ എഎംടി ഗിയര്‍ബോക്‌സ് നല്‍കി ടാറ്റ പഞ്ചിനെ ഒന്ന് കൂടി ആകര്‍ഷകമാക്കി. ഇന്ധനക്ഷമതയ്ക്കൊപ്പം നഗരയാത്രകളില്‍ ക്ലച്ച് ഉപയോഗിക്കാതെ എളുപ്പത്തില്‍ ഡ്രൈവ് ചെയ്യാന്‍ ഇത് സഹായിക്കുന്നു. പഞ്ച് പെട്രോള്‍ വേരിയന്റിന് 21 കിലോമീറ്ററും സിഎന്‍ജി വേരിയന്റിന് 27 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്. പഞ്ച് ടര്‍ബോയുടെ ഇന്ധനക്ഷമത കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Tata Punch Facelift

ഒട്ടേറെ അത്യാധുനിക സൗകര്യങ്ങള്‍ ടാറ്റ പഞ്ചിന്റെ അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്. ടാറ്റയുടെ പുത്തന്‍ വാഹനങ്ങളില്‍ കണ്ടുവരുന്ന ടു-സ്പോക്ക് സ്റ്റിയറിംഗ് വീലാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. ഇതില്‍ ഇല്യുമിനേറ്റഡ് ടാറ്റ ലോഗോ നല്‍കിയിട്ടുണ്ട്. 10.25 ഇഞ്ച് വലിപ്പമുള്ള വലിയ ടച്ച്‌സ്‌ക്രീനിനൊപ്പം 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയും പുതുതായി ഉള്‍പ്പെടുത്തി. 360 ഡിഗ്രി ക്യാമറ, 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവ യാത്രക്കാര്‍ക്ക് ഒരു പ്രീമിയം അനുഭവം ഉറപ്പാക്കുന്നു.

യാത്രക്കാരുടെ സൗകര്യത്തിനായി വോയ്സ് അസിസ്റ്റഡ് ഇലക്ട്രിക് സണ്‍റൂഫ്, റിയര്‍ എസി വെന്റുകള്‍, യുഎസ്ബി ടൈപ്പ്-സി ചാര്‍ജര്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. സെഗ്മെന്റില്‍ ആദ്യമായി 360 ഡിഗ്രി ക്യാമറ സംവിധാനവും ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററും ലഭിക്കുന്ന വാഹനം പഞ്ച് ഫേസ്ലിഫ്റ്റ് ആണ്. ഇടുങ്ങിയ പാര്‍ക്കിംഗ് സ്ഥലങ്ങളിലും ചെറിയ വഴികളിലും വാഹനം സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ ഇത് ഡ്രൈവറെ സഹായിക്കും.

പുതിയ അപ്‌ഡേറ്റിന്റെ ഭാഗമായി പഞ്ചിന്റെ സുരക്ഷയും കൂടി. മുന്‍ഗാമിക്ക് രണ്ട് എയര്‍ബാഗുകള്‍ മാത്രം ലഭിച്ച സ്ഥാനത്ത് ഇപ്പോള്‍ പഞ്ചില്‍ 6 എയര്‍ബാഗ് സ്റ്റാന്‍ഡേര്‍ഡ് ആണ്. ഇബിഡിയോട് കൂടിയ എബിഎസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവയും ഇതിലുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 2026 പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്.

2026 ജനുവരിയില്‍ പഞ്ചിനൊപ്പം ചേട്ടന്‍ നെക്‌സോണും മിന്നുന്ന പ്രകടനം കാഴ്ചവെച്ചതോടെ ടാറ്റ ഏറ്റവും മികച്ച പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി. ടാറ്റയുടെ വില്‍പ്പന ആദ്യമായി 70000 യൂണിറ്റ് കടന്നത് കഴിഞ്ഞ മാസമാണ്. ഇതിനൊപ്പം 23,000+ യൂണിറ്റ് വില്‍പ്പനയുമായി നെക്‌സോണ്‍ ജനുവരിയിലെ നമ്പര്‍ 1 കാര്‍ ആയി മാറിയത് ഇരട്ടി മധുരമായി. നെക്‌സോണ്‍ ഇതിനോടകം 10 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു. ഈ രണ്ട് മോഡലുകളാണ് ടാറ്റയെ പാസഞ്ചര്‍ കാര്‍ വിപണിയില്‍ മുന്നിലെത്തിച്ചത്.

ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ കരുത്തും മൈക്രോ എസ്‌യുവി നല്‍കുന്ന സുരക്ഷിതബോധവും പഞ്ചിനെ സാധാരണക്കാര്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നു. നിലവില്‍ 5.59 ലക്ഷം രൂപ മുതലാണ് പഞ്ചിന്റെ വില തുടങ്ങുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി എക്‌സ്റ്ററാണ് പഞ്ചിന്റെ നേരിട്ടുള്ള എതിരാളി. കിടിലന്‍ മേക്കോവര്‍ ലഭിച്ചതിനാല്‍ വരും മാസങ്ങളിലും പഞ്ച് സെയില്‍സ് ചാര്‍ട്ടില്‍ മുകളില്‍ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, February 3, 2026, 17:00 [IST]
English summary
Tata punch crossed 7 lakh unit sales milestone january 2026 report malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X