പെട്രോൾ കാറിന്റെ വിലയ്ക്ക് ഇലക്ട്രിക് പഞ്ച്! വെറും ₹6.49 ലക്ഷത്തിന്റെ ബാസ് മോഡലിനെ കുറിച്ച് വിശദമായി അറിയാം

എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറുകള്‍ സിറ്റി ഡ്രൈവുകള്‍ക്ക് മാത്രമുള്ളതാണെന്ന ധാരണ തിരുത്തിക്കൊണ്ട് വലിയ ബാറ്ററി പായ്ക്കും പ്രീമിയം ഫീച്ചറുകളുമായി ടാറ്റ പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റ് ഇന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. ഇലക്ട്രിക് വാഹനത്തിന്റെ വിലയേക്കാള്‍ ഏവരെയും ആകര്‍ഷിക്കുന്നത് ടാറ്റ പുതുതായി അവതരിപ്പിച്ച ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനാണ്. എംജി ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ച ഈ പദ്ധതി തങ്ങളുടെ കന്നി ഇവിയായ ഇ-വിറ്റാരയിലൂടെ മാരുതി സുസുക്കിയും ഏറ്റെടുത്തിരുന്നു. പഞ്ച് ഇവിയിലൂടെ ടാറ്റ കൊണ്ടുവന്ന ബാറ്ററി സബ്സ്‌ക്രിപ്ഷന്‍ സ്‌കീമിന്റെ പ്രവര്‍ത്തന രീതി എങ്ങിനെയാണെന്നും റണ്ണിംഗ് കോസ്റ്റും എത്ര വരുമെന്നും ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

എന്താണ് ബാസ് ?

സാധാരണയായി ഒരു ഇലക്ട്രിക് കാര്‍ വാങ്ങുമ്പോള്‍ ബാറ്ററി ഉള്‍പ്പെടെ വാങ്ങാനുള്ള തുകയാണ് ഉപഭോക്താവ് മുടക്കേണ്ടത്. ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) എന്നറിയപ്പെടുന്ന ഈ ഓണര്‍ഷിപ്പ് മോഡലില്‍ ഉപഭോക്താവ് ബാറ്ററിയുടെ വില മുന്‍കൂട്ടി നല്‍കേണ്ടതില്ല. പുതിയ പഞ്ച് ഇവിയും സമാനമായി ബാറ്ററി ഒഴിവാക്കിയുള്ള വിലയ്ക്ക് ഒരാള്‍ക്ക് വീട്ടിലെത്തിക്കാം. പകരം ബാറ്ററിയുടെ ഉപയോഗത്തിന് പ്രതിമാസം വാടകയോ ഇഎംഐയോ നല്‍കിയാല്‍ മതിയാകും.

tata punch ev

ഇത് വാഹനം വാങ്ങാനുള്ള പ്രാരംഭ ചിലവ് വലിയ രീതിയില്‍ കുറയ്ക്കുന്നു. ചുരുക്കി പറഞ്ഞാല്‍ പെട്രോള്‍ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് കാറുകള്‍ സ്വന്തമാക്കാന്‍ ബാസ് സ്‌കീം സഹായിക്കുന്നു. പഞ്ച് ഇവി ഫേസ്ലിഫ്റ്റിന്റെ ബേസ് സ്്മാര്‍ട്ട് വേരിയന്റിന് 9.69 ലക്ഷം രൂപയാണ് കമ്പനി എക്സ്-ഷോറൂം വില നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍, ബാറ്ററി സബ്സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ഇതേ വേരിയന്റ് 6.49 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. എക്സ്ഷോറൂം വിലകളാണ് ഇത്.

ബാറ്ററി വാടകയും പ്രവര്‍ത്തന രീതിയും

പഞ്ച് ഇവിയുടെ ബാസ് മോഡലില്‍ 1 കിലോമീറ്ററിന് ഏകദേശം 2.6 രൂപയാണ് ബാറ്ററി വാടകയായി കണക്കാക്കുന്നത്. ഉദാഹരണത്തിന്, 1 മാസം 1,000 കിലോമീറ്റര്‍ വാഹനം ഓടിക്കുന്നയാള്‍ 2,600 രൂപ വാടകയായി നല്‍കണം. ഇതില്‍ ചാര്‍ജിംഗ് ചിലവുകളോ മറ്റ് മെയിന്റനന്‍സ് ചെലവുകളോ ഉള്‍പ്പെടുന്നില്ല എന്നത് ശ്രദ്ധിക്കണം. ഓരോ മാസത്തെയും ഉപയോഗത്തിന് അനുസരിച്ച് തുകയില്‍ വ്യത്യാസമുണ്ടാകാം. എംജിയില്‍ പോലുള്ള കമ്പനികള്‍ മിനിമം കിലോമീറ്റര്‍ നിബന്ധനയില്‍ മാസം 1,500 കി.മീ മിനിമം ചാര്‍ജ് ഈടാക്കാറുണ്ട്.

tata punch ev

ടാറ്റ ഇത് ഈടാക്കുമോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. ടാറ്റ പഞ്ച് ഇവിയില്‍ ആകര്‍ഷകമായ ബൈബാക്ക് അഷ്വറന്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ ഓണര്‍ഷിപ്പിന് ശേഷം 60 ശതമാനം തുകയോ അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷം 40 ശതമാനം തുകയോ നല്‍കി വാഹനം തിരിച്ചെടുക്കുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ പുനര്‍വില്‍പന മൂല്യത്തെ കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്കകള്‍ പരിഹരിക്കുന്നു.

ബാറ്ററി ഓപ്ഷനുകളും വാറണ്ടിയും

നിലവില്‍ പഞ്ച് ഇവിയുടെ ബേസ് സ്മാര്‍ട്ട് വേരിയന്റിന് മാത്രമാണ് ഈ സബ്‌സ്‌ക്രിപ്ഷന്‍ സൗകര്യമുള്ളത്. 30 kWh ബാറ്ററി പായ്ക്കുള്ള (മീഡിയം റേഞ്ച്) ഈ മോഡലിന്റെ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് ഫുള്‍ ചാര്‍ജില്‍ 365 കിലോമീറ്ററാണ്. ലോംഗ് റേഞ്ച് പതിപ്പായ 40 kWh ബാറ്ററി പായ്ക്കിന്റെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ കമ്പനി പിന്നീട് പ്രഖ്യാപിക്കും.

tata punch ev

രണ്ട് ബാറ്ററി പായ്ക്കുകളും 65kW ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ഇത് 26 മിനിറ്റിനുള്ളില്‍ 20-80 ശതമാനം വരെ ചാര്‍ജ് ചെയ്യാനും 15 മിനിറ്റിനുള്ളില്‍ 135 കിലോമീറ്റര്‍ റേഞ്ച് ടോപ്പ്-അപ്പ് ചെയ്യാനും അനുവദിക്കുന്നു.40kWh ബാറ്ററി പായ്ക്കിന്റെ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് ഫുള്‍ചാര്‍ജില്‍ 468 കിലോമീറ്ററാണ്.

യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ 355 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് ടാറ്റ പറയുന്നു. പുതിയ 40 kWh ബാറ്ററി പായ്ക്കിന് 15 വര്‍ഷത്തെ ലൈഫ് ടൈം വാറണ്ടിയുംാ ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ദീര്‍ഘകാലം വാഹനം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാണ്. ബാറ്ററിയുടെ ഗുണനിലവാരത്തിലും ഈടിലും ടാറ്റ പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ടാറ്റ പുറത്തിറക്കിയ പഞ്ച് ഫെയ്സ്ലിഫ്റ്റിന്റെ (പെട്രോള്‍) പ്രാരംഭ വില 5.59 ലക്ഷം രൂപയാണ്. പുതിയ ബാസ് സ്‌കീം വഴി വഴി വെറും 80,000 രൂപ അധികം നല്‍കിയാല്‍ നിങ്ങള്‍ക്ക് പഞ്ച് ഇവി സ്വന്തമാക്കാം. ഇത് സാധാരണക്കാരായ ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിക്കും.

എംജി കഴിഞ്ഞ വര്‍ഷം ബാസ് സ്‌കീമിലൂടെ അവതരിപ്പിച്ച വിന്‍ഡ്സര്‍ ഇവി വമ്പന്‍ ഹിറ്റായിരുന്നു. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ വിൻഡ്‌സർ ഇവിയാണ്. സമാനമായ രീതിയില്‍ എന്‍ട്രി ലെവല്‍ ഇവിയായി പഞ്ച് ഇവിയില്‍ ബാസ് സ്‌കീം കൊണ്ടുവരാനുള്ള ടാറ്റയുടെ തന്ത്രപരമായ തീരുമാനം അവരുടെ വിപണി വിഹിതം ഉയര്‍ത്താന്‍ സഹായിക്കും.

More from DriveSpark

Article Published On: Friday, February 20, 2026, 17:54 [IST]
English summary
Tata punch ev facelift battery subscription model baas price malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X