വില കുറഞ്ഞു, റേഞ്ചാണെങ്കില്‍ 103 KM കൂടി! പഞ്ച് ഇവി ഫേസ്‌ലിഫ്റ്റ് പഴയതിനേക്കാൾ എത്രത്തോളം മികച്ചതാണ്?
ഒരു ഇലക്ട്രിക് കാര്‍ വാങ്ങുമ്പോള്‍ നമ്മള്‍ ആദ്യം നോക്കുന്നത് റേഞ്ചും വിലയുമാണ്. ഈ രണ്ട് കാര്യങ്ങളിലും ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ ഒരുപടി മുന്നിലാണ് പുതിയ 2026 ടാറ്റ പഞ്ച് ഇവി ഫേസ്‌ലിഫ്റ്റ്. 2024-ല്‍ വിപണിയിലെത്തിയ ഇലക്ട്രിക് മൈക്രോ എസ്‌യുവിക്ക് ലഭിച്ച ആദ്യ സുപ്രധാന അപ്‌ഡേറ്റ് ആണിത്. ഫുള്‍ ചാര്‍ജില്‍ 468 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന പുതിയ പതിപ്പ്, പ്രാരംഭ വിലയുടെ കാര്യത്തിലും ഉപഭോക്താക്കളെ ഞെട്ടിക്കുന്നു. പോരായ്മകള്‍ പരിഹരിച്ച് എത്തിയ പുതിയ പഞ്ച് ഇവി ഫേസ്ലിഫ്റ്റും പഴയ പതിപ്പും തമ്മിലുള്ള പ്രധാനപ്പെട്ട ചില മാറ്റങ്ങള്‍ താഴെ വായിക്കാം.
എക്‌സ്റ്റീരിയര്‍
വാഹനത്തിന്റെ ഫ്രണ്ട് ഡിസൈനിലാണ് ആദ്യത്തെ മാറ്റം ദൃശ്യമാകുന്നത്. മുമ്പ് ബമ്പറില്‍ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ഔട്ട് ഘടകങ്ങള്‍ക്ക് പകരം ബോഡി കളറിലുള്ള എലമെന്റുകളാണ് പുതിയ ഫെയ്സ്ലിഫ്റ്റില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ, മുന്‍വശത്ത് പുതുതായി ഉള്‍പ്പെടുത്തിയ സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് അപ്‌ഡേറ്റഡ് പഞ്ചിന് കൂടുതല്‍ ഷാര്‍പ്പര്‍ ലുക്ക് നല്‍കുന്നു. ഫ്രണ്ട് ഡിസൈന്‍ അല്‍പ്പം കൂടി വൃത്തിയുള്ളതാക്കി മാറ്റാന്‍ മുന്‍ മോഡലില്‍ ഉണ്ടായിരുന്ന കണക്റ്റഡ് ഹെഡ്‌ലാമ്പ് ഒഴിവാക്കി.

മുമ്പ് പഞ്ച് ഇവിയില്‍ ഫുള്‍ വിഡ്ത്ത് എല്‍ഇഡി ഡിആര്‍എല്ലുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ പഞ്ച് ഇവി മോഡലില്‍ Yആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളാണ് വരുന്നത്. വശക്കാഴ്ചയില്‍ മുന്‍ മോഡലുമായി കാര്യമായ വ്യത്യാസങ്ങളില്ല. ഇന്ധനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന രീതിയില്‍ എയ്‌റോ ഒപ്റ്റിമൈസ്ഡ് വീലുകളുടെ ഡിസൈന്‍ പരിഷ്‌കരിച്ചിട്ടുണ്ട്.
പുറകിലെ ലൈറ്റുകളിലും ടാറ്റ പരിഷ്‌കാരം വരുത്തിയിട്ടുണ്ട്. മുമ്പത്തെ ട്രൈ-ആരോ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ക്ക് പകരം പുതിയ ഹോറിസോണ്ടല്‍ സ്ലാറ്റ് ടെയില്‍ ലാമ്പുകളാണ് നല്‍കിയിരിക്കുന്നത്. ഇത് അടുത്തിടെ പുറത്തിറങ്ങിയ പെട്രോള്‍ പഞ്ചിന്റെ ഫേസ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഡിസൈനിനോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നു. റിയര്‍ ബമ്പറിലും ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്.
ബാറ്ററി ശേഷിയും റേഞ്ചും
ബാറ്ററി ശേഷിയുടെ കാര്യത്തിലാണ് പഞ്ച് ഇവി ഫേസ്‌ലിഫ്റ്റിലെ ഏറ്റവും വലിയ പരിഷ്‌കാരം. പഴയ മോഡലില്‍ 25 kWh, 35 kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഫേസ്ലിഫ്റ്റ് പതിപ്പില്‍ കുറച്ച് കൂടി വലിയ 30 kWh, 40 kWh ബാറ്ററിയാണ് ലഭിക്കുന്നത്. ഇതോടെ ഈ എന്‍ട്രി ലെവല്‍ ഇലക്ട്രിക് എസ്‌യുവിയുടെ റേഞ്ചും കൂടിയിട്ടുണ്ട്. പഴയ 25 kWh മോഡലിന്റെ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് കിലോമീറ്റര്‍ ആയിരുന്നു.
30 kWh പതിപ്പ് 375 കിലോമീറ്റര്‍ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. പഴയ 35 kWh മോഡലിന് 365 കി.മീ റേഞ്ചായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ 40 kWh മോഡല്‍ 468 കിമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 30kWh പതിപ്പിന് മുന്‍ഗാമിയുടെ 25kWh പതിപ്പിനേക്കാള്‍ 110 കിലോമീറ്റര്‍ അധിക റേഞ്ച് ഉണ്ട്. കൂടാതെ 40kWh മോഡല്‍ പഴയ 35kWh വേരിയന്റുകളേക്കാള്‍ 103 കിലോമീറ്റര്‍ കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
പെര്‍ഫോമന്‍സ്
വലിയ ബാറ്ററി കാരണം കൂടിയ അധികഭാരം കോംപാക്റ്റ് ഡിസൈനിലുള്ള പുതിയ മോട്ടോര്‍ നികത്തുമെന്നാണ് ടാറ്റ പറയുന്നത്. ബാറ്ററി കപ്പാസിറ്റി കൂടിയതിനൊപ്പം പെര്‍ഫോമന്‍സിലും പുരോഗതിയുണ്ടായിട്ടുണ്ട്. 30 kWh വേരിയന്റ് 88 hp പവറും 40 kWh മോഡല്‍ 129 hp പവറുമാണ് ഉത്പാദിപ്പിക്കുന്നത്. പഴയ മോഡലിലെ രണ്ടിന്റെയും പവര്‍ യഥാക്രമം 81 hp, 122 hp എന്നിങ്ങനെ ആയിരുന്നു. അതേസമയം പുതിയ പഞ്ചിന് പഴയ പതിപ്പിനേക്കാള്‍ 35 Nm ടോര്‍ക്ക് കുറവാണ്.
ഇന്റീരിയര്‍
ക്യാബിനിന്റെ അടിസ്ഥാന ലേഔട്ട് പഴയ മോഡലിന് സമാനമാണെങ്കിലും ചില പുതിയ ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തി സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഡ്യുവല്‍-ടോണ്‍ ലെതറെറ്റ് സീറ്റുകള്‍, ഒടിഎ (Over-the-air) അപ്ഡേറ്റുകള്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ആറ് ഭാഷകളെ പിന്തുണയ്ക്കുന്ന വോയിസ് കമാന്‍ഡ് സംവിധാനവും പുതിയ പതിപ്പിലുണ്ട്.

10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ടച്ച് ബേസ്ഡ് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ പഴയതു പോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ നാവിഗേഷന്‍ ഡിസ്പ്ലേ, പുതിയ വിന്‍ഡോ സ്വിച്ചുകള്‍ എന്നിവ 2026 പഞ്ച് ഇവിയുടെ ഉപഭോക്തൃ അനുഭവം കൂടുതല്‍ മികച്ചതാക്കും.
സുരക്ഷ
പഴയ മോഡലിലെ 6 എയര്‍ബാഗുകള്‍, ഇഎസ്പി, എബിഎസ്, ഇബിഡി, ഓട്ടോ-ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ്-വ്യൂ മോണിറ്റര്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയര്‍ റിയര്‍വ്യൂ മിറര്‍ (IRVM), ഹില്‍-ഡിസെന്റ് കണ്‍ട്രോള്‍ എന്നീ സേഫ്റ്റി ഫീച്ചറുകള്‍ അപ്‌ഡേറ്റഡ് പതിപ്പില്‍ നിലനിര്‍ത്തി.

അതേസമയം നല്ലവെളിച്ചമുള്ള നഗരവീഥികളില്‍ 40 kmph വേഗതയില്‍ വരുന്ന ഡ്രൈവര്‍മാര്‍ക്ക് കാഴ്ചതടസം സൃഷ്ടിക്കുന്നത് തടയാന്‍ ഹെഡ്ലൈറ്റ് ബീമുകള്‍ താഴ്ത്താന്‍ ഡ്രൈവറെ ഓര്‍മിപ്പിക്കുന്ന ഹൈ ബീം അലേര്‍ട്ടാണ് പുതുതായി കൂട്ടിച്ചേര്‍ത്ത ഫീച്ചര്‍. പുതിയ മോഡല്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി
റേറ്റിംഗ് നിലനിര്‍ത്തുമെന്നാണ് കമ്പനി പ്രതീക്ഷ.
വില
9.69 ലക്ഷം രൂപ മുതല്‍ 12.59 ലക്ഷം രൂപ വരെയാണ് പുതിയ പഞ്ച് ഇവിയുടെ വില വരുന്നത്. ഇത് ആമുഖ വിലകള്‍ മാത്രമാണ്. ഏറ്റവും പ്രധാനമായി പഞ്ച് ഇവി ടാറ്റ ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) സ്‌കീമില്‍ വാഗ്ദാനം ചെയ്യുന്നു. പ്രീ-ഫേസ്ലിഫ്റ്റ് മോഡലില്‍ ഇത് ലഭ്യമല്ലായിരുന്നു.
| Variant | 30 kWh (Price) | 40 kWh (Price) |
|---|---|---|
| Smart | Rs 9.69 lakh | - |
| Smart+ | Rs 10.29 lakh | Rs 10.89 lakh |
| Adventure | - | Rs 11.59 lakh |
| Empowered | - | Rs 12.29 lakh |
| Empowered+S | - | Rs 12.59 lakh |
*All prices ex-showroom. BaaS plans start at Rs 6.49 lakh.
ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന് കീഴില്‍ പഞ്ചിന്റെ ബേസ് വേരിയന്റ് വെറും 6.49 ലക്ഷം രൂപയ്ക്ക് വാങ്ങാം. അതേസമയം ബാറ്ററി വാടക കിലോമീറ്ററിന് 2.6 രൂപ നല്‍കണം. അതേസമയം 2024-2026 കാലയളവില്‍ വില്‍പ്പനക്കെത്തിയ പഞ്ച് ഇവിയുടെ വില 9.99 ലക്ഷം മുതല്‍ 14.44 ലക്ഷം രൂപ വരെയായിരുന്നു.


Click it and Unblock the Notifications








