പുതിയ TURBO PUNCH VS CVT MAGNITE! ഏതാണ് മികച്ചതെന്ന് നോക്കിയാലോ
സബ്-4 മീറ്റർ കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലെ ജനപ്രിയ മോഡലുകളാണ് ടാറ്റ പഞ്ച് ഫെയ്സ്‌ലിഫ്റ്റും നിസ്സാൻ മാഗ്നൈറ്റും. പുതിയ ടർബോ എഞ്ചിൻ, അപ്‌ഡേറ്റ് ചെയ്ത ഡിസൈൻ, ഫീച്ചറുകളോടെയാണ് ടാറ്റ പഞ്ച് ഫെയ്സ്‌ലിഫ്റ്റ് അടുത്തിടെ എത്തിയത്. നിസ്സാൻ മാഗ്നൈറ്റ് ആകട്ടെ, സ്റ്റൈലിഷും ഫീച്ചർ സമ്പന്നവുമാണ്. ഇവയിൽ ഏത് മോഡലാണ് നിങ്ങൾക്ക് വാങ്ങിയാൽ ഒരു മുതൽക്കൂട്ടാവുന്നത് എന്ന് വിശദമായി നോക്കിയാലോ. വില, എഞ്ചിൻ, മൈലേജ് എന്നിവയെല്ലാം നോക്കി രണ്ട് മോഡലുകളേയും താരതമ്യം ചെയ്യുകയാണ് ഈ ലേഖനത്തിലൂടെ. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
വിലയുടെ കാര്യത്തിൽ, ടാറ്റ പഞ്ച് ഫെയ്സ്‌ലിഫ്റ്റിൻ്റെ എക്സ്-ഷോറൂം വില 5.59 ലക്ഷം മുതൽ ടോപ്പ് വേരിയൻ്റിന് 10.54 ലക്ഷം വരെ. നിസ്സാൻ മാഗ്നൈറ്റിൻ്റേത് 5.62 ലക്ഷം മുതൽ ടോപ്പ് ടർബോ വേരിയൻ്റിന് 10.75 ലക്ഷം വരെയാണ്. ഈ കണക്കുകൾ പ്രകാരം, പഞ്ച് മാഗ്നൈറ്റിനെക്കാൾ അല്പം വില കുറഞ്ഞ ഓപ്ഷനാണ് എന്ന് മനസിലാക്കാൻ സാധിക്കും.

വലിപ്പത്തിൻ്റെ കാര്യത്തിൽ, നിസ്സാൻ മാഗ്നൈറ്റിനാണ് മുൻതൂക്കം (3994 mm നീളം, 2500 mm വീൽബേസ്). ഇത് മികച്ച ക്യാബിൻ സ്പേസ് ഉറപ്പാക്കുന്നുണ്ട്. ഇതിന് 205 mm ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. ടാറ്റ പഞ്ച് (3876 mm നീളം) ചെറുതെങ്കിലും ഉയരം കൂടുതലാണ്. 366 ലിറ്റർ ബൂട്ട് സ്പേസുമായി പഞ്ച്, മാഗ്നൈറ്റിന്റെ 336 ലിറ്ററിനെക്കാൾ കൂടുതൽ സ്റ്റോറേഡ് സ്പേസ് നൽകുന്നു.
പെർഫോമൻസിലേക്ക് നോക്കുകയണെങ്കിൽ പഞ്ച് ഫെയ്സ്‌ലിഫ്റ്റിലെ പുതിയ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (118 bhp, 170 Nm) മികച്ച കരുത്ത് നൽകുന്നു. ഇത് 6-സ്പീഡ് മാനുവലിൽ മാത്രം ലഭ്യമാണ്. മാഗ്നൈറ്റിൽ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (99 bhp, 152 Nm) CVT ഓട്ടോമാറ്റിക് ഓപ്ഷനോടെ വരുന്നു. പഞ്ചിന്റെ ടർബോ എഞ്ചിനാണ് കൂടുതൽ പവർ, മാഗ്നൈറ്റിന്റെ CVT സുഗമമായ ഡ്രൈവിംഗിന് ഉതകുന്നതാണ്.

മൈലേജിൻ്റെ കാര്യത്തിൽ, ടാറ്റ പഞ്ച് ഏകദേശം 18-20 kmpl നൽകുന്നുണ്ടെങ്കിഷ നിസ്സാൻ മാഗ്നൈറ്റ് 17.9-19.4 kmpl വാഗ്ദാനം ചെയ്യുന്നു. രണ്ടും ഏകദേശം തുല്യമാണെങ്കിലും, റിയൽ-വേൾഡ് സാഹചര്യങ്ങളിൽ പഞ്ചിന് നേരിയ മുൻതൂക്കം ലഭിച്ചേക്കാം. എന്നിരുന്നാലും, കൃത്യമായ കണക്കുകൾക്കായി അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും.
ഫീച്ചറുകളിൽ, ടാറ്റ പഞ്ചിന് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വോയിസ് അസിസ്റ്റഡ് സൺറൂഫ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയുണ്ട്. മാഗ്നൈറ്റിൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ലഭിക്കുന്നു. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നിവ ഇരുവാഹനങ്ങളിലും പൊതുവാണ്. പഞ്ച് പ്രീമിയം ഇൻ്റീരിയറും മാഗ്നൈറ്റ് കൂടുതൽ കാബിൻ സ്പേസും നൽകുന്നു.

സുരക്ഷാ മികവിലും ഇരുവാഹനങ്ങൾക്കും പ്രാധാന്യമുണ്ട്. 6 എയർബാഗുകൾ, ABS, EBD, ESC, 360-ഡിഗ്രി വ്യൂ ക്യാമറ തുടങ്ങിയവ രണ്ടിനും പൊതുവായ ഫീച്ചറുകളാണ്. ടാറ്റ പഞ്ചിന് 5-സ്റ്റാർ ഭാരത് NCAP റേറ്റിംഗ് ലഭിച്ചപ്പോൾ, നിസ്സാൻ മാഗ്നൈറ്റിന് 5-സ്റ്റാർ ഗ്ലോബൽ NCAP റേറ്റിംഗ് ഉണ്ട്. മികച്ച ബിൽഡ് ക്വാളിറ്റിയും സുരക്ഷാ ഫീച്ചറുകളും പഞ്ചിന് മുൻതൂക്കം നൽകുന്നു.
കൂടുതൽ പവർ, മികച്ച സുരക്ഷ, വലിയ ബൂട്ട്, കുറഞ്ഞ വില എന്നിവയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ പുതിയ ടാറ്റ പഞ്ച് നിങ്ങൾക്ക് ധൈര്യമായി തിരഞ്ഞെടുക്കാം. നഗര, ഹൈവേ യാത്രകൾക്ക് ഇത് ഒരുപോലെ യോജിക്കുന്നുണ്ടാകും. അതേസമയം, വിശാലമായ ക്യാബിൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സുഗമമായ CVT ഓട്ടോമാറ്റിക് എന്നിവ ഇഷ്ടപ്പെടുന്നവർക്ക് നിസ്സാൻ മാഗ്നൈറ്റ് പരിഗണിക്കാം. രണ്ട് മോഡലുകളും മികച്ച മൂല്യം നൽകുന്നുണ്ടെങ്കിലും, പഞ്ചിന്റെ പുതിയ അപ്‌ഡേറ്റുകൾ നിലവിൽ ഇതിന് നേരിയ മേൽക്കൈ നൽകുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








