കേട്ടുകേള്‍വിയില്ലാത്ത സംഭവം, അപ്‌ഡേറ്റിന് തൊട്ടുമുമ്പും ചൂടപ്പം വിറ്റഴിക്കുന്ന കാര്‍! വാങ്ങിയത് 15703 പേർ
ഇന്ത്യന്‍ വാഹന വിപണിയില്‍ കോംപാക്ട് എസ്‌യുവികളുടെ ആധിപത്യം തുടരുകയാണ്. ടാറ്റ മോട്ടോര്‍സിന്റെ ജനപ്രിയ മോഡലായ ടാറ്റ പഞ്ച് 2025 ഡിസംബറിലും മികച്ച വില്‍പ്പന റെക്കോര്‍ഡ് സ്വന്തമാക്കി. കുറഞ്ഞ വിലയില്‍ എസ്‌യുവി അനുഭവം ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ പഞ്ചിന് ലഭിക്കുന്ന സ്വീകാര്യതയാണ് ഈ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നത്. ഓട്ടോ പണ്ഡിറ്റ്‌സ് പങ്കുവെച്ച വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2025 ഡിസംബറില്‍ 15,980 യൂണിറ്റ് പഞ്ച് കാറുകളാണ് ടാറ്റ വിറ്റഴിച്ചത്. 2024 ഡിസംബറിലെ 15,073 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
വിപണിയില്‍ എതിരാളികളുടെ എണ്ണം കൂടിയിട്ടും പഞ്ചിന്റെ ജനപ്രീതി കുറയുന്നില്ലെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഡിസംബറിലെ ഇന്ത്യയിലെ ഏറ്റവും മികച്ച 10 കാറുകളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ടാറ്റ പഞ്ച് ഇടംപിടിച്ചിരിക്കുന്നത്. മാരുതി സുസുക്കിയുടെ ബലേനോ, ഫ്രോങ്ക്‌സ്, ടാറ്റ നെക്‌സോണ്‍, ഡിസയര്‍, സ്വിഫ്റ്റ്, ബ്രെസ, എര്‍ട്ടിഗ എന്നീ മോഡലുകളാണ് പഞ്ചിന് മുന്നില്‍ ആദ്യ ഏഴ് സ്ഥാനങ്ങളില്‍.

നിലവില്‍ ടാറ്റയുടെ നിരയില്‍ നെക്‌സോണിന് പിന്നാലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് പഞ്ച്. സാധാരണയായി ഒരു വാഹനത്തിന്റെ പുതിയ പതിപ്പ് വിപണിയില്‍ എത്താനിരിക്കെ പഴയ മോഡലിന്റെ വില്‍പ്പന കുറയാറാണ് പതിവ്. എന്നാല്‍ പഞ്ചിന്റെ കാര്യത്തില്‍ ഇത് തികച്ചും വ്യത്യസ്തമാണ്. ജനുവരി 13-ന് പഞ്ചിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങാനിരിക്കെയാണ് പഴയ മോഡല്‍ ഇത്രയധികം വിറ്റഴിക്കപ്പെട്ടിരിക്കുന്നത് എന്നത് വിപണി വിദഗ്ധരെപ്പോലും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
പുതിയ ടാറ്റ പഞ്ച് ഫെയ്സ്ലിഫ്റ്റ് അത്യാധുനികമായ ഡിസൈന്‍ മാറ്റങ്ങളുമായാണ് എത്തുന്നത്. പരിഷ്‌കരിച്ച ഗ്രില്ല്, പുതിയ എല്‍ഇഡി ഡിആര്‍എല്ലുകള്‍, അലോയ് വീലുകള്‍ എന്നിവ വാഹനത്തിന് കൂടുതല്‍ പ്രീമിയം ലുക്ക് നല്‍കും. ഉള്‍വശത്ത് വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.പരിചിതമായ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനൊപ്പം പഞ്ചില്‍ ടാറ്റ ആദ്യമായി കരുത്തുറ്റ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ അവതരിപ്പിക്കുന്നുവെന്നതാണ് മെക്കാനിക്കലായുള്ള പ്രധാന മാറ്റം.

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം എത്തുന്ന ഈ എഞ്ചിന്‍ ഏകദേശം 108 bhp പവറും 140 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. സാധാരണയില്‍ കൂടുതല്‍ പവര്‍ ആഗ്രഹിക്കുന്ന ഡ്രൈവിംഗ് കമ്പക്കാര്‍ക്ക് വലിയ ആവേശം നല്‍കുന്നതാണ് ടര്‍ബോ എഞ്ചിന്റെ കൂട്ടിച്ചേര്‍ക്കല്‍. 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനിനെ അടിസ്ഥാനമാക്കിയുള്ള സിഎന്‍ജി പതിപ്പും ഓഫറിലുണ്ടാകും.
സുരക്ഷയുടെ കാര്യത്തിലും ടാറ്റ പഞ്ച് വിട്ടുവീഴ്ച ചെയ്യുന്നില്ല. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നേരത്തെ തന്നെ അഞ്ച് സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ വാഹനമാണിത്. പുതിയ മോഡലില്‍ ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കാനുള്ള സാധ്യതയുണ്ട്. ഇത് കുടുംബങ്ങള്‍ക്കിടയില്‍ വാഹനത്തിന് കൂടുതല്‍ വിശ്വാസ്യത നല്‍കാന്‍ സഹായിക്കുന്നു. ഒപ്പം ഉയര്‍ന്ന വേരിയന്റുകളില്‍ 360 ഡിഗ്രി ക്യാമറ പോലുള്ള സേഫ്റ്റി ഫീച്ചറുകള്‍ ലഭിച്ചേക്കും.

നിലവില്‍ 5.50 ലക്ഷം മുതല്‍ 9.30 ലക്ഷം രൂപ വരെയാണ് പഞ്ചിന്റെ എക്സ്ഷോറൂം വില. പുതിയ പഞ്ച് ഫെയ്സ്ലിഫ്റ്റിന്റെ പ്രാരംഭ വില 5.75 ലക്ഷം രൂപയോളമാകാനാണ് സാധ്യത. ഇത് മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നിവര്‍ക്ക് വലിയ വെല്ലുവിളിയാകും. പുതുവര്‍ഷത്തില്‍ കൂടുതല്‍ കരുത്തോടെ വിപണിയിലെത്തുന്ന പഞ്ച് വരും മാസങ്ങളില്‍ വില്‍പ്പന പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരുമെന്നാണ് വാഹന ലോകത്തെ കണക്കുകൂട്ടലുകള്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








