മാരുതിയുടെ വിപണി പിടിക്കാൻ ടാറ്റയുടെ 'മൈലേജ് കിംഗ്'! പുത്തൻ സിയറ സിഎൻജി പരീക്ഷണത്തിൽ

ഇന്ത്യന്‍ മിഡ്-സൈസ് എസ്‌യുവി വിപണിയില്‍ തരംഗമായി മാറിയ സിയറയുടെ പുത്തന്‍ സിഎന്‍ജി (CNG) പതിപ്പ് ഉടന്‍ വിപണിയിലെത്താന്‍ ടാറ്റ മോട്ടോര്‍സ് ഒരുങ്ങുന്നതായി സൂചന. നിലവില്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമായ ഈ ജനപ്രിയ എസ്‌യുവിയുടെ പുതിയ പതിപ്പ് രാജ്യത്തെ നിരത്തുകളില്‍ എമിഷന്‍ ടെസ്റ്റിംഗ് കിറ്റുകളുമായി പരീക്ഷണ ഓട്ടം നടത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2025 നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ച ടാറ്റ സിയറയ്ക്ക് മികച്ച സ്വീകാര്യതയാണ് ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നും ലഭിക്കുന്നത്.

രാജ്യത്തെ പൊതുനിരത്തുകളില്‍ അതീവ രഹസ്യമായി കണ്ടെത്തിയ ഈ പുതിയ ടെസ്റ്റിംഗ് മോഡല്‍ സിയറയുടെ പുത്തന്‍ സിഎന്‍ജി പതിപ്പാണെന്ന് പ്രമുഖ മാധ്യമങ്ങളും വിദഗ്ദ്ധരും സ്ഥിരീകരിക്കുന്നുണ്ട്. സിയറ സിഎന്‍ജി മോഡലുകളില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ അല്ലെങ്കില്‍ പവര്‍ഫുള്‍ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും ടാറ്റ നല്‍കുക.

tata sierra cng testing india

സാധാരണ സിഎന്‍ജി വണ്ടികളില്‍ മാനുവല്‍ ഗിയര്‍ബോക്സ് മാത്രമുള്ളപ്പോള്‍ പുതിയ സിയറയില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനും കമ്പനി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റയുടെ മറ്റ് സിഎന്‍ജി കാറുകളിലെ പോലെ പുത്തന്‍ സിയറയിലും ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയായിരിക്കും കമ്പനി ഉപയോഗിക്കുക. വലിയ രണ്ട് സിഎന്‍ജി സിലിണ്ടറുകള്‍ ബൂട്ട് സ്‌പേസിന് അടിയിലായി കൃത്യമായി ക്രമീകരിക്കുന്നതുവഴി ഡിസൈനില്‍ മാറ്റമില്ലാതെ തന്നെ വലിയ ലഗേജ് സ്ഥലസൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാകും.

സാധാരണ പെട്രോള്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ സിഎന്‍ജിക്ക് കിലോഗ്രാമിന് പത്ത് രൂപയോളം കുറവാണെന്നത് സാധാരണക്കാരായ കാര്‍ ഉടമകള്‍ക്ക് വലിയ ആശ്വാസമാകും. നിലവിലുള്ള പെട്രോള്‍ മോഡലുകളെ അപേക്ഷിച്ച് ഈ സിഎന്‍ജി പതിപ്പുകള്‍ക്ക് കിലോഗ്രാമിന് 7 മുതല്‍ 8 കിലോമീറ്റര്‍ വരെ അധിക ഇന്ധനക്ഷമത നല്‍കാന്‍ സാധിക്കുമെന്നാണ് കണക്കുകള്‍. സിഎന്‍ജി മോഡലുകള്‍ക്ക് സാധാരണ പെട്രോള്‍ പതിപ്പുകളെ അപേക്ഷിച്ച് എഞ്ചിന്‍ പവര്‍ അല്‍പ്പം കുറവായിരിക്കും.

എങ്കിലും ഉയര്‍ന്ന മൈലേജിനും കുറഞ്ഞ പരിപാലന ചെലവുകള്‍ക്കും മുന്‍ഗണന നല്‍കുന്ന ഫാമിലി ഉപഭോക്താക്കള്‍ക്ക് ഈ പുതിയ പതിപ്പ് മികച്ച ചോയ്‌സ് ആയിരിക്കുമെന്നതില്‍ സംശയമില്ല. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെയും ടൊയോട്ട ഹൈറൈഡറിന്റെയും സിഎന്‍ജി മോഡലുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താനാണ് സിയറ സിഎന്‍ജിയിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്.

സിയറ സിഎന്‍ജിയുടെ ലോഞ്ച് തീയതി ടാറ്റ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇലക്ട്രിക് പതിപ്പ് ഈ മാസം 30-ന് വിപണിയിലെത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് വ്യത്യസ്ത ഓപ്ഷനുകളില്‍ സിയറ EV ലഭ്യമാകുമെന്നാണ് സൂചനകള്‍. ഇതില്‍ 55 kWh ശേഷിയുള്ള ഒരു ചെറിയ ബാറ്ററിയും, ദീര്‍ഘദൂര യാത്രകള്‍ക്കായി വലിയ 65 kWh ബാറ്ററി പായ്ക്കും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

ഈ വലിയ ബാറ്ററികള്‍ വഴി ഒറ്റ ചാര്‍ജിംഗില്‍ ഏകദേശം 500 കിലോമീറ്ററിലധികം ഉയര്‍ന്ന ഡ്രൈവിംഗ് റേഞ്ച് നല്‍കാന്‍ ഈ വാഹനത്തിന് സാധിക്കും. സിയറയുടെ ഈ പുതിയ ഇലക്ട്രിക്, സിഎന്‍ജി പതിപ്പുകളുടെ കടന്നുവരവ് വലിയ വിപണി മാറ്റത്തിന് കാരണമാകുമെന്നാണ വിലയിരുത്തല്‍. കുറഞ്ഞ ചെലവില്‍ പ്രീമിയം യാത്രാസൗകര്യം ആഗ്രഹിക്കുന്നവര്‍ക്കായി എത്തുന്ന ഈ പുതിയ ടാറ്റ കാറിനെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തുമല്ലോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Saturday, June 20, 2026, 7:00 [IST]
English summary
Tata sierra cng testing india launch mileage specifications
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X