'മിഡില്‍ ക്ലാസിന്റെ ബെന്‍സ്' നിരത്തിലിറക്കി ടാറ്റ! മാരുതിക്ക് നെഞ്ചിടിപ്പ്, സിയറ വീട്ടുപടിക്കലെത്തി

ഇന്ത്യന്‍ വാഹന വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടാറ്റ സിയറ (Tata Sierra) എസ്‌യുവിയുടെ കസ്റ്റമര്‍ ഡെലിവറി രാജ്യത്തുടനീളം ആരംഭിച്ചു. 2025 നവംബറില്‍ വിപണിയിലെത്തിയ സിയറയുടെ ബുക്കിംഗ് ഡിസംബറിലാണ് ആരംഭിച്ചത്. ബുക്കിംഗ് വിന്‍ഡോ തുറന്ന് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ 70,000-ത്തിലധികം പേരാണ് മിഡ്‌സൈസ് എസ്‌യുവി റിസര്‍വ് ചെയ്തത്. 2026 ജനുവരി 15 മുതല്‍ വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങിയതായി ടാറ്റ മോട്ടോര്‍സ് അറിയിച്ചു. ഉപഭോക്താക്കള്‍ പുത്തന്‍ സിയറയുടെ താക്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങളും വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ ഇതിനോടകം ശ്രദ്ധനേടി. മൊത്തം ഏഴ് വേരിയന്റുകളിലാണ് ടാറ്റ സിയറ ഓഫര്‍ ചെയ്യുന്നത്.

സ്മാര്‍ട്ട് പ്ലസ്, പ്യുവര്‍, പ്യുവര്‍ പ്ലസ്, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് എന്നിവയാണ് ഈ വേരിയന്റുകള്‍. ഐക്കണിക് എസ്‌യുവി 11.49 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ടാറ്റ പുറത്തിറക്കിയത്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 21.29 ലക്ഷം രൂപയാണ്. എക്‌സ്-ഷോറൂം വിലകളാണ് ഇത്. എസ്‌യുവി ബുക്ക് ചെയ്ത് കൈയ്യില്‍ കിട്ടാന്‍ ഏകദേശം രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് നിലവില്‍ ഡീലര്‍ഷിപ്പുകളില്‍ നിന്ന് ലഭിക്കുന്ന വിവരം.

tata sierra delivery begins

പഴയ സിയറയുടെ ഐക്കണിക് ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ആധുനികമായ മാറ്റങ്ങളോടെയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. ഒറിജിനല്‍ സിയറയിലെ ആല്‍പൈന്‍ വിന്‍ഡോസ് എന്ന് വിളിക്കുന്ന വലിയ റാപ്പറൗണ്ട് റിയര്‍ ഗ്ലാസ് പാനല്‍ ആധുനിക രീതിയില്‍ പുതിയ മോഡലില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ഇതിനൊപ്പം ബോക്സി ഡിസൈന്‍, ഉയര്‍ന്ന പിന്‍ഭാഗം എന്നിവ കൂടി ചേരുന്നതോടെ എസ്‌യുവിക്ക് നൊസ്റ്റാള്‍ജിക് ലുക്ക് ലഭിക്കുന്നു.

മൂന്ന് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളിലാണ് സിയറ എത്തുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണവ. ഇതില്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 160 hp പവറും 255 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക്, 7-സ്പീഡ് ഡിസിഎ (DCA) ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇതിലുണ്ട്.

മലിനീകരണം കുറയ്ക്കുന്നതിനുള്ള ബിഎസ് VI ഘട്ടം II മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിനുകളാണ് സിയറയില്‍ ടാറ്റ നല്‍കിയിരിക്കുന്നത്. ഓഫ്-റോഡിംഗിന് അനുയോജ്യമായ 205 mm ഗ്രൗണ്ട് ക്ലിയറന്‍സും 450 mm വാട്ടര്‍ വേഡിംഗ് ഡെപ്ത്തും സിയറയെ കൂടുതല്‍ കരുത്തനാക്കുന്നു. ഫോര്‍-വീല്‍ ഡ്രൈവ് (4WD) വേരിയന്റ് പിന്നീട് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

അത്യാധുനികമായ ഫീച്ചറുകളാണ് ടാറ്റ സിയറ എസ്‌യുവിയുടെ ഇന്റുരിയര്‍ സമ്പന്നമാക്കുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സെന്‍ട്രല്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, പ്രത്യേക പാസഞ്ചര്‍ സ്‌ക്രീന്‍ എന്നിവയുള്ള ട്രൈ-സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡ് ലേഔട്ടാണ് സിയറയുടെ ഹൈലൈറ്റുകളില്‍ ഒന്ന്. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വലിയ പനോരമിക് സണ്‍റൂഫ് സിയറയിലാണ് വരുന്നത്.

4 സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, 12 സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സിസ്റ്റം, സെഗ്മെന്റ് ഫസ്റ്റ് സോണിക്ഷാഫ്റ്റ് സൗണ്ട്ബാര്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ് ഡോക്ക്, റിയര്‍ സണ്‍ഷെയ്ഡുകള്‍, വെന്റിലേറ്റഡ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. കൂടുതല്‍ സുഖസൗകര്യങ്ങള്‍ക്കായി സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും പ്രീമിയം അനുഭവം നല്‍കുന്ന ഫ്ലോട്ടിംഗ് ആംറെസ്റ്റും സജ്ജീകരിച്ചിരിക്കുന്നു.

മറ്റ് ടാറ്റ മോഡലുകളെ പോലെ സിയറയും സേഫ്റ്റിയില്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നു. ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) , 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നീ ഫീച്ചറുകള്‍ സിയറയിലുണ്ട്. എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നു. ഇബിഡിയോട് കൂടിയ എബിഎസ് (ABS with EBD), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയും സിയറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, മാരുതി സുസുക്കി വിക്ടോറിസ്, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ് എന്നീ കോംപാക്ട് എസ്‌യുവികളുമായാണ് സിയറ മത്സരിക്കുന്നത്. മിഡില്‍ ക്ലാസ് ജനതയുടെ ആഡംബര വാഹനം എന്ന ഖ്യാതിയോടെ എത്തിയ സിയറയുടെ ഇലക്ട്രിക് പതിപ്പ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Saturday, January 17, 2026, 16:15 [IST]
English summary
Tata sierra deliveries begin in india price variants specs malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X