നിരത്തുകളിൽ സിയറ തരംഗം; വെറും 3.5 മാസത്തിനുള്ളിൽ 30,000 യൂണിറ്റുകൾ വിറ്റ് 'ലെജൻഡറി കംബാക്ക്'

വെറും മൂന്നര മാസത്തിനുള്ളില്‍ 30,000 യൂണിറ്റ് ഡെലിവറിയെന്ന അവിശ്വസനീയ നേട്ടം കൈവരിച്ച് ടാറ്റ സിയറ ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ വിസ്മയ കുതിപ്പ് തുടരുന്നു. ഐക്കോണിക് നെയിംപ്ലേറ്റിന്റെ കൂടെ ആകര്‍ഷകമായ ഫീച്ചറുകളും കൂടി ഒത്തുചേര്‍ന്നപ്പോള്‍ ടാറ്റയുടെ ഈ മിഡ്-സൈസ് എസ്‌യുവിക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇതോടെ ടാറ്റ മോട്ടോര്‍സിന്റെ ഏറ്റവും വേഗത്തില്‍ വളരുന്ന മോഡലുകളില്‍ ഒന്നായി സിയറ മാറിക്കഴിഞ്ഞു. 2025 നവംബറില്‍ പുറത്തിറങ്ങിയ സിയറയുടെ ഡെലിവറി ഈ വര്‍ഷം ജനുവരി പകുതിയോടെയാണ് ആരംഭിച്ചത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ 30000 യൂണിറ്റ് ഡെലിവറി നാഴികക്കല്ല് പിന്നിട്ട വിവരം കമ്പനി ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അറിയിച്ചത്.

മാര്‍ച്ച് 31-നാണ് 20,000 യൂണിറ്റ് ഡെലിവറി ചെയ്തതായി ടാറ്റ പ്രഖ്യാപിച്ചത്. പിന്നീട് ഒരു മാസത്തിനുള്ളിലാണ് 10000 യൂണിറ്റ് കൂടി വിതരണം ചെയ്ത്്. ഡെലിവറി തുടങ്ങി ഒരു മാസത്തിനുള്ളില്‍ 7,000-ത്തിലധികം യൂണിറ്റുകള്‍ ഡെലിവറി ചെയ്ത കമ്പനി ആറാം ആഴ്ചയോടെ 10,000 യൂണിറ്റുകളെന്ന കടമ്പ അനായാസം മറികടന്നു. ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള ശക്തമായ ഡിമാന്‍ഡ് ആണ് ഈ വമ്പന്‍ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം.

tata sierra 30000 unit delivery

സിയറയുടെ ബുക്കിംഗ് ആരംഭിച്ച ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ 70,000-ത്തിലധികം ഓര്‍ഡറുകളാണ് കമ്പനിക്ക് ലഭിച്ചത്. ഈ വമ്പന്‍ ഡിമാന്‍ഡ് നിറവേറ്റാന്‍ ടാറ്റ തങ്ങളുടെ സാനന്ദ് ഫാക്ടറിയിലെ ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നെക്‌സോണ്‍ പോലുള്ള ജനപ്രിയ എസ്‌യുവികള്‍ നിര്‍മ്മിക്കുന്ന അതേ കേന്ദ്രത്തില്‍ തന്നെയാണ് സിയറയും ഇപ്പോള്‍ പ്രൊഡക്ഷന് കയറുന്നത്. ഓര്‍ഡര്‍ ബാക്ക്ലോഗ് കുറയ്ക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കമ്പനി മാസ് ഡെലിവറി ഇവന്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

വിപണിയിലെ വമ്പന്‍ ഡിമാന്‍ഡ് കമ്പനിക്ക് ചില വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. ഘടകങ്ങളുടെ ലഭ്യതക്കുറവും വിതരണ ശൃംഖലയിലെ തടസങ്ങളുമാണ് പ്രധാന പ്രശ്‌നങ്ങള്‍. എഞ്ചിന്‍ അനുബന്ധ ഘടകങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് വലിയ തോതില്‍ നിര്‍മിക്കുകയെന്നത് കമ്പനികളെ സംബന്ധിച്ച് കടുപ്പമേറിയ കാര്യമാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വെണ്ടര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനൊപ്പം ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്.

നിലവില്‍ പ്രതിമാസ ഉത്പാദനം 15,000 യൂണിറ്റ് ആയി ഉയര്‍ത്താനാണ് ടാറ്റ ലക്ഷ്യമിടുന്നത്. വിതരണ ശൃംഖലയിലെ തടസങ്ങള്‍ പരിഹരിച്ചാല്‍ ഇത് പ്രതിവര്‍ഷം 1.5 ലക്ഷം യൂണിറ്റ് വരെ എത്തിക്കാന്‍ സാധിക്കും. മെയ് 19-ന് വിപണിയില്‍ എത്താന്‍ പോകുന്ന സിയറ ഇവി (Sierra.EV) നിര്‍മ്മാണവും ഇതേ പ്ലാന്റില്‍ തന്നെയായിരിക്കും നടക്കുക.

ഇതോടെ വരും മാസങ്ങളില്‍ സിയറയുടെ ഡെലിവറി നിരക്ക് ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. സിയറയെ കുറിച്ച് പറയുമ്പോള്‍ ആധുനിക സാങ്കേതികവിദ്യയും ക്ലാസിക് ഡിസൈനും ഒത്തിണങ്ങിയ ഒരു എസ്‌യുവിയാണിത്. വലിയ ഗ്ലാസ് ഏരിയ, കണക്ടഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഫ്‌ലഷ് ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയടക്കം ആകര്‍ഷകമായ രൂപകല്‍പ്പനയിലാണ് ഈ എസ്‌യുവി വരുന്നത്.

ട്രിപ്പിള്‍ സ്‌ക്രീന്‍ സെറ്റപ്പുള്ള മോഡേണ്‍ ഡാഷ്ബോര്‍ഡ്, ജെബിഎല്‍ (JBL) ഓഡിയോ സിസ്റ്റം, ലെവല്‍ 2 ADAS, വെന്റിലേറ്റഡ് സീറ്റുകള്‍ തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ അകത്തളത്തില്‍ നല്‍കിയിട്ടുണ്ട്. 1.5-ലിറ്റര്‍ പെട്രോള്‍ (NA), 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5-ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സിയറ ഓഫര്‍ ചെയ്യുന്നത്.

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുണ്ട്. ടര്‍ബോ-പെട്രോള്‍ പതിപ്പ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ മാത്രമാണ് ലഭിക്കുന്നത്. ഓരോരുത്തരുടെയും ഡ്രൈവിംഗ് ശൈലിക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന വിധത്തിലാണ് സിയറയുടെ എഞ്ചിന്‍ നിര ക്രമീകരിച്ചിരിക്കുന്നത്. ഏഴ് വ്യത്യസ്ത വേരിയന്റുകളില്‍ ലഭ്യമാകുന്ന സിയറയുടെ എക്‌സ്‌ഷോറൂം വില 11.49 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു.

Article Published On: Thursday, April 30, 2026, 8:00 [IST]
English summary
Tata sierra delivery crossed 30000 units under 4 months details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X