ബേസ് ഇങ്ങനെയാണെങ്കില്‍ ടോപ്പില്‍ എന്തായിരിക്കും സ്ഥിതി! സിയറ ഇവി പ്യുവര്‍ വേരിയന്റില്‍ ലഭിക്കുന്നത് ഇവയാണ്...

ഇലക്ട്രിക് വാഹനപ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന സിയറ ഇവി (Tata Sierra EV) കഴിഞ്ഞ ആഴ്ചയാണ് ടാറ്റ മോട്ടോര്‍സ് വിപണിയിലെത്തിച്ചത്. 18.79 ലക്ഷം രൂപയുടെ പ്രാരംഭ എക്‌സ്-ഷോറൂം വിലയിലാണ് ഈ പുത്തന്‍ ലക്ഷ്വറി ഇലക്ട്രിക് എസ്യുവി ടാറ്റ പുറത്തിറക്കിയത്. ആകെ ആറ് വ്യത്യസ്ത വേരിയന്റുകളിലാണ് സിയറ ഇവി ഉപഭോക്താക്കള്‍ക്ക് വാങ്ങാനാകുക. പ്യുവര്‍, പ്യുവര്‍ S, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ് A, എംപവേര്‍ഡ് A ഓള്‍-വീല്‍ ഡ്രൈവ് (AWD) എന്നിവയാണ് അവ. ഇതില്‍ ഏറ്റവും വിലകുറഞ്ഞ ബേസ് 'പ്യുവര്‍' (Pure) വേരിയന്റിനെ കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

ഡിസൈനും കളര്‍ ഓപ്ഷനുകളും

സിയറ ഇവിയില്‍ ഓഫര്‍ ചെയ്യുന്ന 7 ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളില്‍ 3 എണ്ണമാണ് ഈ ബേസ് വേരിയന്റിന് ലഭിക്കുന്നത്. കൂര്‍ഗ് ക്ലൗഡ്സ്, പ്യുവര്‍ ഗ്രേ, പ്രിസ്റ്റീന്‍ വൈറ്റ് എന്നിവയാണ് ഈ ഷേഡുകള്‍. ബേസ് മോഡലാണെങ്കിലും സിയറ ഇവിയുടെ പ്യുവര്‍ വേരിയന്റില്‍ പ്രീമിയം എക്‌സ്റ്റീരിയര്‍ ലുക്ക് നിലനിര്‍ത്താന്‍ ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ട്.

tata sierra ev base variant side

റോഡില്‍ മികച്ച പ്രൗഢി നല്‍കുന്ന ബൈ-എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, മുന്‍വശത്തും പിന്‍വശത്തും എല്‍ഇഡി ലൈറ്റ് ബാറുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ആകര്‍ഷകമായ 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ഇതിലുണ്ട്. കൂടാതെ ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, റെയിന്‍-സെന്‍സിംഗ് വൈപ്പറുകള്‍, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ ഇതിന്റെ ഡിസൈന്‍ ഭംഗി കൂട്ടുന്നു.

പവര്‍ട്രെയിന്‍

63 kWh ബാറ്ററി പായ്ക്കാണ് പ്യുവര്‍ വേരിയന്റില്‍ നല്‍കിയിരിക്കുന്നത്. റിയര്‍ വീലുകള്‍ക്ക് കരുത്ത് പകരുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ പരമാവധി 235 bhp പവറും 315 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ പരമാവധി 566 കിലോമീറ്റര്‍ വരെ സര്‍ട്ടിഫൈഡ് ഡ്രൈവിംഗ് റേഞ്ചാണ് ഈ ബേസ് വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. റേഞ്ച് ഉത്കണ്ഠ കൂടാതെ ദീര്‍ഘദൂര യാത്രകള്‍ നടത്താന്‍ ഇത് ഉപകരിക്കും.

tata sierra ev base variant interior

ഇന്റീരിയറും ഫീച്ചറുകളും

മോഡേണ്‍ ടെക്‌നോളജിയും സവിശേഷതകളും കുത്തിനിറച്ച ക്യാബിനാണ് സിയറ ഇവിക്ക് ലഭിക്കുന്നത്. 12.3 ഇഞ്ച് വലിപ്പമുള്ള വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡ്രൈവര്‍ക്കായി 10.25 ഇഞ്ച് ഡിജിറ്റല്‍ ഡിസ്പ്ലേയും ഇതിലുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, എയര്‍ പ്യൂരിഫയര്‍, ക്രൂയിസ് കണ്‍ട്രോള്‍, 8 സ്പീക്കറുകള്‍ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

വിവിധ റോഡ് സാഹചര്യങ്ങള്‍ക്കായി ടെറൈന്‍ മോഡുകള്‍, എക്കോ, സിറ്റി, സ്‌പോര്‍ട്‌സ് എന്നീ ഡ്രൈവിംഗ് മോഡുകള്‍, 6വേ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ടില്‍റ്റ്-ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് എന്നിവ ഇതിലുണ്ട്. കൂടാതെ യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കായി കോള്‍ഡ് ഗ്ലോവ് ബോക്‌സ്, മൂന്ന് 65W ടൈപ്പ്-C ഫാസ്റ്റ് ചാര്‍ജിംഗ് പോര്‍ട്ടുകള്‍, iRA കണക്റ്റഡ് കാര്‍ ടെക് എന്നിവയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

tata sierra ev base variant airbag

സേഫ്റ്റിയില്‍ നോ കോംപ്രമൈസ്

സുരക്ഷയ്ക്ക് എപ്പോഴും മുന്‍ഗണന നല്‍കുന്ന സിയറ ഇവിയുടെ ബേസ് മോഡലില്‍ വരെ 6 എയര്‍ബാഗുകള്‍ നല്‍കിയിട്ടുണ്ട്. ഇബിഡി സഹിതമുള്ള എബിഎസ് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ (HHC), ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ (HDC), ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (TCS) എന്നിവ ഇതിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നു.

ഇതിനുപുറമെ ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഓട്ടോ-ഹോള്‍ഡ് ഫീച്ചറുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് (EPB), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് സേഫ്റ്റി കിറ്റിലുള്ള മറ്റ് സൗകര്യങ്ങള്‍. പ്രീമിയം ലുക്കും ആഡംബര സവിശേഷതകളും വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയും ഒത്തുചേരുന്ന ടാറ്റ സിയറ ഇവി ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നുറപ്പാണ്.

Article Published On: Wednesday, July 8, 2026, 8:00 [IST]
English summary
Tata sierra ev base pure variant price range features specs safety details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X