ഒറ്റത്തവണ ചാര്‍ജിലിട്ടാല്‍ 500 കി.മീ ഓടാം! രാജ്യം കാത്തിരുന്ന ടാറ്റ ഇവി ഈ മാസം എത്തും

നെക്‌സോണ്‍ ഇവി, പഞ്ച് ഇവി എന്നീ മുന്‍നിര മോഡലുകളിലൂടെ ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന ടാറ്റ മോട്ടോര്‍സ് പ്രീമിയം എസ്‌യുവി സെഗ്മെന്റില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി രണ്ട് പുത്തന്‍ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയാണ് കമ്പനി ഇപ്പോള്‍ അണിയറയില്‍ സജ്ജമാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായി കമ്പനി തങ്ങളുടെ ഐതിഹാസിക മോഡലായ ടാറ്റ സിയറയുടെ ഇലക്ട്രിക് പതിപ്പും ഫ്‌ലാഗ്ഷിപ്പ് മോഡലായ സഫാരി ഇവിയുമാണ് (Tata Safari EV) ഈ വര്‍ഷം പുറത്തിറക്കുന്നത്.

ഇതില്‍ ആദ്യ മോഡലായ സിയറ ഇവിയുടെ ആഗോള അരങ്ങേറ്റം ഈ മാസം ജൂണ്‍ 20-ന് നടക്കുമെന്നാണ് കമ്പനി സൂചന നല്‍കിയിട്ടുള്ളത്. ടാറ്റയുടെ ഇവി പോര്‍ട്ട്ഫോളിയോയില്‍ പുതുതായി എത്തുന്ന സിയറ ഇവി കര്‍വ് ഇവിക്കും ഹാരിയര്‍ ഇവിക്കും മധ്യത്തിലായിരിക്കും സ്ഥാനം പിടിക്കുക. വരും മാസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ കടുത്ത മത്സരം സൃഷ്ടിക്കാന്‍ പോകുന്ന മിഡ്-സൈസ് പ്രീമിയം ഇവി എസ്‌യുവി സെഗ്മെന്റിലേക്കാണ് ഈ അത്യാധുനിക വാഹനം കടന്നുവരുന്നത്.

tata sierra ev debut date

വിപണിയില്‍ ഈ പുത്തന്‍ മോഡല്‍ പ്രധാനമായും ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മാരുതി സുസുക്കി ഇ-വിറ്റാര, ടൊയോട്ട ഇബെല്ല, വിന്‍ഫാസ്റ്റ് VF6, മഹിന്ദ്ര BE 6 എന്നിവയോടായിരിക്കും നേരിട്ട് ഏറ്റുമുട്ടുക. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മുമ്പേ തന്നെ വലിയ ബ്രാന്‍ഡ് മൂല്യം നേടാനായത് സിയറ ഇവിക്ക് വിപണിയില്‍ അനുകൂല ഘടകമായി മാറും. കാഴ്ചയില്‍ ആരെയും ആകര്‍ഷിക്കുന്ന ഈ പുത്തന്‍ എസ്‌യുവിയില്‍ ഡ്രൈവിംഗ് സുഗമമാക്കാന്‍ ലെവല്‍ 2 ADAS സാങ്കേതികവിദ്യ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ വലിയ പനോരമിക് സണ്‍റൂഫ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം, വലിപ്പമേറിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം എന്നിവയും ഇതിന്റെ പ്രധാന സവിശേഷതകളാണ്. യാത്രക്കാര്‍ക്ക് ആഡംബരം അനുഭവം നല്‍കുന്നതിനായി വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി സംവിധാനങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള 12-സ്പീക്കറുകളോട് കൂടിയ ജെബിഎല്‍ (JBL) ഓഡിയോ സിസ്റ്റം എന്നിവയും ഇതിലുണ്ട്. ഹാരിയര്‍ ഇവിയുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഹാരിയര്‍ ഇവി വികസിപ്പിച്ചിട്ടുള്ളത്.

tata sierra ev debut date

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, കര്‍വ് ഇവിയിലും ഹാരിയര്‍ ഇവിയിലും ഉപയോഗിക്കുന്ന അതേ അത്യാധുനിക ബാറ്ററി സാങ്കേതികവിദ്യ തന്നെയാണ് സിയറ ഇവിക്കും നല്‍കുക. ഇതിന്റെ എന്‍ട്രി ലെവല്‍ വേരിയന്റുകളില്‍ കര്‍വ് ഇവിയിലുള്ള 55kWh ബാറ്ററി പായ്ക്ക് ആയിരിക്കും നല്‍കുക. ഇത് ഫുള്‍ ചാര്‍ജില്‍ ഏകദേശം 502 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

അതേസമയം ഹൈ പെര്‍ഫോമന്‍സ് ടോപ്പ് വേരിയന്റുകളില്‍ വലിയ 65kWh ബാറ്ററി പായ്ക്ക് ആയിരിക്കും ഘടിപ്പിക്കുക. ഇത് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 538 കിലോമീറ്റര്‍ വരെ ഐഡിസി റേഞ്ച് നല്‍കും. ആദ്യ ഘട്ടത്തില്‍ റിയര്‍-വീല്‍ ഡ്രൈവ് (RWD) ഓപ്ഷനിലായിരിക്കും ഈ മോഡല്‍ എത്തുക.

ടാറ്റ മോട്ടോര്‍സിന്റെ ഇലക്ട്രിക് എസ്‌യുവി നിരയിലെ ഏറ്റവും ആഡംബരപൂര്‍ണമായ ഫ്‌ലാഗ്ഷിപ്പ് മോഡലായിട്ടായിരിക്കും പുത്തന്‍ ടാറ്റ സഫാരി ഇവി ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തുക. അടുത്തിടെ വിപണിയിലെത്തിയ ഹാരിയര്‍ ഇവിയുടെ അതേ പ്ലാറ്റ്ഫോമും ബാറ്ററി സാങ്കേതികവിദ്യയുമാണ് സഫാരി ഇലക്ട്രിക്കിലും കമ്പനി ഉപയോഗിക്കുന്നത്. ഉയര്‍ന്ന പെര്‍ഫോമന്‍സിനും കരുത്തിനും മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന ഈ വലിയ എസ്‌യുവി പ്രീമിയം ഓള്‍-വീല്‍ ഡ്രൈവ് (AWD) സെറ്റപ്പില്‍ മാത്രമായിരിക്കും ലഭ്യമാകുകയെന്നാണ് സൂചന.

കഠിനമായ ഓഫ്-റോഡ് പാതകളിലും മികച്ച ഡ്രൈവിംഗ് സ്റ്റെബിലിറ്റി ഉറപ്പാക്കുന്ന തരത്തിലാണ് ഈ ഇലക്ട്രിക് എസ്‌യുവി ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഉയര്‍ന്ന പവര്‍ ഔട്ട്പുട്ട് നല്‍കുന്നതിനായി 158kW, 238kW ശേഷിയുള്ള ഇരട്ട ഇലക്ട്രിക് മോട്ടോറുകളാണ് സഫാരി ഇവിയില്‍ ഘടിപ്പിക്കുക. ഇവ രണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ വാഹനത്തിന് പരമാവധി 504Nm ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.

ഇത് സഫാരി ഇവിക്ക് മികച്ച ആക്‌സിലറേഷനും വേഗതയും സമ്മാനിക്കും. ഹാരിയര്‍ ഇവിയിലുള്ള അതേ വലിയ 75kWh ബാറ്ററി പായ്ക്ക് ആയിരിക്കും സഫാരി ഇവിയുടെയും കരുത്ത്. ഫുള്‍ ചാര്‍ജില്‍ ഏകദേശം 622 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ചാണ് ഇവി വാഗ്ദാനം ചെയ്യുന്നത്. സിയറ ഇവിക്ക് ഏകദേശം 20 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. അതേസമയം, സഫാരി ഇവിക്ക് 30 ലക്ഷം രൂപ മുതലായിരിക്കും പ്രാരംഭ എക്‌സ്-ഷോറൂം വില വരികയെന്ന് കരുതുന്നു.

Article Published On: Thursday, June 11, 2026, 13:06 [IST]
English summary
Tata sierra ev debut this month safari ev launch price range features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X