ലോകം ഉറ്റുനോക്കുന്ന ഇന്ത്യന്‍ ഇവി നാളെയെത്തും! 500+ കി.മീ റേഞ്ചുള്ള ഇവിക്ക് പ്രതീക്ഷിക്കുന്ന വില ദേ ഇത്രയാണ്

ഇന്ത്യന്‍ വാഹന വിപണി ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 'ടാറ്റ സിയറ ഇവി' (Tata Sierra EV) നാളെ (2026 ജൂണ്‍ 30) ഔദ്യോഗികമായി ലോഞ്ച് ചെയ്യും. വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി വാഹനത്തിന്റെ ഓഫ്-റോഡ് കരുത്തും പ്രകടനവും വ്യക്തമാക്കുന്ന നിരവധി ടീസര്‍ ദൃശ്യങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വൈവിധ്യമാര്‍ന്ന കണ്ടീഷനുകളിലുള്ള റോഡുകളും കഠിനമായ ഓഫ്-റോഡ് ട്രാക്കുകളും ഒരുപോലെ കീഴടക്കാന്‍ തക്കവണ്ണമുള്ള പവര്‍ഫുള്‍ ഇലക്ട്രിക് പവര്‍ട്രെയിനുമായാണ് ഈ പുതിയ എസ്യുവി നാളെ വിപണിയിലേക്ക് എത്തുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇവി ലോഞ്ചുകളില്‍ ഒന്നായാണ് ഈ പുത്തന്‍ സിയറ ഇവിയുടെ വരവിനെ വാഹന ലോകം വിലയിരുത്തുന്നത്.

പാരമ്പര്യം നിലനിര്‍ത്തുന്ന ഡിസൈന്‍

എക്‌സ്റ്റീരിയര്‍ ഡിസൈന്‍ പരിശോധിച്ചാല്‍ 1990-കളിലെ 'ഒറിജിനന്‍' സിയറ കാറുകളുടെ അതേ ഐക്കണിക് ഡിഎന്‍എ (DNA) തന്നെയാണ് പുതിയ ഇലക്ട്രിക് പതിപ്പിലും ടാറ്റ മോട്ടോര്‍സ് നിലനിര്‍ത്തിയിട്ടുള്ളത്. ഇതിന്റെ പ്രശസ്തമായ ടോള്‍-ബോയ് ഡിസൈന്‍, ചതുരാകൃതിയിലുള്ള ബോക്‌സി ഘടന, പിന്‍ഭാഗത്തെ റാപ്പ്-എറൗണ്ട് ഗ്ലാസ് എന്നിവ പഴയ മോഡലിനെ ഓര്‍മ്മിപ്പിക്കുന്നതാണ്.

tata sierra ev launch tomorrow

എങ്കിലും ഒരു ആധുനിക ഇലക്ട്രിക് കാറിന് അനുയോജ്യമായ രീതിയില്‍ മുന്‍വശത്തെ ഗ്രില്‍ പൂര്‍ണ്ണമായും കറുത്ത നിറത്തില്‍ ക്ലോസ്ഡ് ആയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം വശങ്ങളിലെ മനോഹരമായ സിലൗറ്റ്, കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, വായുസഞ്ചാരം സുഗമമാക്കുന്ന എയറോഡൈനാമിക് അലോയ് വീലുകള്‍ എന്നിവ ഇതിന്റെ ലുക്ക് വര്‍ദ്ധിപ്പിക്കുന്നു.

ഫോര്‍ വീല്‍ ഡ്രൈവ് ഓഫ്-റോഡ് കരുത്ത്

ഏറ്റവും പുതിയ ഔദ്യോഗിക ടീസര്‍ പ്രകാരം സിയറ ഇവിയില്‍ 'ക്യൂഡബ്ല്യുഡി' (QWD) ഡ്യുവല്‍ മോട്ടോര്‍ ഓള്‍-വീല്‍ ഡ്രൈവ് സംവിധാനം ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ ഫോര്‍ വീല്‍ ഡ്രൈവ് (AWD) ശേഷി ഓഫ്-റോഡ് യാത്രകളെയും സാഹസികതകളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് വലിയ ആവേശമായിരിക്കും.വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതികളില്‍ പരമാവധി പെര്‍ഫോമന്‍സ് പുറത്തെടുക്കാന്‍ ഇവിയില്‍ പ്രത്യേക 'സാന്‍ഡ് മോഡ്', 'ബൂസ്റ്റ് മോഡ്' എന്നിവയും ടാറ്റ ഒരുക്കിയിട്ടുണ്ട്.

tata sierra ev launch tomorrow

അത്യാധുനിക ആര്‍ക്കിടെക്ചറും ബാറ്ററി ശേഷിയും

ടാറ്റയുടെ ഏറ്റവും പുതിയതും വിപുലവുമായ 'Activ.ev+' പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ടാറ്റ സിയറ ഇവി പണി കഴിപ്പിച്ചിട്ടുള്ളത്. ടാറ്റ ഹാരിയര്‍ ഇവിയിലും ഉപയോഗിക്കുന്ന ഈ Activ.ev+ പ്ലാറ്റ്ഫോം ഫോര്‍വേഡ് വീല്‍ ഡ്രൈവ് (FWD), ഓള്‍-വീല്‍ ഡ്രൈവ് (AWD) ഡ്രൈവ്‌ട്രെയിനുകളെ ഒരുപോലെ പിന്തുണയ്ക്കുന്ന ഒന്നാണ്.

വിപണിയില്‍ 65 kWh, 75 kWh എന്നിങ്ങനെ രണ്ട് വലിയ ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ സിയറ ഇവി ലഭ്യമാകുമെന്നാണ് സൂചനകള്‍. ARAI സാക്ഷ്യപ്പെടുത്തുന്ന ഡ്രൈവിംഗ് റേഞ്ച് 600 കിലോമീറ്ററിന് അടുത്തായിരിക്കുമെങ്കിലും, യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ 530 കിലോമീറ്ററോളം റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷ.

ആഡംബരം നിറഞ്ഞ പ്രീമിയം ക്യാബിന്‍

സാധാരണ ഐസി എഞ്ചിൻ പതിപ്പുകള്‍ക്ക് (പെട്രോള്‍/ഡീസല്‍ ) സമാനമായ അല്ലെങ്കില്‍ അതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള അത്യാധുനിക ഫീച്ചറുകളാണ് സിയറ ഇവിയുടെ ഉള്‍വശത്ത് ടാറ്റ നല്‍കിയിട്ടുള്ളത്. നിലവിൽ ട്രെൻഡിങ് ആയ മൂന്ന് സ്‌ക്രീനുകള്‍ അടങ്ങുന്ന ഒരു വലിയ ട്രിപ്പിള്‍-സ്‌ക്രീന്‍ സെറ്റപ്പാണ് ഡാഷ്ബോര്‍ഡില്‍ പ്രധാനമായും സ്ഥാനം പിടിച്ചിരിക്കുന്നത്.

യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കായി ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ഡോള്‍ബി അറ്റ്മോസ് സാങ്കേതികവിദ്യയോട് കൂടിയ 12-സ്പീക്കര്‍ ജെബിഎല്‍ (JBL) സൗണ്ട് സിസ്റ്റം എന്നിവ ഇതിലുണ്ട്. കൂടാതെ ബോസ് മോഡ്, ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD), ഐആര്‍എ (iRA) കണക്റ്റഡ് കാര്‍ ടെക്‌നോളജി തുടങ്ങിയ പ്രീമിയം ഫീച്ചറുകളും ഇതില്‍ ലഭ്യമാകും.

tata sierra ev launch tomorrow

ലോകോത്തര സുരക്ഷാ സംവിധാനങ്ങള്‍

സുരക്ഷയുടെ കാര്യത്തില്‍ എക്കാലത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന ടാറ്റയുടെ പാരമ്പര്യം സിയറ ഇവിയും നിലനിര്‍ത്തിയിട്ടുണ്ട്. ക്രാഷ് ടെസ്റ്റുകളില്‍ 5-സ്റ്റാര്‍ സേ്ഫ്റ്റി റേറ്റിംഗ് ഉറപ്പാക്കാന്‍ തക്കവണ്ണമുള്ള കരുത്തുറ്റ ബോഡി സ്ട്രക്ചറിലാണ് സിയറ ഇവി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സുരക്ഷയ്ക്കായി 360-ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗുകള്‍, ലെവല്‍ 2 ADAS സാങ്കേതികവിദ്യ, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍ഓവര്‍ മിറ്റിഗേഷന്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും നല്‍കിയിരിക്കുന്നു.

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും

കര്‍വ് ഇവിക്കും ഹാരിയര്‍ ഇവിക്കും മധ്യത്തിലായി സ്ഥാനം പിടിക്കുന്ന ഇലക്ട്രിക് എസ്‌യുവിക്ക് ഏകദേശം 18 ലക്ഷം മുതല്‍ 23 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. കൂടാതെ ടാറ്റയുടെ പ്രത്യേക 'ബാറ്ററി-ആസ്-എ-സര്‍വീസ്' (BaaS) പദ്ധതി വഴിയും ഈ വാഹനം സ്വന്തമാക്കാന്‍ അവസരമുണ്ടായേക്കാം. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മാരുതി സുസുക്കി ഇ-വിറ്റാര, മഹീന്ദ്ര BE 06, എംജി ZS ഇവി തുടങ്ങിയ വമ്പന്മാരുമായാണ് സിയറ ഇവി പ്രധാനമായും മത്സരിക്കുക.

Article Published On: Monday, June 29, 2026, 10:16 [IST]
English summary
Tata sierra ev launch tomorrow expected price range features india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X