15 മിനിറ്റ് കുത്തിയിട്ടാൽ 250+ കി.മീ ഓടാം! കൊതിപ്പിക്കുന്ന വിലയിൽ ടാറ്റ സിയറ ഇവി അവതരിച്ചു
ഇന്ത്യന്‍ വാഹന പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സ്‌പോര്‍ട് യൂടിലിറ്റി വാഹങ്ങളില്‍ ഒന്നായ സിയറയുടെ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോര്‍സ്. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ മുംബൈയില്‍ നടത്തിയ ഇവന്റില്‍ വെച്ചാണ് പുത്തന്‍ ടാറ്റ സിയറ ഇവി (Sierra EV) രാജ്യത്ത് ഔദ്യോഗികമായി വില്‍പ്പനയ്ക്ക് എത്തിച്ചത്. ചാര്‍ജര്‍ കൂടാതെ 18.79 ലക്ഷം രൂപ മുതലാണ് ഈ അത്യാധുനിക ഇലക്ട്രിക് എസ്‌യുവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.
ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന്റെ മുഖ്യ എതിരാളിയായ ഈ പ്രീമിയം മോഡലിനായുള്ള ബുക്കിംഗ് കമ്പനി ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ തന്നെ രാജ്യത്തുടനീളം വലിയ രീതിയില്‍ ബുക്കിംഗ് ഉയരുമെന്നാണ് വിലയിരുത്തല്‍. പുതിയ സിയറ ഇവി പ്രധാനമായും അഞ്ച് വ്യത്യസ്ത വേരിയന്റുകളിലാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. വാഹനത്തിന്റെ ഔദ്യോഗിക ഡെലിവറി ജൂലൈ 15 മുതല്‍ ആരംഭിക്കുമെന്നും ടാറ്റ മോട്ടോര്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്.

മികച്ച റോഡ് പ്രസന്‍സും ആധുനിക ഡിസൈനുമാണ് ഈ ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിയുടെ ഏറ്റവും വലിയ ആകര്‍ഷണം. പുറംമോഡിയില്‍ ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സംവിധാനം, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, പുതിയ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. കൂടാതെ ടെയില്‍ഗേറ്റില്‍ വലിയ സിയറ ഇവി ലെറ്ററിംഗും, ഷാര്‍ക്ക് ഫിന്‍ ആന്റിനയും ചേര്‍ത്ത് പ്രീമിയം ലുക്കിലാണ് ടാറ്റ ഈ കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഉള്‍വശത്ത് പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS, ഡാഷ്ബോര്‍ഡില്‍ മൂന്ന് വലിയ സ്‌ക്രീനുകള്‍, ജെബിഎല്‍ ഓഡിയോ സിസ്റ്റം എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതോടൊപ്പം എയര്‍ പ്യൂരിഫയര്‍, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), വയര്‍ലെസ്സ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ നിരവധി ആഡംബര ഫീച്ചറുകള്‍ ക്യാബിനില്‍ ഒരുക്കിയിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, എബിഎസ്, ഇബിഡി, ഇഎസ്പി തുടങ്ങിയ നൂതന സുരക്ഷാ സംവിധാനങ്ങള്‍ ഇതിലുണ്ട്. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തുന്നത്.
| Variants | Battery Pack | Drivetrain | Ex-Showroom Price |
|---|---|---|---|
| Pure | 63 kWh | RWD | ₹18.79 Lakh |
| Pure S | 63 kWh | RWD | ₹19.99 Lakh |
| Adventure | 63 kWh | RWD | ₹20.99 Lakh |
| Adventure | 75 kWh | RWD | ₹22.19 Lakh |
| Empowered | 63 kWh | RWD | ₹22.79 Lakh |
| Empowered | 75 kWh | RWD | ₹23.79 Lakh |
| Empowered A | 75 kWh | RWD | ₹24.79 Lakh |
| Empowered A (Top Variant) | 75 kWh | AWD | ₹25.99 Lakh |
ഉയര്‍ന്ന പതിപ്പില്‍ 75kWh ബാറ്ററിയും ഇടത്തരം പതിപ്പില്‍ 63kWh ബാറ്ററിയും നല്‍കിയിരിക്കുന്നു. ഫുള്‍ ചാര്‍ജില്‍ ഇവ യഥാക്രമം 665 കിലോമീറ്റര്‍, 565 കിലോമീറ്ററുമാണ് ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുള്ള ഈ ഇലക്ട്രിക് എസ്‌യുവിയിലെ വലിയ ബാറ്ററി വെറും 15 മിനിറ്റ് എക്‌സ്പ്രസ് ചാര്‍ജ് ചെയ്യുന്നതിലൂടെ 250 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാനുള്ള കരുത്ത് വീണ്ടെടുക്കും.

പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക് എസ്‌യുവിക്ക് വെറും 5.8 സെക്കന്‍ഡുകള്‍ മാത്രം മതിയെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. സുരക്ഷിതവും സുഖപ്രദവുമായ ദീര്‍ഘദൂര യാത്രകള്‍ ആഗ്രഹിക്കുന്ന പ്രീമിയം ഇവി ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഒരു ചോയ്‌സ് ആയിരിക്കും ടാറ്റ സിയറ ഇവി എന്ന് ഉറപ്പിച്ചു പറയാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications