ഇനി ലക്ഷ്യം 'ദുനിയ'! ടാറ്റയുടെ ഇതിഹാസം വിദേശത്തേക്ക്, സ്‌പെഷ്യല്‍ എഡിഷനും വരുന്നു

ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗമായി മാറിയ ടാറ്റ മോട്ടോര്‍സിന്റെ ഐതിഹാസിക എസ്‌യുവിയായ സിയറയുടെ പുത്തന്‍ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ ഉടന്‍ വിപണിയിലേക്ക്. ജനപ്രിയ മോഡലുകളുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനായി വന്‍ തന്ത്രങ്ങളാണ് കമ്പനി ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി സിയറയുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്കും അടുത്തിടെ പുറത്തിറങ്ങിയ ഇലക്ട്രിക് മോഡലിനും പുതിയ സ്‌പെഷ്യല്‍ എഡിഷനുകള്‍ ലഭിക്കും. നിലവില്‍ ഓരോ മാസവും ശരാശരി 7,000 മുതല്‍ 8,000 യൂണിറ്റ് സിയറ കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2025 നവംബറിലാണ് സിയറയുടെ ഐസിഇ പതിപ്പ് വിപണിയില്‍ എത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതിന്റെ ഇലക്ട്രിക് പതിപ്പായ സിയറ ഇവിയും വിപണിയിലെത്തിയത്. ഈ രണ്ട് മോഡലുകള്‍ക്കും വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വരാനിരിക്കുന്ന പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകളുടെ അകത്തും പുറത്തും കാര്യമായ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരും.

tata sierra ev

ആഭ്യന്തര വിപണിയില്‍ സ്‌പെഷല്‍ എഡിഷന്‍ മോഡലുകള്‍ അവതരിപ്പിക്കുന്നതിനൊപ്പം സിയറ ഐസിഇ, ഇലക്ട്രിക് മോഡലുകള്‍ ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യാനും ടാറ്റ മോട്ടോര്‍സിന് വന്‍ പദ്ധതിയുണ്ട്. ഈ പ്രീമിയം എസ്‌യുവി വിദേശ വിപണികളില്‍ എത്തിക്കുന്നതിലൂടെ വില്‍പ്പന വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. ഇത് ആഗോളതലത്തില്‍ ടാറ്റയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കും.

വിലവിവരങ്ങളിലേക്ക് കടന്നാല്‍ സിയറയുടെ സാധാരണ പെട്രോള്‍, ഡീസല്‍ (ICE) പതിപ്പുകളുടെ പ്രാരംഭ എക്‌സ്-ഷോറൂം വില നിലവില്‍ 11.49 ലക്ഷം രൂപയാണ്. അതേസമയം ഇന്ത്യന്‍ വിപണിയിലെ പുതിയ തരംഗമായ സിയറ ഇവി ഇലക്ട്രിക് പതിപ്പിന്റെ വില തുടങ്ങുന്നത് 18.79 ലക്ഷം രൂപ മുതലാണ്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുന്ന തരത്തില്‍ വിപുലമായ ഫീച്ചര്‍ പട്ടികയുമായാണ് ഈ വിലയില്‍ രണ്ട് മോഡലുകളും വിപണിയില്‍ എത്തിച്ചിട്ടുള്ളത്.

tata sierra

സാങ്കേതിക വശങ്ങള്‍ പരിശോധിച്ചാല്‍ പുത്തന്‍ സിയറ ഇവിയില്‍ രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിലെ ചെറിയ 63 kWh ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പരമാവധി 566 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം വലിയ 75 kWh ബാറ്ററി പതിപ്പ് 665 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

കൂടാതെ, ഓഫ്-റോഡിംഗ് ശേഷി ആഗ്രഹിക്കുന്നവര്‍ക്കായി 75 kWh ബാറ്ററി പതിപ്പിനൊപ്പം ഓള്‍-വീല്‍ ഡ്രൈവ് (AWD) സിസ്റ്റവും കമ്പനി നല്‍കുന്നുണ്ട്. ഈ AWD വേരിയന്റിന് സിംഗിള്‍ ചാര്‍ജില്‍ 624 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. സുരക്ഷയുടെ കാര്യത്തില്‍ 22 അത്യാധുനിക ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ലെവല്‍ 2 ADAS സാങ്കേതികവിദ്യയാണ് സിയറ ഇവിയുടെ ഏറ്റവും വലിയ ആകര്‍ഷണവും കരുത്തും എന്ന് പറയാം.

tata sierra

പനോരമിക് സണ്‍റൂഫ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഫോണ്‍ ചാര്‍ജര്‍ എന്നിവയ്ക്കൊപ്പം 70-ലധികം ഫീച്ചറുകളുള്ള iRA കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയും ഇതിലുണ്ട്. അടുത്തിടെ പുറത്തിറക്കിയ ടിയാഗോ, പഞ്ച് ഇവി മോഡലുകളിലെ പോലെ സിയറയില്‍ നിലവില്‍ ബാസ് ബാറ്ററി ആസ് എ സര്‍വീസ് സ്‌കീം കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

വരാന്‍ പോകുന്ന സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളില്‍ ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ സ്‌കീം കൂടി നല്‍കിയാല്‍ സിയറ ഇവി വിപണിയില്‍ കൂടുതല്‍ ജനപ്രിയമാകുമെന്നാണ് വിലയിരുത്തല്‍. മുമ്പ് കാസിരംഗ എഡിഷന്‍, ബന്ദിപ്പൂര്‍ എഡിഷന്‍, സ്റ്റല്‍ത്ത് എഡിഷന്‍ തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകള്‍ അവതരിപ്പിച്ച് ശ്രദ്ധനേടിയ കമ്പനിയാണ് ടാറ്റ. നിലവില്‍ ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകളാണ് ടാറ്റ വില്‍ക്കുന്നത്. പുതിയ സിയറ സ്‌പെഷ്യല്‍ എഡിഷനുകള്‍ 2026 അവസാനത്തോടെ ഔദ്യോഗികമായി വിപണിയില്‍ എത്തിക്കുമെന്നാണ് സൂചനകള്‍.

Article Published On: Saturday, July 4, 2026, 16:53 [IST]
English summary
Tata sierra ice ev special edition launch export price features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X