സിയറ വില്‍പ്പന 50000 കടന്ന് കുതിക്കുന്നു! സമ്മാനമായി പുതിയ ജൂബിലി എഡിഷന്‍
ടാറ്റ മോട്ടോര്‍സിന്റെ ഐക്കണിക് മോഡലായ സിയറയുടെ പുതിയ 'ജൂബിലി എഡിഷന്‍' ഇന്ത്യന്‍ വിപണിയിലെത്തി. രണ്ടാം വരവില്‍ വന്‍ വിജയമായി മാറിയ സിയറയുടെ വില്‍പ്പന 50000 യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടത് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ജൂബിലി എഡിഷന്‍ അവതരിപ്പിച്ചത്. ആകര്‍ഷകമായ മികച്ച ഡീലര്‍ അക്‌സസറി കിറ്റുകളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. സിയറ നിരയിലേക്ക് ഒരു വേരിയന്റ് കൂട്ടിച്ചേര്‍ക്കുന്നതിന് പകരം ഡീലര്‍ തലത്തില്‍ ഫിറ്റ് ചെയ്യാവുന്ന ആകര്‍ഷകമായ അക്‌സസറി കിറ്റുകളാണ് ടാറ്റ നല്‍കുന്നത്.
വിവിധ വേരിയന്റുകള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ ആകര്‍ഷകമായ കോസ്‌മെറ്റിക്, കംഫര്‍ട്ട് ഫീച്ചറുകള്‍ ഡിസൈന്‍ ചെയ്താണ് കമ്പനി ഈ പുതിയ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പര്യപ്രകാരം ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാവുന്നതാണ്. ബേസ് വേരിയന്റായ സ്മാര്‍ട്ട് പ്ലസ് ജൂബിലി എഡിഷനില്‍ മികച്ച എക്സ്റ്റീരിയര്‍ ഡിസൈന്‍ എലമെന്റുകളാണ് കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പുത്തന്‍ ഫ്രണ്ട് ഗ്രില്‍ ആഡ്-ഓണ്‍, ആകര്‍ഷകമായ ടെയില്‍ഗേറ്റ് ക്ലാഡിംഗ്, റൂഫ് റെയിലുകള്‍ എന്നിവ വാഹനത്തിന് മികച്ച റോഡ് പ്രസന്‍സും അടിപൊളി ലുക്കും നല്‍കുന്നുണ്ട്. സുഖകരമായ യാത്രയ്ക്കായി സെമി-ലെതറെറ്റ് സീറ്റ് കവറുകളും ഉയര്‍ന്ന നിലവാരമുള്ള ഫോര്‍ സ്പീക്കര്‍ ഓഡിയോ സിസ്റ്റവും ഈ പായ്ക്കില്‍ നല്‍കിയിട്ടുണ്ട്.
ഈ ജനപ്രിയ പാക്കേജില്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള വലിയ 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍ സിസ്റ്റമാണ് ടാറ്റ നല്‍കുക. ഇതിനൊപ്പം ഇടുങ്ങിയ വഴിയില്‍ പാര്‍ക്കിംഗ് കൂടുതല്‍ സുഗമമാക്കാന്‍ സഹായിക്കുന്ന ഉയര്‍ന്ന ക്വാളിറ്റിയുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറയും ഈ സ്മാര്‍ട്ട് പ്ലസ് ജൂബിലി അക്‌സസറി പാക്കേജിന്റെ മറ്റ് പ്രധാന സവിശേഷതയാണ്.

ഒരുപടി മുകളിലുള്ള പ്യുവര്‍ ജൂബിലി എഡിഷനിലേക്ക് കടക്കുമ്പോള്‍ ഇതിനേക്കാള്‍ കൂടുതല്‍ പ്രീമിയം ലക്ഷ്വറി ഫീച്ചറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ബൂട്ട് സ്‌പേസ് കാര്യക്ഷമമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന പാര്‍സല്‍ ട്രേ, വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, കടുത്ത വെയില്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മാഗ്‌നറ്റിക് സണ്‍ഷെയ്ഡുകള്‍ എന്നിവയും ഫ്രണ്ട് ഗ്രില്‍ ആഡ്-ഓണ്‍, ടെയില്‍ഗേറ്റ് ക്ലാഡിംഗും ഈ പ്രത്യേക കോംബോ കിറ്റിന്റെ ഭാഗമായി ലഭ്യമാകും.
യാത്രക്കാര്‍ക്ക് യാത്രാവേളകളില്‍ പരമാവധി സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്ന പ്രീമിയം ലെതറെറ്റ് സീറ്റ് കവറുകളും ഹൈക്വാളിറ്റി ലെതറെറ്റ് സ്റ്റിയറിംഗ് വീല്‍ കവറും പ്യൂര്‍ ജൂബിലി എഡിഷന്റെ ഭാഗമാണ്. ഇതിനുപുറമെ, സുരക്ഷയ്ക്ക് വന്‍ പ്രാധാന്യം നല്‍കിക്കൊണ്ട് റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന അത്യാധുനിക ഫ്രണ്ട് ആന്റ് റിയര്‍ ഡാഷ്ബോര്‍ഡ് ക്യാമറ സംവിധാനവും ഈ അഡ്വാന്‍സ്ഡ് അക്‌സസറി പാക്കേജിന്റെ ഭാഗമായി നല്‍കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

ഓഫ്-റോഡ് റോഡ് പ്രകടനവും സാഹസിക യാത്രകളും കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ടാറ്റ മോട്ടോര്‍സ് തങ്ങളുടെ അഡ്വഞ്ചര്‍ ജൂബിലി എഡിഷനും പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ ടാറ്റയുടെ ഏറ്റവും നൂതനവും പ്രൊഫഷണലുമായ ഒഫീഷ്യല്‍ ആര്‍.ഒ.ക്യു (ROQ) അക്‌സസറി കിറ്റാണ് കമ്പനി ഘടിപ്പിക്കുന്നത്. ഏത് ദുഷ്‌കരമായ വഴികളിലൂടെയുമുള്ള ദൃശ്യങ്ങള്‍ മികച്ച രീതിയില്‍ പകര്‍ത്തുവാന്‍ ഒരു ഫ്രണ്ട് ഡാഷ് ക്യാമറയും ഇതില്‍ വരുന്നുഴ
ഈ ജൂബിലി എഡിഷന്‍ പാക്കേജുകളുടെ നിരക്കുകള്‍ ടാറ്റ ഇതുവരെ ഔദ്യോഗികമായി എവിടെയും പരസ്യപ്പെടുത്തിയിട്ടില്ല. വാഹനപ്രേമികള്‍ക്ക് ആവശ്യമാണെങ്കില്‍ ബണ്ടില്‍ പാക്കേജ് ആയും അല്ലെങ്കില്‍ സ്വന്തം താല്പര്യത്തിന് അനുസരിച്ച് കസ്റ്റമൈസ്ഡ് അക്‌സസറികളായും ഡീലര്‍ഷിപ്പുകളില്‍ നിന്നും തിരഞ്ഞെടുക്കാം. ജൂബിലി എഡിഷന്‍ പാക്കേജുകളുടെ വേരിയന്റ് തിരിച്ചുള്ള വിലകളെ കുറിച്ച് കൂടുതല്‍ അറിയാനായി ഉടന്‍ തന്നെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ടാറ്റ ഷോറൂമുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.


Click it and Unblock the Notifications